രാജ്യത്തെ ആദ്യത്തെ പ്രസിഡന്റിന്റെ ജന്മദിനം പ്രസിഡന്റ്സ് ഡേ എന്നൊരു പ്രത്യേക ദിനമായാണ് അമേരിക്കക്കാര്‍ ആഘോഷിക്കുന്നത്. അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണ്‍ ഒരിക്കലും തന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനെ പിന്തുണച്ചിരുന്നില്ല. 1760 ഫെബ്രുവരി 22ന് തന്റെ 28-ാം പിറന്നാള്‍ ദിവസം അദ്ദേഹം ഡയറിയില്‍ കുറിച്ചത്, വിര്‍ജീനിയയിലെ വീട്ടില്‍ പീച്ച് തോട്ടത്തിന് താന്‍ വേലി കെട്ടുകയായിരുന്നു എന്നാണ്.
എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ച്ചയാണ് പ്രസിഡന്റ്സ് ഡേ ആചരിക്കുന്നത്. അന്നേ ദിവസം അമേരിക്കയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധിയായിരിക്കും
content summary; The US celebrates Presidents’ Day to honor a president who didn’t celebrate his own birthday