March 21, 2025 |
Share on

‘ദി മാന്‍ ഫ്രം നോവെയര്‍’ താരം കിം സെ-റോണ്‍ ജീവനൊടുക്കി

എ ബ്രാന്‍ഡ് ന്യൂ ലൈഫ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്

ദ മാൻ ഫ്രം നോവെയറിലൂടെ പ്രശസ്തയായ ദക്ഷിണ കൊറിയൻ നടി കിം സെ റോൺ(24) ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ച് ദക്ഷിണ കൊറിയൻ പൊലീസ്. ശനിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് കിം സെ റോണിനെ സിയോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.Kim Se-ron

കിം സെ റോണിനെ കാണാനായി താരത്തിന്റെ വീട്ടിലെത്തിയ സുഹൃത്ത് നടിയെ മരിച്ച നിലയിൽ കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കടുത്ത തീരുമാനമാണ് താരം സ്വീകരിച്ചതെന്ന് പൊലീസ് ഉ​ദ്യോ​ഗസ്ഥർ പറഞ്ഞതായി ദക്ഷിണ കൊറിയൻ മാധ്യമമായ യോർഹാപ്പ് റിപ്പോർട്ട് ചെയ്തു. ദി മാന്‍ ഫ്രം നോവേര്‍, എ ഗേള്‍ അറ്റ് മൈ ഡോര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കിം സെ റോണ്‍.

വീട്ടിൽ ആരെങ്കിലും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളോ ആക്രമണം നടന്നതായി സംശയിക്കുന്ന തരത്തിലുള്ള തെളിവുകളോ കണ്ടെത്തിയിട്ടില്ല. 2000ൽ സിയോളിൽ ജനിച്ച കിം സെ റോൺ 2009-ല്‍ പുറത്തിറങ്ങിയ എ ബ്രാന്‍ഡ് ന്യൂ ലൈഫ് എന്ന ചിത്രത്തിലൂടെ തന്റെ ഒമ്പതാം വയസ്സിൽ ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമകൾക്ക് പുറമെ വിവിധ ടെലിവിഷന്‍ പരമ്പരകളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

2023-ല്‍ പുറത്തിറങ്ങിയ ബ്ലഡ്ഹൂണ്ട്‌സ് ആണ് കിം സെ റോൺ അഭിനയിച്ച അവസാന സീരീസ്. 2022 മെയ് മാസത്തില്‍, സിയോളില്‍ മദ്യപിച്ച് വാഹനമോടിച്ച് അതിക്രമം കാണിച്ച കേസിനെ തുടര്‍ന്ന് കിം സെ റോണ്‍ പൊതുവേദികളില്‍നിന്ന് വിട്ടുനിന്നിരുന്നു. താരം ഓടിച്ചിരുന്ന കാറ് ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുകയറുകയും നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയുമുണ്ടായി. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കിം പരസ്യമായി ക്ഷമാപണം നടത്തുകയും അഭിനയ ജീവിതത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവര്‍ കഫേയില്‍ ജോലി ചെയ്തിരുന്നതായി വാര്‍ത്ത വന്നിരുന്നു. 2024 ഏപ്രിലില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിവാദങ്ങളും ആരോഗ്യപ്രശ്‌നങ്ങളും മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു.Kim Se-ron

Content Summary: ‘The Man From Nowhere’ star Kim Se-ron has committed suicide
Kim Se-ron The Man From Nowhere south korea 

×