88 വയസുണ്ടായിരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് തന്റെ അസുഖത്തെക്കുറിച്ചും പ്രായാധിക്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്റെ വിയോഗാനന്തര കർമങ്ങൾ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് അദ്ദേഹം കുറിപ്പ് തയ്യാറാക്കിയിരുന്നു. 2022 ജൂൺ 29നാണ് മാർപാപ്പ അന്ത്യാഭിലാഷത്തെക്കുറിച്ച് കുറിപ്പെഴുതിയത്. എന്നും പ്രാർഥനയ്ക്കായി മുട്ടുകുത്തുന്ന മേരി മേജർ ബസിലിക്കയിൽ കബറടക്കണമെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. പരിശുദ്ധ കന്യാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന അഞ്ചാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച പള്ളിയാണ് സാന്താ മരിയ മാഗിയോറിലെ ബസിലിക്ക.funeral rites of Pope Francis
മറിയയോടും അവരുടെ ബസിലിക്കയോടും അദ്ദേഹത്തിന് വലിയ ആരാധനയുണ്ടായിരുന്നു. നൂറു കണക്കിന് വിദേശയാത്രകൾക്ക് ശേഷം പ്രാർഥനയ്ക്കും ധ്യാനത്തിനുമായി അദ്ദേഹം തിരഞ്ഞെടുത്തിരുന്നത് മേരി മേജർ ബസിലിക്കയിലാണ്.
പതിനേഴാം നൂറ്റാണ്ടിൽ ക്ലെമന്റ് ഒൻപതാമൻ മാർപാപ്പയെ അടക്കം ചെയ്തതിന് ശേഷം മറ്റ് മാർപാപ്പമാരെ മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്തിരുന്നില്ല.
തന്റെ വിയോഗാനന്തര ചടങ്ങുകൾ വളരെ ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘എന്റെ ജീവിതം അസ്തമയത്തോടടുക്കുന്നതായി അറിയുന്നു. ശാശ്വതമായ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശകളോടെ, അന്ത്യാഭിലാഷത്തെക്കുറിച്ചും, സംസ്‌കാരച്ചടങ്ങുകളെക്കുറിച്ചും വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.
അടക്കം ചെയ്യുന്ന പേടകത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഒന്നും പാടില്ല, പൊതുദർശനം ഉയർന്ന പീഠത്തിൽ വേണ്ട. ഫലകത്തിൽ ഫ്രാൻസിസ് എന്ന് മാത്രമെ ആലേഖനം ചെയ്യാൻ പാടുള്ളു, സൈപ്രസ്, ഓക്ക്, പുളി മരങ്ങൾ ഉപയോഗിച്ച് മൂന്ന് അറകളുണ്ടാക്കി അതിൽ അടക്കം ചെയ്യുന്ന രീതിയും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പകരം സിങ്ക് കൊണ്ട് പൊതിഞ്ഞ ഒറ്റമരപ്പെട്ടിയിൽ അടക്കം ചെയ്യണമെന്നും നിർദേശമുണ്ട്.
മരണാനന്തര ചടങ്ങുകളുടെ ചെലവുകൾ വഹിക്കുക അഭ്യുതേയകാംക്ഷി ആയിരിക്കും. അത് ബസിലിക്കയിലേക്ക് കൈമാറുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമായിക്കഴിഞ്ഞു. തന്നെ സ്‌നേഹിച്ചവർക്കും തനിക്കുവേണ്ടി പ്രർഥിച്ചവർക്കും കർത്താവ് ഉചിതമാ പ്രതിഫലം നൽകട്ടെയെന്നും അദ്ദേഹം കുറിപ്പിൽ എഴുതി.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനവും മേരി മേജർ ബസിലിക്കയിൽ സംസ്കാരവും നടക്കും. ശനിയാഴ്ച്ചയാണ് മാർപാപ്പയുടെ സംസ്കാരം.
