January 19, 2025 |

ഇനി ഷോക്ക് അടിക്കും; വൈദ്യുതി നിരക്ക് വർധിപ്പിച്ചു.

അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും.

സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. യൂണിറ്റിന് 16 പൈസ വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. 2026–27 ലേക്ക് 9 പൈസ വർധിപ്പിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റഗുലേറ്ററി കമ്മിഷൻ പരിഗണിച്ചട്ടില്ല. The electricity tariff has been raised

ഇന്നലെ വൈകീട്ട്, വൈദ്യുതി റഗുലേറ്ററി കമ്മിഷൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം ഉന്നയിച്ചിരുന്നു. 2024 ജൂലൈയിൽ ഒരു തവണ വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു.

വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനമായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തൽ പരിഗണനയിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആഭ്യന്തര ഉൽപാദനം കുറവ് ആയി മാറിയതും, അതിന്റെ ഫലമായി വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണെന്നുമായിരുന്നു മന്ത്രിയുടെ അഭിപ്രായം.

നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായി വിഷമമുണ്ടാക്കുമെന്നും, എന്നാൽ നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ലഭ്യമല്ലെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടിലാത്ത തരത്തിലാണ് മന്ത്രി നിരക്ക് വർധിപ്പിച്ചത്. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിടുകയാണ് എന്നാൽ നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്ന് മന്ത്രി അറിയിച്ചു.

വേനൽക്കാലത്ത് പുറത്ത് നിന്നുള്ള വൈദ്യുതി വാങ്ങുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇത് മറികടക്കാൻ സമ്മർ താരിഫ് പരിഗണിക്കുന്നത് തികച്ചും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്കാണ് ഏർപ്പെടുത്തിയത്. കൂടെ രാത്രിയും പകലും പ്രത്യേക നിരക്ക് ഏർപ്പെടുത്തി. ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാകാത്തത് വലിയ തിരിച്ചടിയാണെന്നും, പ്രതിഷേധങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും കാരണം ചില ഹൈഡ്രൽ പ്രോജക്റ്റുകൾ തടസ്സപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. The electricity tariff has been raised

 

 

content summary; The Electricity Regulatory Commission has issued an order to increase electricity rates in the state.

×