UPDATES

യാത്ര

അടുത്ത യാത്ര ശ്രീലങ്കയിലേക്കാണോ? എങ്കില്‍ ഈ 9 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഇന്ത്യന്‍ ഭക്ഷണവുമായി ശ്രീലങ്കന്‍ ഭക്ഷണങ്ങള്‍ക്ക് സാമ്യമുണ്ട്. കടല്‍ അധികം ദൂരെയല്ലാത്തത് കൊണ്ട് സീ ഫുഡിനാണ് ഇവിടെ പ്രാധാന്യം.

                       

1 : സിഗിരിയ കയറാം

ശ്രീലങ്കയുടെ ഏഴ് ലോകപൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ് സിഗിരിയ. അഞ്ചാം നൂറ്റാണ്ട് എഡി-യിലാണ് ഒരു കൂറ്റന്‍ പാറക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണം. ഒരു കാലത്ത് ഇത് രാജകൊട്ടരമായും ബുദ്ധ മൊണാസ്ട്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യ നൂറ്റാണ്ടിലെ ഒരു പ്രധാന നഗരവത്കരണ പദ്ധതി ആയിരുന്നു ഇത്. ലോകത്തെ ചില പഴക്കമേറിയ പൂന്തോട്ടങ്ങളും ഇവിടെയുണ്ട്. കണ്ണാടി ചുവര്‍ കാണാന്‍ മറക്കരുത്. ഈ കല്ലുകൊണ്ട് നിര്‍മ്മിച്ച ചുവരില്‍ രാജാവിന് സ്വന്തം പ്രതിബിബം കാണാമായിരുന്നു.

2 : ആനകളുമായി ഇടപഴകാം

ശ്രീലങ്കയില്‍ എല്ലായിടത്തും നിങ്ങള്‍ക്ക് ആനകളെ കാണാം. ടീ പ്ലാന്റേഷന്‍ ജോലി ചെയ്യുന്നതും, നാഷണല്‍ പാര്‍ക്കുകളില്‍ ഓടി നടക്കുന്നതും, കാന്‍ഡിയില്‍ നടക്കുന്ന ഉത്സവമായ എസലയിലെ ആന എഴുന്നള്ളത്ത് എന്നിങ്ങനെ ആനകളുടെ സാന്നിധ്യമുള്ള നിരവധി ഇടങ്ങളുണ്ട്.

ഉഡ വലാവെ നാഷണല്‍ പാര്‍ക്കില്‍ പോയാല്‍ ആന സ്വതന്ത്രമായി ഓടി നടക്കുന്നത് കാണാനുള്ള അവസരം ലഭിക്കും. ഏകദേശം 400 ഓളം ആനകള്‍ ഈ പാര്‍ക്കില്‍ ഉണ്ട്. ഉഡ വലാവെ റിസര്‍വ്വേയര്‍ സംരക്ഷിക്കാനാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷണത്തിന് പറ്റിയൊരു സ്ഥലം കൂടിയാണ് ഈ പാര്‍ക്ക്.

3 : നുവാര എലിയയിലെ ചായ സാമ്രാജ്യം സന്ദര്‍ശിക്കാം

രാജ്യത്തിന്റെ കൊളോണിയല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പ്രദേശം. മനോഹരമായി ഒരുക്കിയിരിക്കുന്ന ടീ എസ്റ്റേറ്റുകളില്‍ പോകാം, തേയില നുള്ളിയെടുക്കുന്ന തൊഴിലാളികളെ കാണാം, നിങ്ങള്‍ക്ക് ആവശ്യമുള്ള തേയില വാങ്ങി വീട്ടിലും കൊണ്ടു പോകാം.

ചായപ്രേമികള്‍ക്ക് ഇഷ്ടമുള്ള സ്ഥലമാണ് ഹാപുറ്റെയ്ല്‍ മൗണ്ടെയ്ന്‍. സര്‍ തോമസ് ലിപ്റ്റണിന്റെ ചായ സാമ്രാജ്യം ഇവിടെയാണ്. ലിപ്റ്റണിന്റെ ഇഷ്ടപ്പെട്ട സ്ഥലമായ ലിപ്റ്റണ്‍സ് സീറ്റ് സന്ദര്‍ശിക്കാം. ഇവിടെ നിന്നാല്‍ അദ്ദേഹത്തിന്റെ പരന്നു കിടക്കുന്ന എസ്റ്റേറ്റുകള്‍ കാണാം. കാറില്‍ മുകളില്‍ പോകാവുന്നതാണ്. എന്നാല്‍ ടുക്-ടുക് യാത്രയായിരിക്കും കുറച്ചു കൂടി വിനോദം നല്‍കുന്നത്. അതിരാവിലെ ഇറങ്ങുക, ഉച്ചയ്ക്ക് മഞ്ഞ് കാരണം യാത്രാ ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ്.

4 : അരുഗം ബേ ബീച്ചുകളില്‍ വിശ്രമിക്കാം

പഞ്ചാരത്തരികള്‍ പോലെയുള്ള മണല്‍ത്തരികള്‍, തെങ്ങിന്‍തോപ്പുകള്‍, സര്‍ഫിംഗുകള്‍ എന്നിവ ഈ ബീച്ചുകളിലെ കാഴ്ചകളാണ്. 2004-ലെ സുനാമിയ്ക്ക് മുന്‍പ് ഈ ബീച്ച് ലോകത്തിലെ പ്രധാന സര്‍ഫിംഗ് കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു.