സംസ്‌കാര ചടങ്ങുകൾ മൂന്ന് ഭാഗങ്ങളായാണ് നടക്കുക, ഇവയെ സ്റ്റേഷൻസ് എന്ന് വിളിക്കുന്നു. ആദ്യം അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വകാര്യ ചാപ്പലിലേക്ക് മാറ്റുകയും അവിടെ വച്ച് ആരോഗ്യ വിദഗ്ദർ അദ്ദേഹത്തിന്റെ മരണം സാക്ഷ്യപ്പെടുത്തും. പിന്നീട് അദ്ദേഹത്തിന്റെ കാമർലെംഗോയായി സേവനമനുഷ്ഠിക്കുന്ന കർദിനാൾ (മാർപാപ്പയുടെ സ്റ്റാഫ് ചീഫ്) ചടങ്ങുകൾക്ക് ആവിശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിക്കും. പുതിയ മാർപപ്പയെ തിരഞ്ഞെടുക്കുംവരെ വത്തിക്കാന്റെ ചുമതയും അദ്ദേഹത്തിനായിരിക്കും. 2019ൽ ഫ്രാൻസിസ് മാർപാപ്പ നിയമിത്ത കർദിനാൾ കെവിൻ ജോസഫ് ഫാരെല്ഡ ആണ് ഇപ്പോഴത്തെ കാമർലെംഗോ.
സ്വകാര്യ ചാപ്പലിൽ വച്ച് വെള്ള കാസക്ക് ധരിപ്പിച്ച് സിങ്ക് പാളികളുള്ള മരപ്പേടകത്തിൽ കിടത്തും. ആചാരപരമായ ബഹുമാനവും തുടർച്ചയും വ്യക്തമാക്കുന്നതിനുള്ള നടപടിയാണിത്. പിന്നീട് അദ്ദേഹത്തിന്റെ മിത്‌റയും, പാലിയവും മാറ്റിവച്ച് ചുവന്ന വസ്ത്രങ്ങൾ അണിയിക്കും.
ഒരു മാർപാപ്പയുടെ ഭരണകാലം അവസാനിച്ചതിനെ അടയാളപ്പെടുത്തുന്ന പ്രതീകാത്മക ചടങ്ങിൽ, മാർപാപ്പയുടെ ഔദ്യോഗിക മുദ്രയായ ‘ഫിഷർമാൻസ് റിങ്’ തകർക്കും. ചരിത്രപരമായി, കാമർലെംഗോ ഒരു പ്രത്യേക ചുറ്റിക ഉപയോഗിച്ച് മോതിരം തകർത്താണ് ഈ ചടങ്ങ് നിർവഹിക്കുന്നത്. ഇത് മോതിരം ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ പാപ്പയുടെ ഭരണകാലം അവസാനിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്യുന്നു.
പരമ്പരാഗതമായി, മാർപാപ്പയുടെ സംസ്‌കാരം മരണശേഷം ഏതാനും ദിവസങ്ങൾക്കുള്ളിലാണ് നടക്കുക. ഫ്രാൻസിസ് മാർപാപ്പയുടെ കാര്യത്തിൽ, മരണശേഷം നാലോ ആറോ ദിവസത്തിനകം സംസ്‌കാരം നടക്കുമെന്നും തുടർന്ന് ഒൻപത് ദിവസം വരെ റോമിലെ വിവിധ പള്ളികളിൽ അനുബന്ധ ചടങ്ങുകൾ നടക്കുമെന്നും പ്രതീക്ഷിക്കുന്നു.
സംസ്കാര ചടങ്ങുകളിലെ ഒരു പ്രധാന ഘടകം അടക്കം ചെയ്യുന്ന രീതിയാണ്. ചരിത്രപരമായി, സൈപ്രസ്, സിങ്ക്, എൽമ് എന്നിവകൊണ്ടു നിർമിച്ച മൂന്ന് പേടകങ്ങളിലായാണ് മാർപാപ്പമാരെ അടക്കം ചെയ്തിരുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച്, ഫ്രാൻസിസ് മാർപാപ്പയെ സിങ്ക് പാളികളുള്ള ഒരൊറ്റ മരപ്പേടകത്തിലാകും അടക്കം ചെയ്യുക. സംസ്‌കാര ചടങ്ങിൽ, പോപ്പിൻ്റെ മുഖത്ത് വെളുത്ത സിൽക്ക് തുണി വിരിച്ച ശേഷം പേടകം മുദ്രവെക്കുന്നത് പതിവാണ് – ഇത് ജീവിതത്തിൽ നിന്ന് നിത്യതയിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്ന പ്രതീകാത്മക ചടങ്ങാണ്.
