എഡിജിപി എം ആര്‍ അജിത്കുമാറിനെ തൊടാതെ സര്‍ക്കാര്‍.ഏറെ ആരോപണങ്ങള്‍ ഏറ്റുവാങ്ങി നില്‍ക്കുന്ന അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുന്ന തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ഉണ്ടാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ അജിത് കുമാറിനെ സംബന്ധിച്ച് കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ഉണ്ടായില്ലെന്നാണ് വിവരം. അതേസമയം തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് മന്ത്രിസഭ യോഗം അനുമതി നല്‍കിയിട്ടുണ്ട്. മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക. അജിത് കുമാറിന് പൂരം കലക്കലുമായി ബന്ധപ്പെട്ട് വീഴ്ച്ചകളുണ്ടായിട്ടുണ്ടോയെന്ന കാര്യം ഡിജിപി ദര്‍വേഷ് സാഹിബ് അന്വേഷിക്കും. പൂരം കലക്കലിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം ക്രൈം ബ്രാഞ്ച് എഡിജിപിയായിരിക്കും അന്വേഷിക്കുക. കൂടാതെ ഈ വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ മൂന്നാമതൊരു അന്വേഷണവും നടക്കും.
അജിത് കുമാറിനെ മാറ്റുന്ന കാര്യം മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അജിത് കുമാര്‍ തന്നെ നല്‍കിയ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പുതിയ അന്വേഷണങ്ങള്‍ നടത്താന്‍ തീരുമാനമായത്.
പ്രതിപക്ഷം ഒന്നടങ്കം എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഗൗരവത്തോടെ ഇക്കാര്യം ആവശ്യപ്പെട്ടത് സിപി ഐയായിരുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥി തൃശൂരില്‍ തോല്‍ക്കാന്‍ പ്രധാന കാരണമായത് പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്നാണ് സിപി ഐ ആരോപിക്കുന്നത്. thrissur pooram controversy adgp mr ajith kumar cabinet meeting
Content Summary; thrissur pooram controversy adgp mr ajith kumar cabinet meeting