UPDATES

യാത്ര

ഫ്രാന്‍സിനെ തള്ളി ചൈന, ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാകും!

2030-ഓടെ ഏഷ്യയിലെ ഹോങ്കോംഗ്, തായ്‌വാന്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നായിരിക്കും കൂടുതല്‍ സഞ്ചാരികള്‍ ചൈന സന്ദര്‍ശിക്കുക

                       

ആഗോള ഗവേഷണ സ്ഥാപനമായ യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2030-ഓടെ ഫ്രാന്‍സിനെ പിന്തള്ളി ലോകത്തെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായി ചൈന മാറും. മാത്രമല്ല, 2030-ഓടെ രാജ്യത്തിന് പുറത്തേക്ക് പോകുന്ന സഞ്ചാരികളുടെ എണ്ണത്തിലും യുഎസിനെയും ജര്‍മനിയെയും പിന്തള്ളി ചൈന മുന്നിലെത്തും. 260 മില്യണ്‍ സഞ്ചാരികള്‍ 2030-ഓടെ ചൈനയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുമെന്നാണ് റിപ്പോര്‍ട്ട്.

‘ചൈനയുടെ വരുമാനത്തിന്റെ പ്രധാന ഭാഗം ടൂറിസം ആണെന്ന് യൂറോമോണിറ്റര്‍ കണ്‍സള്‍ട്ടന്റും റിപ്പോര്‍ട്ട് രചയിതാവുമായ വോട്ടര്‍ ഗീര്‍ട്സ് ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ പറഞ്ഞു. 2030-ഓടെ ഏഷ്യയിലെ ഹോങ്കോംഗ്, തായ്‌വാന്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നായിരിക്കും കൂടുതല്‍ സഞ്ചാരികള്‍ ചൈന സന്ദര്‍ശിക്കുകയെന്ന് അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ പറയുന്നു.

‘ചൈനയിലെ സാമ്പത്തിക വളര്‍ച്ചയും കൂടാതെ അടുത്തുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഉയര്‍ന്ന വരുമാനവുമാണ് ചൈനയിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്താന്‍ കാരണം. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് വിസ ലഭിക്കാനുള്ള സംവിധാനവും എളുപ്പത്തിലാക്കിയിട്ടുണ്ട്. ഏഷ്യ സന്ദര്‍ശിക്കുന്ന 80 ശതമാനം ആളുകളും ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുമുള്ളവരാണ്.’- ഗീര്‍ട്സ് പറഞ്ഞു.

ചൈനയിലേക്ക് വരുന്ന ചില രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് വിസ ലഭിക്കാന്‍ കുറിച്ചധികം കാശ് ചിലവാകും. യുകെയില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് സിംഗിള്‍ എന്‍ട്രി ചൈനീസ് വിസ ലഭിക്കാന്‍ 15,000 രൂപ നല്‍കണം.

ആഭ്യന്തര യാത്രകള്‍ക്ക് ചൈനയില്‍ വലിയ പ്രാധാന്യമാണ്. 2018-ല്‍ 4.7 ബില്യണ്‍ ട്രിപ്പുകളാണ് നടന്നത്. 2023-ല്‍ ഇത് 42.5 ശതമാനം വര്‍ദ്ധിച്ച് 6.7 ബില്യണ്‍ എത്തുമെന്നാണ് കണക്ക്. റിപ്പോര്‍ട്ട് പ്രകാരം ഏഷ്യയിലെ ആഭ്യന്തര യാത്രകള്‍ക്ക് 2018-ല്‍ 10% വര്‍ദ്ധനവുണ്ടാവും.

ചൈനീസ് സമ്പത്ത് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി ടൂറിസം മാറിക്കഴിഞ്ഞു. ഗ്രാമീണ മേഖലയില്‍ സമ്പത്ത് മെച്ചപ്പെടുത്താന്‍ ടൂറിസത്തെ ഉപയോഗിക്കും. പരിസ്ഥിതി സുസ്ഥിരത, സാംസ്‌കാരിക വൈവിധ്യം, സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച 2017-ല്‍ ചൈന ‘ഓള്‍ ഫോര്‍-വണ്‍’ ടൂറിസം പ്രോഗ്രാം.

നന്ദി ഹില്‍സിന്റെ സൗന്ദര്യം അനുഭവിച്ച് 4850 അടി മല കയറിയ 20 അന്ധരുടെ കഥ!

ഇന്ത്യയില്‍ അധികമാരും സഞ്ചരിക്കാത്ത പത്ത് സ്ഥലങ്ങള്‍!

Share on

മറ്റുവാര്‍ത്തകള്‍