കൂടാതെ, അദ്ദേഹത്തിന്റെ ഭരണകാലത്ത് അച്ചടിച്ച നാണയങ്ങളടങ്ങിയ ഒരു ബാഗും പോപ്പിൻ്റെ ജീവിതവും നേട്ടങ്ങളും വിവരിക്കുന്ന റൊജിറ്റോ എന്ന രേഖയും പേടകത്തിനുള്ളിൽ സ്‌ഥാപിച്ചേക്കാം. പേടകം മുദ്രവെക്കുന്നതിന് മുമ്പ് റൊജിറ്റോ പരസ്യമായി വായിക്കുന്നതും പാരമ്പര്യത്തിൻ്റെ ഭാഗമാണ്.
പുരാതന പാരമ്പര്യമനുസരിച്ച്, ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ പ്രാർഥനയ്ക്കും ധ്യാനത്തിനുമായി പതിവായി സന്ദർശിച്ചിരുന്ന ബസിലിക്ക ഓഫ് സെൻ്റ് മേരി മേജറിലാണ് അദ്ദേഹത്തിൻ്റെ വ്യക്‌തിപരമായ ആഗ്രഹപ്രകാരം അന്ത്യവിശ്രമം കൊള്ളുക.
പ്രാഥമിക സ്ഥിരീകരണത്തിനും ആചാരപരമായ ഒരുക്കങ്ങൾക്കും ശേഷം, വത്തിക്കാൻ ഒൻപത് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കും. ഇതിനിടയിൽ, ഇറ്റലി ദേശീയ ദുഃഖാചരണ ദിനം പ്രഖ്യാപിച്ചേക്കാം. ഈ ഒൻപത് ദിവസങ്ങളിൽ, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കാനും കത്തോലിക്കർക്കായി വിവിധ ശുശ്രൂഷകളും അനുസ്‌മരണങ്ങളും നടക്കും.
മാർപാപ്പയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതാണ് ഈ കാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. മുൻകാല പാരമ്പര്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഫ്രാൻസിസ് മാർപാപ്പയുടെ ലാളിത്യത്തോടുള്ള മുൻഗണനയും മരണാനന്തര ചടങ്ങുകൾ ആർഭാടരഹിതമാക്കണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹവും മാനിച്ച് എംബാം ചെയ്ത ശരീരം ഉയർത്തിയ പീഠത്തിലോ കാറ്റാഫാൾക്കിലോ സ്ഥാപിക്കില്ല, മറിച്ച് പേടകത്തിൽ തന്നെ സൂക്ഷിക്കാനാണ് സാധ്യത.
ഭൗതികശരീരം സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകുന്ന ഔദ്യോഗിക വിലാപയാത്രയും പ്രതീക്ഷിക്കുന്നു. അവിടെ ആയിരക്കണക്കിന് വിശ്വാസികളും ഉദ്യോഗസ്ഥരും രാജ്യാന്തര നിരീക്ഷകരും അന്തിമോപചാരം അർപ്പിക്കാനെത്തും. ഈ ദുഃഖാചരണ കാലയളവിൽ, വത്തിക്കാൻ ‘സൈദെ വക്കാന്തെ’ (സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു) എന്ന അവസ്‌ഥയിലായിരിക്കും. ഈ താൽക്കാലിക കാലയളവിൽ സഭയുടെ ഭരണപരമായ കാര്യങ്ങൾ കർദിനാൾ സംഘത്തിന്റെ ചുമതലയിലായിരിക്കും. കർദിനാൾമാർ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുമെങ്കിലും, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാന തീരുമാനങ്ങളൊന്നും എടുക്കില്ല.funeral rites of Pope Francis
Content summary; The following are the funeral rites of Pope Francis