March 15, 2025 |
Share on

1989 ഏപ്രില്‍ 21: ഒരു ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ടിയാമെന്‍ ചത്വരത്തില്‍ സമ്മേളിച്ചു

ഇന്ത്യ- 2006 ഏപ്രില്‍ 21: മുന്‍ പ്രതിപക്ഷ നേതാവ് ടി കെ രാമകൃഷ്ണന്‍ അന്തരിച്ചു

ലോകം

ചൈനീസ് പരിഷ്‌കര്‍ത്താവ് ഹു യോബാംഗിനെ ഓര്‍മ്മിക്കുന്നതിനായി 1989 ഏപ്രില്‍ 21-ന് ഒരു ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ബീജിംഗിലെ ടിയാമെന്‍ ചത്വരത്തില്‍ സമ്മേളിച്ചു. ജൂണ്‍ നാല് സംഭവം എന്നാണ് ചൈനയില്‍ പൊതുവെ ടിയാമെന്‍ ചത്വര പ്രതിഷേധത്തെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യം, കൂടുതല്‍ സുതാര്യത, മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കായി വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. എന്നാല്‍ വളരെ സംഘടിതരായി സമ്മേളിച്ച അവരുടെ ലക്ഷ്യങ്ങളും വ്യത്യസ്തമായിരുന്നു. സര്‍ക്കാര്‍ പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ടിയാമെന്‍ ചത്വരത്തിലേക്ക് പട്ടാളം കടക്കുന്നത് തടയാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ ടാങ്കുകളും റൈഫിളുകളും ഉപയോഗിച്ച് പട്ടാളം വധിച്ചു. സംഘര്‍ഷത്തില്‍ നൂറിനും ആയിരത്തിനുമിടയ്ക്ക് മരണം സംഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സായുധസേനയെ ഉപയോഗിച്ചതിന് അന്താരാഷ്ട്ര തലത്തില്‍ ചൈനീസ് സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു.

ഇന്ത്യ

2006 ഏപ്രില്‍ 21: മുന്‍ പ്രതിപക്ഷ നേതാവ് ടി കെ രാമകൃഷ്ണന്‍ അന്തരിച്ചു


കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയും ഒരു ചെറിയ കാലം പ്രതിപക്ഷ നേതാവുമായിരുന്ന ടി കെ രാമകൃഷ്ണന്‍ 2006 ഏപ്രില്‍ 21-ന് അന്തരിച്ചു. 1922-ലായിരുന്നു ജനനം. വളരെ ചെറുപ്പകാലത്ത് തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങിയ ടികെ എന്ന് അറിയപ്പെടുന്ന അദ്ദേഹം, 1941-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അദ്ദഹത്തെ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. അടിയന്തരവാസ്ഥ കാലത്തുള്‍പ്പെടെ നിരവധി തവണ അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. കേരള കര്‍ഷകസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. നിരവധി തവണ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1979-ല്‍ അഞ്ചാം നിയമസഭയുടെ കാലത്ത് ഏതാനും നാള്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. വിവിധ ഇടപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭകളില്‍ അദ്ദേഹം ആഭ്യന്തരം, എക്‌സൈസ്, സാംസ്‌കരികം, ഫിഷറീസ് വകുപ്പുകളുടെ ചുമതല കൈകാര്യം ചെയ്തിട്ടിണ്ട്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്ത്രിന് പ്രചാരം നല്‍കുന്നതുമായ നിരവധി നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

×