തനിക്ക് ഇഷ്ടമുള്ളതെല്ലാം താന്‍ എടുക്കും-അതാണ് എന്റെ സ്‌റ്റൈല്‍. ഈ മനോഭാവം പ്രാവര്‍ത്തികമാക്കി നടക്കുന്ന ചെറുപ്പക്കാരനാണ് അഹമ്മദ്. അഹമ്മദ് ബാഗ്ദാദ് കൊട്ടാരത്തില്‍ മാന്ത്രികശക്തിയുള്ള അമുല്യ വസ്തുക്കള്‍ അന്വേഷിച്ച് അകത്ത് കടക്കുന്നു. അമുല്യമായ ഒന്ന് തന്നെയായിരുന്നു അഹമ്മദിനെ കാത്ത് ആ കൊട്ടാരത്തിലുണ്ടായിരുന്നതും. അത് അവന്‍ അന്വേഷിച്ച മാന്ത്രിക ശക്തിയുള്ള വസ്തുവായിരുന്നില്ല. പകരം ആ അറബ് നാടിന്റെ അതിസുന്ദരിയായ രാജകുമാരിയായിരുന്നു. കൊട്ടാരത്തില്‍ നിന്ന് ലഭിച്ച അതിമനോഹര വസ്ത്രങ്ങള്‍ ധരിച്ചെത്തിയ അഹമ്മദിനെ കണ്ട് രാജകുമാരനാണെന്ന് ആ അതിസുന്ദരിയായ രാജകുമാരിയും തെറ്റിദ്ധരിച്ച് പോവുന്നു. ആദ്യ കാഴ്ചയിലെ പ്രണയം വിട്ട് കളയാന്‍ അഹമ്മദും തയ്യാറല്ല. രാജകുമാരനായി അഭിനയിച്ചു. പക്ഷെ രാജകുമാരിയുടെ സത്യസന്ധമായ സ്‌നേഹം അറിയുന്ന അഹമ്മദ്, പിന്നീട് കുറ്റബോധത്താല്‍ ഉഷ്ണിക്കുകയാണ്. ഇതിനിടെ രാജകുമാരിയെ വിവാഹം ചെയ്ത് അവളുടെ രാജ്യം സ്വന്തമാക്കാനെത്തിയ മൂന്ന് രാജകുമാരന്‍മാരുമുണ്ട്. രാജകുമാരിയെ കിട്ടാത്തതിനാല്‍ പിന്നെ അട്ടിമറിയിലൂടെ രാജ്യം നേടുകയാണ് അവര്‍ക്കുള്ള വഴി. അതോടെ അഹമ്മദ് സാഹസികനും ധീരനുമാവുന്നു. രാജകുമാരിയ്ക്ക് വേണ്ടി ബാഗ്ദാദിനെ രക്ഷിക്കുന്നു. The Thief of Bagdad.
കാല്‍പ്പനികതയും വശ്യവും മനോഹരവുമായ അറബിഭാഷയിലെഴുതപ്പെട്ട ലോകപ്രശസ്തക്ലാസ്സിക് കൃതിയായ ആയിരത്തൊന്ന് രാവുകളിലേതാണ്. പുസ്തകം പോലെ തന്നെ പ്രശസ്തിയാര്‍ജിച്ച അതിലെ കഥകളിലൊന്നാണ് ബാഗ്ദാദിലെ കള്ളന്‍. ഈ കഥയെ ദ തീഫ് ഓഫ് ബാഗ്ദാദ് എന്ന പേരില്‍ സിനിമയുടെ നിശബ്ദകാലഘട്ടം അടയാളപ്പെടുത്തിയിട്ടുണ്ടെന്നത് അറിയാമോ? നിശബ്ദ സിനിമ ക്ലാസിക്കുകളിലൊന്നായ ഈ ചിത്രത്തിന് ഇക്കൊല്ലം 100 വയസ് തികയുകയാണ്.
പറക്കും പരവതാനിയും മാജിക്ക് കയറുമെല്ലാം സ്വപ്‌നം കണ്ടിരുന്ന തലമുറയുടെ മുന്നില്‍ അവയെല്ലാം ദൃശ്യഭാഷയിലെത്തിച്ച ചിത്രം ഹോളിവുഡിലെ ഇതിഹാസ സിനിമയെന്ന വിശേഷണം നേടിയിട്ടുണ്ട്. റൗള്‍ വാല്‍ഷ് സംവിധാനം ചെയ്ത് ഡഗ്ലസ് ഫെയര്‍ബാങ്ക്സ് അഭിനയിച്ച ചിത്രം 1924ലാണ് പുറത്തിറങ്ങിയത്. 1996 മുതല്‍, അമേരിക്കയുടെ നാഷണല്‍ ഫിലിം രജിസ്ട്രിയില്‍ സംരക്ഷിക്കേണ്ട ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമകളിലൊന്ന് കൂടിയാണിത്. ‘സാംസ്‌കാരികമായും ചരിത്രപരമായും സൗന്ദര്യാത്മകമായും പ്രാധാന്യമുള്ള’ ചിത്രമെന്ന വിഭാഗത്തിലാണ് ലൈബ്രറി ഓഫ് കോണ്‍ഗ്രസ് ചിത്രം സുക്ഷിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍ (പറക്കുന്ന പരവതാനി, മാന്ത്രിക കയര്‍, ഭയപ്പെടുത്തുന്ന രാക്ഷസന്മാര്‍) എന്നിവയൊക്കെ ഉള്‍കൊള്ളിച്ച് ഇറക്കിയ ചിത്രം അക്കാലത്തെ ഹിറ്റുകളിലൊന്നായിരുന്നു.
ഇഡിയ്ക്ക് തെളിവ് നല്‍കി 2 നിര്‍മാതാക്കള്‍; സൂപ്പര്‍ ഹിറ്റ് സിനിമകളുടെ വരുമാനം കള്ളകഥയോ?
English Summary: The Thief of Bagdad: Douglas Fairbanks’ Restored Fantasy Classic Returns