ഇംഗ്ലീഷ് സാഹിത്യത്തില്‍ പുതിയ പാത തെളിച്ച് മലയാളിയുടെ നോവല്‍ The Soldier of Wellington. മലയാളിയായ ആനന്ദ് പഞ്ചാബിയായ പ്രീതി കൗറിനെ കണ്ടു മുട്ടുന്നിടത്താണ് The Soldier of Wellington ന്റെ കഥ ആരംഭിക്കുന്നത്. ആനന്ദിനും പ്രീതിക്കും പൊതുവായി ഒന്നുമില്ല- നാടോ ഭാഷയോ തൊഴിലോ ഒന്നും.
പ്രീതി ആര്‍മി ഉദ്യോഗസ്ഥയാണ്, ആനന്ദിന്റെ ഇഷ്ടം അഭിഭാഷകന്‍ ആകാനാണ്. എന്നാല്‍ ആനന്ദും പ്രീതിയും വ്യത്യസ്തതകളെ തീവ്ര സ്‌നേഹം കൊണ്ട് മറി കടക്കുന്നു. The Soldier of Wellington
യുഎഇ യില്‍ ജീവിക്കുന്ന തിരുവനന്തപുരം സ്വദേശി അര്‍ജുന്‍ മോഹനാണ് The Soldier of Wellington ന്റെ സൃഷ്ടാവ്.
പ്രീതിയുമായി ഇഷ്ടത്തിലായ ശേഷം ആനന്ദിന്റെ ജീവിതം ഒരു സിനിമാ കഥ പോലെ മാറി മറിയുന്നു. കൂണൂര്‍, കല്‍ക്കട്ട, ഡല്‍ഹി, പാകിസ്താന്‍ തുടങ്ങിയ ഇടങ്ങളിലാണ് കഥ നടക്കുന്നത്. ഇന്ത്യ-പാകിസ്താന്‍ ബന്ധവും ആര്‍മി ഉദ്യോഗസ്ഥരുടെ ജീവിതവുമെല്ലാം കഥയ്ക്ക് ഇതിവൃത്തമായിട്ടുണ്ട്.
രണ്ടു പേരുടെ സ്‌നേഹബന്ധത്തില്‍ നിന്നും രണ്ടു രാജ്യങ്ങളുടെ വിഷയമായി കഥ പുരോഗമിക്കവേ ഓരോ അധ്യായത്തില്‍ നിന്നും അടുത്തതിലേക്ക് കഥാകാരന്‍ വായനക്കാരെ അനായാസം കൊണ്ടു പോകുന്നു. ഒരു പ്രണയ കഥയ്ക്ക് വേണ്ട ആര്‍ദ്രതയക്കൊപ്പം ഒരു ത്രില്ലര്‍ നല്‍കുന്ന ആകാംക്ഷയും ഒരു കുറ്റാന്വേഷണത്തിന്റെ ത്രില്ലും ഈ നോവലിലുണ്ട്. ആദ്യത്തെ രചനയില്‍ ഒരു എഴുത്തുകാരന് അഭിമാനിക്കാവുന്ന കൈയടക്കവും.
Partridge Publishing ആണ് നോവലിന്റെ പ്രസാധകര്‍. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ The Soldier of Wellington ആമസോണിലും, Patridge, Barnes & Noble എന്നിവയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്.
തിരുവനന്തപുരം മേലെ തമ്പാനൂരില്‍ ശ്രവ്യ അഡ്വര്‍ടൈസിംഗ് സ്ഥാപകന്‍ അന്തരിച്ച ഡോ. ജെ ബി മോഹന്റെയും മീനാകുമാരിയുടെയും മകനാണ് അര്‍ജുന്‍. തിരുവനന്തപുരത്തായിരുന്നു അര്‍ജുന്റെ സ്‌കൂള്‍-കോളേജ് പഠനം. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് എസ്സെക്‌സില്‍ നിന്നും ഐടി ആന്‍ഡ് മീഡിയ ലോസ്-ല്‍ ബിരുദാനന്തര ബിരുദം. ഇന്ത്യയില്‍ കുറച്ചു കാലം അഭിഭാഷകനായി പരിശീലനം നടത്തിയിരുന്നു. പിന്നീട് ദുബായ് ഗവണ്‍മെന്റിന്റെ കീഴില്‍ വ്യോമയാന മേഖലയില്‍ 2012 വരെ ജോലി ചെയ്തു. നിലവില്‍ യുഎഇയിലെ ഒരു വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് അര്‍ജുന്‍.
Content Summary; The Soldier of Wellington, english novel by arjun mohan