വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്. വനത്തില്‍ കാപ്പി പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. രാവിലെ പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. Tiger attacks, Woman killed in Mananthavadi
രാധയെ കടുവ വലിച്ചിഴച്ച പാടുകള്‍ സ്ഥലത്തുള്ളതായി അധികൃതര്‍ അറിയിച്ചു. നൂറ് മീറ്ററോളം രാധയെ വലിച്ചിഴച്ചതായാണ് വിവരം. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. ജനവാസ മേഖലയില്‍ നിന്ന് മാറി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്‌റ്റേറ്റിന് സമീപത്ത് വച്ചായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് വനം വകുപ്പ് താല്കാലിക വാച്ചര്‍ അപ്പച്ചനാണ് ഭര്‍ത്താവ്.
പുല്‍പ്പള്ളിയില്‍ കടുവയെ പിടികൂടി 10 ദിവസത്തിനിടെയാണ് വീണ്ടും കടുവയുടെ ആക്രമണം നടന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പും പോലീസും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു സ്ഥലത്തെത്തി. മന്ത്രിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. അതേസമയം, കടുവയുടെ സാന്നിധ്യമുള്ള പ്രദേശമല്ല ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.
കടുവയെ കൊല്ലാന്‍ ഉത്തരവ്
രാധയെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ച് കൊല്ലാന്‍ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു. ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. സ്ഥലത്തെത്തിയ മന്ത്രി കെആര്‍ കേളുവിനെ തടഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷവും ഉണ്ടായി. Tiger attacks again; Woman killed in Mananthavadi
Content Summary: Tiger attacks again; Woman killed in Mananthavadi
Tiger attack Mananthavadi wayanad wild animals attack