June 04, 2026 |

മഴക്കാല ഡ്രൈവിങ്ങ് ശ്രദ്ധിക്കണം എന്താണ് ഹൈഡ്രോ പ്ലേനിങ്‌ ?

മഴക്കാലത്ത്‌ റോഡിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടകരമായ പ്രതിഭാസമാണ്‌ ഹൈഡ്രോ പ്ലേനിങ്‌ അഥവാ അക്വാ പ്ലേനിങ്‌

തിങ്കളാഴ്‌ചയാണ്‌ നാടിനെ നടുക്കിയ ആലപ്പുഴ കളർകോട്‌ വാഹനാപകടം നടന്നത്‌. അഞ്ച്‌ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അന്വേഷണങ്ങളും നടപടികളും പുരോഗമിക്കുകയാണ്‌. Hydroplaning

മഴക്കാലത്തുണ്ടാകുന്ന റോഡപകടങ്ങൾ സ്ഥിരം കാഴ്‌ചയാണ്‌. മഴക്കാലത്ത്‌ റോഡിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടകരമായ പ്രതിഭാസമാണ്‌ ഹൈഡ്രോ പ്ലേനിങ്‌ അഥവാ അക്വാ പ്ലേനിങ്‌. വെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ അമിത വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ്ങ്‌ ആക്ഷൻ മൂലം ടയറിന്റെയും റോഡിന്റെയും ഇടയിൽ ഒരു ജലപാളി രൂപപ്പെടുന്നു. ഇക്കാരണത്താൽ റോഡും ടയറും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യുന്നു.

വാഹനങ്ങൾ മുന്നോട്ട്‌ സഞ്ചരിക്കുന്നതും ബ്രേക്കിങ്ങും സ്‌റ്റിയറിങ്ങ്‌ പ്രവർത്തനങ്ങളും യന്ത്രങ്ങളുടെ നിയന്ത്രണം മൂലമാണെങ്കിലും അന്തിമമായ പ്രവർത്തനമെന്നത്, അതായത്‌ വാഹനങ്ങൾ മുന്നോട്ട്‌ ചലിക്കുന്നത്‌ റോഡും ടയറും തമ്മിലുള്ള ഘർഷണത്തിന്റെ(friction) ഫലമായാണ്‌. സാധാരണ ഗതിയിൽ റോഡിലുള്ള ജലം ടയറിന്റെ ത്രെഡിന്റെ ഇടയിലുള്ള ചാലുകളിൽ കൂടി ടയറിന്റെ വശങ്ങളിലേക്കും പുറകിലേക്കും പമ്പ്‌ ചെയ്‌ത്‌ കളയുന്നു. ഇതുവഴി റോഡും ടയറുമായുള്ള ഘർഷണം നിലനിർത്തുകയും ചെയ്യുന്നു.

എന്നാൽ ടയറിന്റെ വേഗത കൂടുന്തോറും പമ്പ്‌ ചെയ്‌ത്‌ കളയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വെള്ളം ടയറിന്റെ അടിയിലേക്ക്‌ വരികയും വെള്ളത്തെ കംപ്രസ്‌ ചെയ്യാൻ കഴിയാത്തതുകൊണ്ട്‌ ഈ വെള്ളം ടയറിനും റോഡിനുമിടയിൽ ഒരു പാളി പോലെ രൂപപ്പെടുകയും ചെയ്യുന്നു. ഇതേതുടർന്ന്‌ ഘർഷണം കുറയുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ്‌ ഹൈഡോ പ്ലേനിങ്‌ എന്ന്‌ പറയുന്നത്‌. റോഡിൽ വെള്ളമുള്ളപ്പോൾ അമിത വേഗയയിൽ വാഹനം ഓടിക്കുന്നതാണ്‌ ഹൈഡ്രോ പ്ലേനിങ്‌ സംഭവിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ടയറിന്റെ കണ്ടീഷൻ, വാഹനത്തിന്റെ ഭാരം, ടയറിന്റെ വീതി, റോഡിലുള്ള വെള്ളത്തിന്റെ കനം തുടങ്ങിയവയെല്ലാം ഹൈഡോ പ്ലേനിങ്‌ സംഭവിക്കുന്നതിനുള്ള ഘടകങ്ങളാണ്‌.

ടയറിന്‌ തേയ്‌മാനം സംഭവിക്കുന്നത്‌ മൂലം ടയറിന്റെ സ്‌പിൽവേയുടെ കട്ടി കുറയുന്നു. തുടർന്ന്‌ പമ്പിങ്‌ കപ്പാസിറ്റിയും കുറയും. ഇത്‌ ഹൈഡ്രോ പ്ലേനിങ്ങിന്‌ കാരണമാകുന്നു. ചില ത്രെഡ്‌ ഡിസൈനും ഹൈഡ്രോ പ്ലേനിങ്ങിലേക്ക്‌ നയിക്കുന്നു. മാത്രമല്ല ടയറിന്റെ സർഫസ്‌ ഏരിയ കൂടുന്നത്‌, ഓവർ ഇൻഫ്‌ലേഷൻ, റോഡിലെ ഓയിലിന്റെ സാന്നിധ്യം ഇവയും ഹൈഡ്രോ പ്ലേനിങ്‌ സംഭവിക്കാൻ കാരണമാകുന്നു. ഹൈഡ്രോ പ്ലേനിങ്‌ മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ ആക്‌സിലേറ്ററിൽ നിന്ന്‌ ഉടൻ തന്നെ കാൽ പിൻവലിക്കണം. സഡൻ ബ്രേക്കിടുന്നതും സ്റ്റിയറിങ്‌ വെട്ടിക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌ വെള്ളമുള്ള റോഡിലൂടെ വാഹനത്തിന്റെ വേഗത കുറയ്‌ക്കുക എന്നതാണ്‌. Hydroplaning

Content summary: things to be aware of when driving in the rain, including what hydroplaning is

Aquaplaning Speed reduction Tire tread depth Vehicle stability

Leave a Reply

Your email address will not be published. Required fields are marked *

×