സിനിമകളുടെ നിര്‍മാണച്ചെലവും അന്വേഷണ പരിധിയിലേക്ക്
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളെ തേടിയെത്തിയ ഇഡി അന്വേഷണം മൊത്തം മലയാള സിനിമ വ്യവസായത്തിലേക്ക് നീങ്ങുന്നതായി സൂചന. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റുകളെന്ന പേരില്‍ ആഘോഷിക്കപ്പെട്ട സിനിമകളില്‍ പലതും യഥാര്‍ത്ഥത്തില്‍ ഹിറ്റായിരുന്നില്ല. വ്യാജ കണക്കുകളിലൂടെ അവ ഹിറ്റാണെന്ന് വരുത്തി തീര്‍ത്തതാണ്. അതിനായി വ്യാജ ടിക്കറ്റ് കളക്ഷന്‍ സൃഷ്ടിക്കുന്ന ലോബിയുടെ സഹായം സിനിമ വ്യവസായ മേഖലയ്ക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ടിക്കറ്റ് കളക്ഷന്‍ വരുമാനം പെരുപ്പിച്ച് കാണിക്കുകയാണെന്നതിന് പ്രാഥമിക തെളിവ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗത്തിന് ലഭിച്ചെന്നാണ് വിവരം. രണ്ട് നിര്‍മാതാക്കള്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പുതുതായി വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. Manjummel Boys Movie.
ബുക്ക് മൈ ഷോ അടക്കമുള്ള ആപ്പുകള്‍ വഴിയാണ് നിലവില്‍ തിയറ്ററുകളില്‍ ആളുകള്‍ സിനിമ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. റിലീസിങ് തിയ്യതി മുതല്‍ സിനിമയുടെ പ്രതികരണവും റേറ്റിങും അറിയാന്‍ ആളുകള്‍ ഇത്തരം ആപ്പുകളെ ആശ്രയിക്കാറുണ്ട്. ഇത് അവസരമാക്കിയാണ് വ്യാജ ടിക്കറ്റ് കളക്ഷന്‍ ഉണ്ടാക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ആപ്പില്‍ ബുക്കിങ് തീരാറായി എന്ന തരത്തില്‍ സീറ്റുകള്‍ ബ്ലോക്ക് ചെയ്തിടും. ടിക്കറ്റ് കിട്ടാനില്ലെന്ന ധാരണ പ്രേക്ഷകരില്‍ സൃഷ്ടിക്കും. അതോടെ സിനിമ വന്‍ വിജയമാണെന്ന് ആളുകള്‍ ധരിക്കുകയും ആളുകള്‍ കൂടുതലായി തിയറ്ററിലെത്തും. ആളുകള്‍ എത്തിയില്ലെങ്കിലും റിലീസിങ് തിയ്യതി തൊട്ടുള്ള ദിവസങ്ങളില്‍ ഓണ്‍ ലൈനായും ഓഫ്‌ലൈന്‍( തിയറ്ററില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന രീതി) ടിക്കറ്റുകള്‍ കഴിഞ്ഞതായി കാണിക്കും. ടിക്കറ്റെടുത്ത ആളുകള്‍ സിനിമ കാണാന്‍ പലവിധ അസൗകര്യങ്ങള്‍ കാരണം വരാതിരിക്കാം. ഓഫ് ലൈന്‍ ആയി ടിക്കറ്റെടുത്തവരാണെങ്കില്‍ ആരാണ് എടുത്തതെന്നതിന് തെളിവുമുണ്ടാവില്ല. ചില തിയറ്ററുകളില്‍ സിനിമ അണിയറക്കാര്‍ക്കായി ഷോ നടന്നതായും കാണിക്കും. റിലീസിങ് കഴിഞ്ഞ് 3-4 ദിവസം ആവുന്നതോടെ കോടികളുടെ കളക്ഷന്‍ വാദം ഉയര്‍ത്തും. പിന്നീടും അത് തുടരും. ഇതിനെല്ലാം സഹായിക്കുന്ന ചില ലോബികള്‍ മലയാള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ സിനിമ റിവ്യു അടക്കമുള്ളവ ഇത്തരം സിനിമകളെ പ്രമോട്ട് ചെയ്യുന്നതിനായി നടക്കുന്നുണ്ടെന്നുമാണ് നിര്‍മാതാക്കള്‍ ഇഡിയെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബുക്കിങ് കാണിക്കുകയും എന്നാല്‍ തിയറ്ററില്‍ അതേ ഷോയില്‍ ആളില്ലാതെ ഇരിക്കുകയും ചെയ്യുന്നതിനുള്ള വീഡിയോ ദൃശ്യങ്ങളുടെ തെളിവുകളും