July 04, 2026 |

ഇന്ത്യ- പാകിസ്ഥാൻ ആണവയുദ്ധ സാധ്യതയും പരിണിതഫലങ്ങളും

ആണവ യുദ്ധത്തിന്റെ സാധ്യതകൾ ഓർമ്മിപ്പിക്കുന്ന സംഭവങ്ങളായിരുന്നു പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായത്

പഹൽ​ഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂരും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പുതിയ ഒരു സംഘർഷത്തിനാണ് വഴിത്തുറന്നത്. ഇരു രാജ്യങ്ങൾക്കിടയിലുമുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുമ്പോൾ സംഘർഷം യുദ്ധത്തിൽ കലാശിച്ചേക്കാമെന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. ഇന്ത്യ പാകിസ്ഥാൻ സംഘർഷം ഒരു ആണവയുദ്ധത്തിലേക്കാണെന്ന നി​ഗമനങ്ങളുമുണ്ടായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 2025ൽ ഒരു ആണവയുദ്ധം ഉണ്ടായേക്കാമെന്നും, യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്നും 2019ൽ ഒരു പഠനം നടന്നിരുന്നു. ഇന്ത്യൻ പാർലമെന്റിന് നേരെ പാകിസ്ഥാന്റെ ഭീകരാക്രമണമുണ്ടായാൽ എങ്ങനെ എന്നായിരുന്നു പഠനത്തിന്റെ ഉള്ളടക്കം.

ആറു വ‍ർഷങ്ങൾക്ക് ശേഷം ആണവ യുദ്ധത്തിന്റെ സാധ്യതകൾ ഓർമ്മിപ്പിക്കുന്ന സംഭവങ്ങളായിരുന്നു പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായത്. സംഘർഷത്തിനിടയിൽ ആണവായുധം ഉപയോ​ഗിച്ചേക്കുമെന്ന് പാകിസ്ഥാൻ സൂചന നൽകിയിരുന്നു. പാകിസ്ഥാന്റെ ഈ സൂചനയ്ക്ക് തടയിട്ടത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആയിരുന്നു. വെടിനി‌‍‍ർത്തൽ കരാറിനൊപ്പം തന്നെ ആണവ യുദ്ധത്തിനായുള്ള സാധ്യതയുമാണ് പാകിസ്ഥാൻ ഇല്ലാതാക്കിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞിരുന്നു. ആണവഭീഷണികളിൽ ഇന്ത്യ ഭയക്കില്ലെന്ന് നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 170ഓളം ആണവായുധങ്ങളാണ് ഇന്ത്യക്കും പാകിസ്ഥാനും സ്വന്തമായുള്ളത്. കര, കടൽ, വായും മാർ​ഗങ്ങളിലൂടെ ഒരുപോലെ പ്രയോ​ഗിക്കാൻ സാധിക്കുന്ന ആണവായുധങ്ങളും ഇരു രാജ്യങ്ങളും വികസിപ്പിക്കുന്നുണ്ട്. പാകിസ്ഥാന്റെ നാവികസേനയേക്കാൾ ശക്തമാണ് ഇന്ത്യയുടെ സേനയെന്ന വിലയിരുത്തലുകളുമുണ്ട്. 1998ലാണ് പാകിസ്ഥാൻ ആ​ദ്യമായി ആണവായുധം പരീക്ഷിക്കുന്നത്. യുദ്ധസമാനമായ അന്തരീക്ഷമുണ്ടായാലും ആണവായുധം ഇന്ത്യ പരീക്ഷിക്കില്ലെന്നാണ് 2003ൽ നിലവിൽ കൊണ്ടുവന്ന ആണവനയം പറയുന്നത്. എന്നാൽ ഈ നയത്തിൽ മനോഹർ പരീക്കർ സംശയം പ്രകടിപ്പിച്ചിരുന്നു. . പാകിസ്ഥാന്റെ നാവികസേനയേക്കാൾ ശക്തമാണ് ഇന്ത്യയുടെ സേനയെന്ന വിലയിരുത്തൽ ആണവായുധങ്ങൾ സംബന്ധിച്ച വിവരങ്ങൾ പാകിസ്ഥാൻ ബോധപ്പൂർവ്വമായി മറച്ചു വയ്ക്കുന്നത് കൊണ്ടുമാവാം. ഇരുരാജ്യങ്ങൾക്കുമിടയിൽ ആണവയുദ്ധമാണ് സംഭവിക്കുന്നതെങ്കിൽ കനത്ത് നാശനഷ്ടങ്ങളാവും സംഭവിക്കുകയെന്നാണ് വിലയിരുത്തൽ. ഇത് സാമ്പത്തിക ഞെരുക്കത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്ക് വരെയും കാരണമായേക്കാം. ആണവ യുദ്ധത്തിനായി പാകിസ്ഥാൻ 2019ൽ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായും സൂചനകളുണ്ട്.

1999ലെ കാർ​ഗിൽ യുദ്ധ സമയത്ത് തങ്ങളുടെ രാജ്യം സംരക്ഷിക്കാനായി ഏത് തരത്തിലുള്ള ആയുധങ്ങൾ പരീക്ഷിക്കാനും പാകിസ്ഥാൻ മടിക്കില്ലെന്ന് അന്നത്തെ വിദേശകാര്യ സെക്രട്ടറി ഷംഷാ​ദ് അഹമ്മദ് മുന്നറിയിപ്പ് നൽകിയിരുന്നു. 2022 മാർച്ചിൽ ഇന്ത്യ പരീക്ഷണാർത്ഥം ഒരു ആണവ ക്രൂയിസ് മിസൈൽ പാകിസ്ഥാനിലേക്ക് തൊടുത്തു വിടുകയുണ്ടായി. പാകിസ്ഥാനിലെ ചില സ്ഥലങ്ങളിൽ ഇത് നാശം വിതച്ചിരുന്നു. അശ്രദ്ധ മൂലം സംഭവിച്ചത് കൊണ്ട് തന്നെ മൂന്ന് വ്യോമസേന ഉദ്യോ​ഗസഥരെയാണ് ഇന്ത്യ പിരിച്ചുവിട്ടത്.

2019ലെ സയൻസ് അഡ്വാൻസസ് പഠനമനുസരിച്ച് ഇന്ത്യ പാകിസ്ഥാൻ ആണവയുദ്ധം ഒരാഴ്ചയ്ക്കുള്ളിൽ 50 ലക്ഷം 10 കോടി ജനങ്ങളുടെ വരെ മരണത്തിന് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ. ആണവയുദ്ധം വിളകളുടെ ഉത്പാദനത്തെ ബാധിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. വിളകളുടെ ഉത്പാദനം 40 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാവുകയും ക്ഷാമം മൂലം 100 കോടിയിലധികം ആളുകൾ മരണപ്പെടാനും സാധ്യതയുണ്ട്. നയതന്ത്ര ജലതർക്കങ്ങളും ശക്തിപ്പെട്ടേക്കാം. സിന്ധുനദീജല ഉടമ്പടി നിർത്തി വച്ചതും തുടർന്നുണ്ടായ സംഘർഷങ്ങളും ഇതിന്റെ സൂചനയാണ്.

content summary: The likelihood of nuclear conflict between India and Pakistan and its potential consequences

Leave a Reply

Your email address will not be published. Required fields are marked *

×