അസംഖ്യം സഹോദരങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുന്ന കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ഒരു ശനിയാഴ്ച രാവിലെ ഷോപ്പിങിനിറങ്ങിയതാണ് അറ്റ്‌ലി. അപ്പോഴാണ് ഭാര്യ സൂസെയ്നിന്റെ ഫോണ്‍ അദ്ദേഹത്തെ തേടിയെത്തുന്നത്. അറ്റ്‌ലിയുടെ ജീവിതത്തില്‍ നിന്ന് എന്നന്നേക്കുമായി സമാധാനവും സന്തോഷവും പോയി മറിഞ്ഞ നിമിഷമായിരുന്നു അത്.
വീട്ടില്‍ തിരികെയെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്. ബീജ ദാതാവായ ഒരു വ്യക്തിയെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്. നെതര്‍ലന്‍ഡ്സില്‍ ഒരാള്‍ക്ക് 12 കുടുംബങ്ങള്‍ക്ക് വേണ്ടി മാത്രമേ ബീജ ദാനം ചെയ്യാന്‍ സാധിക്കു. എന്നാല്‍ ആ വാര്‍ത്തയില്‍ പറയുന്ന വ്യക്തി ആയിരത്തോളം കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. തങ്ങളുടെ നാട്ടിലെ കുടുംബങ്ങളെ അയാള്‍ വഞ്ചിച്ചിരിക്കുന്നു. ഇയാള്‍ നെതര്‍ലാന്‍ഡിലെ പതിമൂന്ന് ക്ലിനിക്കുകളിലേക്ക് ബീജം ദാനം ചെയ്തിട്ടുണ്ട്. ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നുമാണ് വാര്‍ത്തയിലെ ആരോപണം. അതിലേറെ അറ്റ്‌ലിയെയും സുസൈയ്‌നിനെയും അസ്വസ്ഥമാക്കിയത് തങ്ങളുടെ 11കാരനായ മകനും അയാളുടെ കുഞ്ഞാണെന്ന തിരിച്ചറിവായിരുന്നു.
ജോനാഥന്‍ മെയ്ജര്‍ എന്ന ബീജദാതാവിന്റെ ആകാരഭംഗിയും മുഖവും മകന്റെതുമായി ഒത്തു പോവുന്നുണ്ടെന്ന് ആ വാര്‍ത്തയില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്ന് തന്നെ അവര്‍ മനസിലാക്കി.
അവരെ ഏറ്റവും ഞെട്ടിച്ചത് നെതര്‍ലാന്‍ഡ്സ്, യുഎസ്, ഓസ്ട്രേലിയ, മെക്സിക്കോ, ജര്‍മ്മനി, ഉക്രെയ്ന്‍ എന്നിവിടങ്ങളിലാണ് തങ്ങളുടെ മകന്റെ സഹോദരനോ സഹോദരിമാരോ ആയ കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുള്ളതെന്നതാണ്. ജോനാഥന്‍ മെയ്ജര്‍ എന്ന ഡച്ച് സംഗീതജ്ഞന്റെ ഈ കഥ യഥാര്‍ത്ഥത്തില്‍ ലോകത്ത് സംഭവിച്ചതാണ്. അതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഒടിടി ഫ്‌ലാറ്റ് ഫോമിലെത്തിയ ദ മാന്‍ വിത്ത് 10,00 കിഡ്‌സ് എന്ന ചിത്രം.
ചിത്രം ബീജ ദാതാവിന്റെ ചതിക്കിരയായ, അമ്മമാരിലൂടെയാണ് മുന്നോട്ട് പോവുന്നത്. ആ കുഞ്ഞുങ്ങളെ കുറിച്ചുള്ള അവരുടെ ചിന്തകളും നിയമത്തിലെ പാളിച്ചകളുമെല്ലാം അത് ചര്‍ച്ച ചെയ്യുന്നുണ്ട്. തങ്ങള്‍ക്ക് അസംഖ്യം സഹോദരങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുന്ന കുട്ടികള്‍ക്ക് പിന്നീട് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത്രത്തോളം കുട്ടികളെ ജനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നുവെങ്കില്‍, ഞാന്‍ ഒരിക്കലും ഈ ദാതാവിനെ തിരഞ്ഞെടുക്കില്ലായിരുന്നുവെന്നാണ് ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍. ഇത് എന്റെ കുട്ടിക്ക് ഉണ്ടാക്കിയേക്കാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് വലിയ അസ്വസ്ഥതയാണ്. കോടതിയില്‍ പോകുക മാത്രമാണ് എന്റെ കുട്ടിയെ സംരക്ഷിക്കാനുള്ള ഏക മാര്‍ഗം- എന്നാണ് മറ്റൊരു സ്ത്രീ പറയുന്നത്. ലോകമെമ്പാടും കുഞ്ഞുങ്ങളെ ജനിപ്പിച്ചിരിക്കുന്നതിനാല്‍ ഈ കുഞ്ഞുങ്ങളുടെ വിവാഹം, പ്രണയം അടക്കമുള്ള കാര്യങ്ങള്‍ സങ്കീര്‍ണമാവുമെന്ന ഭയവും അവര്‍ പങ്കിടുന്നു. ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും മെയ്ജര്‍ക്ക് ഇന്റര്‍നെറ്റ് വഴി ആഗോളതലത്തില്‍ ബന്ധമുണ്ട്. ഇയാള്‍ നിരവധി അന്താരാഷ്ട്ര ബീജ ബാങ്കുകളുമായി ചേര്‍ന്ന് ബിസിനസ്
ചെയ്യുന്നുവെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇത്തരത്തില്‍ മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ചിത്രം.
English Summary: The Man with 1000 Kids review – yet more proof that we should raze human civilisation to the ground