ഈ നിര്‍മാതാക്കള്‍ ഇഡിയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഈ തെളിവ് നല്‍കിയത് മഞ്ഞുമ്മല്‍ ബോയ്‌സിലെ നിര്‍മാതാക്കളായ സൗബിനും ഷോണ്‍ ആന്റണിയും തന്നെയാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ടിക്കറ്റ് കണക്ക് പെരുപ്പിച്ച് ഇരുവരും കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ സൗബിന്റെയും ഷോണ്‍ ആന്റണിയുടെയും മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടിയിരിക്കുകയാണെന്ന വാര്‍ത്ത ഇത് ശരിവയ്ക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബില്‍ കയറിയത് വ്യാജ കണക്കുകള്‍ വച്ചാണെന്നാണ് സൗബിനും ഷോണും മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥ വൃത്തങ്ങളും നല്‍കുന്ന സൂചന. ഇതിന് പിന്നാലെയാണ് കഴിഞ്ഞ കാലത്തെ ഹിറ്റ് മലയാള സിനിമകളും ഇഡിയുടെ റഡാറിലേക്ക് എത്തുന്നത്. 5 വര്‍ഷത്തെ സിനിമകളുടെ കളക്ഷന്‍ കണക്കുകളാണ് ഇഡി പരിശോധിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് ഇഡി കുഴിയില്‍: തട്ടിപ്പ് പരാതി കള്ളപ്പണ കേസ് ആയതെങ്ങനെ?
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടമഞ്ഞുമ്മല്‍ ബോയ്‌സ് ഇഡി കുഴിയില്‍: തട്ടിപ്പ് പരാതി കള്ളപ്പണ കേസ് ആയതെങ്ങനെ?യില്‍ കേരളത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. 2019 ജനുവരി 1 മുതല്‍ 2024 വരെ റിലീസ് ചെയ്ത സിനിമകളുടെ എല്ലാ വിശദാംശങ്ങളും ആവശ്യപ്പെട്ട് കേരള ഫിലിം ചേംബറിനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നോട്ടീസ് ഉടന്‍ അയച്ചേക്കും. ഇക്കാലയളവില്‍ നിര്‍മ്മിച്ച സിനിമകള്‍, നിര്‍മ്മാണച്ചെലവ്, ബോക്സ് ഓഫീസില്‍ വിജയിച്ച സിനിമകളുടെ എണ്ണം, അത്തരം ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ആരായുക. ഇപ്പോള്‍ പ്രതിവര്‍ഷം 150നും 175നും ഇടയിലാണ് മലയാളത്തിലിറങ്ങുന്ന സിനിമകള്‍. ഇതില്‍ പരമാവധി മുപ്പതോളം സിനിമകള്‍ക്ക് മാത്രമേ മുതല്‍മുടക്ക് ലഭിക്കുകയുള്ളൂ. ബഹു ഭൂരിപക്ഷത്തിനും മുതല്‍മുടക്ക് പോലും തിരിച്ച് ലഭിക്കാറില്ലന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും പൊട്ടിയ പടത്തിന്റെ അടക്കം നിര്‍മാതാക്കള്‍ വീണ്ടും സിനിമയുമായി എത്തുന്നു. ഇതായിരുന്നു ഇഡി റഡാറിലേക്ക് മലയാള സിനിമയെ എത്തിച്ച ആദ്യ കാരണം. ഇഡി അന്വേഷണം ആരംഭിക്കുക 2019 മുതലാണെന്നാണ് വിവരം. 2019ലെ കണക്കെടുത്താല്‍ 192 ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസ് ചെയ്തത്. ഇതില്‍ 23 എണ്ണത്തിനേ ചെലവായ പണം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞുള്ളൂ. അതായത് മുടക്കുമുതലിന്റെ 12 ശതമാനം മാത്രമാണ് തിരിച്ചെത്തിയത്. 800 കോടി ചെലവായപ്പോള്‍ 550 കോടിയും നഷ്ടമാവുകയായിരുന്നു.
English summary: Manjummel Boys Movie: ED to collect financial details of super hit movies in the past 5 years