UPDATES

റോബിൻ ബസ് വീണ്ടും കട്ടപ്പുറത്താകുമോ; ഹർജി തള്ളി കോടതി

ഹൈക്കോടതിയും കൈവിട്ടു

                       

റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ മോട്ടോർ വാഹന വകുപ്പിന് അനുകൂല വിധി. മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ ബസ് ഉടമ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
കേരളത്തിൽ സർവീസ് നടത്തിയ റോബിൻ ബസിനെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നിരവധിയിടങ്ങളിൽ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 26 ന് റോബിൻ ബസ് സർവീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് പരിശോധനയ്ക്ക് ശേഷം ബസ് വീണ്ടും എംവിഡി പിടിച്ചെടുത്തു. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വാദം. robin bus

പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സ്വകാര്യ സർവീസ് നടത്തുന്ന റോബിൻ എന്ന ബസിനെതിരേ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് അനാവശ്യമായ നടപടികൾ സ്വീകരിച്ച് ബസ് ഉടമയുടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം ഹനിക്കുകയാണെന്ന് ആരോപിച്ച വിഷയം സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ വിവാദമായിരുന്നു. റോബിൻ ബസിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന ഗിരീഷ് എന്ന വ്യക്തിയുടെ ‘ പ്രതിരോധ’ങ്ങൾക്ക് ഒരു വിഭാഗം ജനങ്ങളുടെയും കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെയും പിന്തുണയുമുണ്ടായിരുന്നു. എന്നാൽ തങ്ങൾ ചെയ്യുന്നത് നിയമം നടപ്പാക്കൽ മാത്രമാണെന്നും നിയമലംഘനം നടത്താൻ അനുവദിക്കാനാകില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നൽകിയ വിശദീകരണം.

വിവാദത്തിന്റെ ആരംഭം

മോട്ടോർ വാഹന വകുപ്പിന് (എംവിഡി) തുറന്ന വെല്ലുവിളി ഉയർത്തിക്കൊണ്ട്, പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചതിനാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിനെ കേരള – തമിഴ്‌നാട് ആർടിഒ അധികൃതർ തുടർച്ചയായി പിടികൂടി പിഴ ചുമത്തിയത്. ഒരുലക്ഷം രൂപയിലധികമാണ് പിഴയായും ടാക്‌സ് ഇനത്തിലും ഇരു സംസ്ഥാനങ്ങളിലെയും മോട്ടർ വാഹന വകുപ്പ് ബസിനുമേൽ ചുമത്തിയത്. ഓൾ ഇന്ത്യ പെർമിറ്റുമായി പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് പുനരാരംഭിച്ച ബസിന് അനുവദിച്ച പെർമിറ്റിൽ നിന്നും മാറി സർവീസ് നടത്തിയതിനാണ് പിഴ ഈടാക്കിയതും. രണ്ട് തവണ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും മൂന്നാഴ്ചയ്ക്ക് ശേഷം കോടതി ഉത്തരവ് പ്രകാരം വിട്ടുനൽകുകയുമായിരുന്നു. തുടർന്ന് ബസ് വീണ്ടും പത്തനംതിട്ട- കോയമ്പത്തൂർ സർവീസ് പുനരാരംഭിക്കുകയും ചെയ്തു.

ഓൾ ഇന്ത്യ പെർമിറ്റുമായി ഓടാൻ കഴിയില്ലെന്ന മോട്ടോർ വാഹന വകുപ്പിന്റെ വാദം അറിവില്ലായ്മ മൂലമാണെന്നായിരുന്നു ബസ് ഉടമയുടെ വാദം. എന്നാൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ നാഷണൽ പെർമിറ്റ് വ്യവസ്ഥകൾ ലഘൂകരിച്ചതിലൂടെയാണ് റോബിൻ ബസ് പെർമിറ്റ് നേടി അന്തർസംസ്ഥാന സർവീസുകൾ നടത്തിയത്. എന്നാൽ, ടൂറിസ്റ്റ് ബസ്സുകൾക്ക് നൽകുന്ന പെർമിറ്റിലൂടെ റൂട്ട് ബസ്സാക്കി മാറ്റാൻ അനുവദിക്കില്ലെന്നും അത് കെഎസ്ആർടിസിക്കും മറ്റ് സ്വകാര്യ ബസുകാർക്കും തിരിച്ചടിയാകുമെന്നുമായിരുന്നു എംവിഡിയുടെ നിലപാട്.

content summary;  The court rejected the petition of robin bus owner  k k k k k k k k k k k k k k k  k k k k k k k k k k k k k k k k k k k kk k k  k k k k k k k k k k k k  k k k 

Share on

മറ്റുവാര്‍ത്തകള്‍