5 : യാല നാഷണല്‍ പാര്‍ക്കിലെ പുള്ളിപ്പുലിയെ കാണാം

പുള്ളിപുലികള്‍, കടുവകള്‍ തുടങ്ങിയ മൃഗങ്ങളെ ശ്രീലങ്കയിലെ നിരവധി നാഷണല്‍ പാര്‍ക്കുകളില്‍ സംരക്ഷിക്കുന്നുണ്ട്. ദ്വീപിലെ തെക്കന്‍ തീരത്തുള്ള യാല നാഷണല്‍ പാര്‍ക്കില്‍ ഇവരെ സുഖമായി നിങ്ങള്‍ക്ക് കാണാം. സഫാരി കഴിഞ്ഞ നിങ്ങള്‍ക്ക് കടലില്‍ കുളിക്കാവുന്നതാണ്.

ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്ക് പുള്ളിപ്പുലിയുടെ പ്രധാന കേന്ദ്രമാണ്. ഓരോ കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഇവിടെ പുലികളെ കാണാം. പുള്ളിപ്പുലികളെ അടുത്ത് കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇവിടേക്ക് വരാം.

6 : സീ ഫുഡ് കഴിക്കാം

ഇന്ത്യന്‍ ഭക്ഷണവുമായി ശ്രീലങ്കന്‍ ഭക്ഷണങ്ങള്‍ക്ക് സാമ്യമുണ്ട്. കടല്‍ അധികം ദൂരെയല്ലാത്തത് കൊണ്ട് സീ ഫുഡിനാണ് ഇവിടെ പ്രാധാന്യം. അന്ന് പിടിക്കുന്ന മീന്‍ തന്നെയാണ് വിഭവങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ജഫ്ന ക്രാബ് കറി ലോകത്തെ ഒരു മികച്ച സീ ഫുഡായിട്ടാണ് അറിയപ്പെടുന്നത്. തേങ്ങ ക്രീമിലും, ലൈം ജ്യൂസിലും ഉണ്ടാക്കുന്ന സ്‌ക്വിഡ് കറിയാണ് മറ്റൊരു പ്രധാന വിഭവം.

7 : ആരും സന്ദര്‍ശിക്കാത്ത ദ്വീപുകളിലേക്ക് പോകാം

ശ്രീലങ്കയുടെ വടക്കേ ഭാഗത്ത് നിരവധി ദ്വീപുകളാണുള്ളത്. നെടുന്തിവു ആണ് ഇതില്‍ ഏറ്റവും വലിയ ദ്വീപ്. ഡച്ചുകാര്‍ ഇതിനെ ഡെല്‍റ്റ് എന്നായിരുന്നു പേര് നല്‍കിയിരുന്നത്. 45,00 ആളുകളും കാട്ടു കുതിരകളും ഇവിടെ വസിക്കുന്നു. കുറച്ച് ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളുമാണ് ഇവിടെ കാണാവുന്നത്. ഇവിടുത്തെ പ്രദേശവാസികള്‍ വളരെ സൗഹാര്‍ദ്ദമായാണ് പെരുമാറുന്നത്. ആയിരം വര്‍ഷം പഴക്കമുള്ള ഡച്ച് കൊട്ടാരം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. പവിഴപ്പുറ്റും, കൂറ്റന്‍ ബൊവാബാബ് മരം കൊണ്ടുമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

8 : തിമിംഗലങ്ങളെ കാണാം

ശ്രീലങ്കയുടെ തെക്ക് ഭാഗം വന്‍കരത്തട്ട് ആണ്. നീല തിമിംഗലങ്ങള്‍ ധാരാളമുള്ള പ്രദേശമാണ് ഇത്. ലോകത്തെ ഏറ്റവും വലിയ ജീവി കരയുടെ സമീപത്ത് നീന്തുന്നത് കാണാം. ഡോന്ദ്ര ഹെഡ് ആണ് പ്രധാന കേന്ദ്രം. ജനുവരി മുതല്‍ ഏപ്രില്‍ വരെ നീല തിമിംഗലങ്ങള്‍ ഇതുവഴി പോകുന്നത് കാണാം. തിമിംഗലങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പോകുന്ന വഴിയാണ് ഇത്. ക്രില്‍, സ്‌ക്വിഡ് എന്നിവയാണ് പ്രധാന ഭക്ഷണം. ശ്രീലങ്കയിലെ 103 നദികള്‍ ഇവിടേക്കാണ് ഒഴുകി എത്തുന്നത്.

9 : കാന്‍ഡി കാണാന്‍ സമയം ചിലവഴിക്കാം

കായലിന് അരികെ സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമാണ് കാന്‍ഡി. ശ്രീലങ്കയിലെ പഴയ രാജാക്കന്മാരുടെ അവസാന തലസ്ഥാനമായിരുന്നു കാന്‍ഡി. ‘ടെമ്പിള്‍ ഓഫ് ദി ടൂത്ത്’ സന്ദര്‍ശിക്കാന്‍ മറക്കരുത്. നിരവധി യുദ്ധങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. കാന്‍ഡിയിലെ ക്ഷേത്ര പരിസരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാല്‍ നിങ്ങള്‍ക്ക് സ്വസ്ഥമായി മനസ്സ് തുറന്ന് പ്രാര്‍ത്ഥിക്കാം. എസല പരേഹര ഉത്സവം നടക്കുന്ന സമയത്താണ് നിങ്ങളുടെ സന്ദര്‍ശനമെങ്കില്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ മറക്കരുത്. വഴിയരികിലുള്ള റെസ്റ്റോറന്റുകളിലും കടയരികിലും ഉത്സവത്തിലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്.

Share on

മറ്റുവാര്‍ത്തകള്‍