എവറസ്റ്റ് കൊടുമുടി കളിത്തൊട്ടിലായി കാണുന്നവരാണ് നേപ്പാളിലെ ഷേര്‍പ്പ വംശജര്‍. ‘എവറസ്റ്റ് പുലികള്‍’ എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരുടെ സഹായമില്ലാതെ എവറസ്റ്റ് കൊടുമുടി കയറുക എന്നത് തന്നെ പ്രയാസമാണ്. ഇപ്പോള്‍ കാമി റിത ഷേര്‍പ്പ 23-ാം തവണയും ഏവറസ്റ്റ് കീഴടക്കി റെക്കോര്‍ഡിട്ടിരിക്കുകയാണ്. സ്വന്തം റെക്കോര്‍ഡ് തന്നെയാണ് റിത തിരുത്തിയത്. ലോകത്തില്‍ ഇങ്ങനെയൊരു റെക്കോര്‍ഡുള്ള ഒരേയൊരാളാണ് ഇദ്ദേഹം.
ഹിമാലയത്തിന്റെ ദക്ഷിണപൂര്‍വ്വമേഖലയിലെ റിഡ്ജ് റൂട്ടില്‍ 29,035 അടി ഉയരം താണ്ടിയാണ് കാമി റിത റെക്കോര്‍ഡിട്ടത്. മറ്റൊരു ഷേര്‍പ്പയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. താന്‍ ഇപ്പോഴും യുവാവാണെന്നും, രണ്ടു പ്രാവശ്യംകൂടെ എവറസ്റ്റ് കീഴടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് നാല്‍പ്പത്തിയൊമ്പതുകാരനായ റിത പറയുന്നത്.
Read: എവറസ്റ്റ് ഡയറി; സാഹസികതയുടെ ഉയരങ്ങളിലേക്ക് ഒരു യാത്ര
സോളുകുംമ്പു ജില്ലയിലെ താമേ ഗ്രാമത്തിലാണ് റിതയുടെ സ്വദേശം. 1994-ലാണ് അദ്ദേഹം ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്. അന്നുമുതല്‍ റിതയുടെ കൂടെ മറ്റു രണ്ടു ഷേര്‍പ്പകളും ഉണ്ടായിരുന്നു. പക്ഷെ, 21 തവണ ആയപ്പോഴേക്കും അവര്‍ രണ്ടുപേരും മലകയറ്റത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.
1953-ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിംഗ് നോര്‍ഗെ ഷേര്‍പ്പയുമാണ് ആദ്യമായി ഏവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. അതിനു ശേഷം ഇന്നുവരേ ഏതാണ്ട് 5,000 പര്‍വ്വതാരോഹകര്‍ എവറസ്റ്റിന് മുകളിലെത്തി. പലരും പലതവണ കയറി. 300-ലേറെ പേര്‍ മരണത്തിന് കീഴടങ്ങി.
ഈ വര്‍ഷത്തെ പര്‍വ്വതാരോഹണ കാലം കാലം മെയ് അവസാനത്തോടെ അവസാനിക്കും. ഇപ്പോള്‍തന്നെ നൂറോളം സഞ്ചാരികള്‍ എവറസ്റ്റിലുണ്ട്. അതില്‍ ഭൂരിഭാഗവും നേപ്പാള്‍ – ടിബറ്റ് ഭാഗങ്ങളിലാണ്. നേപ്പാളിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ടൂറിസം.
Read: സഞ്ചാരികളുടെ ഹൃദയം തകര്‍ത്ത് മാച്ചു പിച്ചുവിലെ ‘പവിത്ര താഴ്‌വര’ നശിപ്പിക്കാന്‍ ഒരുങ്ങി പെറു