UPDATES

യാത്ര

ഇന്ത്യയില്‍ അധികമാരും സഞ്ചരിക്കാത്ത പത്ത് സ്ഥലങ്ങള്‍!

ഒരിക്കല്‍ കൊള്ളക്കാരെ കൊണ്ട് നിറഞ്ഞ് കിടന്നിരുന്ന രാജസ്ഥാനിലെ ചമ്പല്‍ താഴ്വര ട്രാവല്‍ ഭൂപടത്തില്‍ ഇടം നേടിയിരിക്കുകയാണ്.

                       

ഇന്ത്യയെ പറ്റി അധികം ആര്‍ക്കും അറിയാത്ത എന്നാല്‍ സഞ്ചാരികള്‍ക്ക് താല്പര്യമുള്ളതുമായ പത്ത് രഹസ്യങ്ങളാണ് ഇനി പറയുന്നത്.

1. രാജകീയ കുതിര സവാരി, ഉദയപുര്‍, രാജസ്ഥാന്‍


മാര്‍വാരി കുതിരകളും പ്രശസ്തമായ ഹേമന്ത് ദേവല്‍ എന്ന കുതിര പരിപാലകന്റെ വീടായ രാവ്ലാ ഖേമ്പുര്‍ ഹോട്ടലും ഉദയപുര്‍ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഹോര്‍സ് ഷോ ആണ് ഏറ്റവും പ്രധാനം. ട്രൈബല്‍ മ്യൂസിക് ഹേമന്തിന്റെ കുതിരകളുടെ സ്പെഷ്യല്‍ നൃത്തവും കാണാം. മുന്‍പ് ചില വിശേഷ ദിവസങ്ങളില്‍ മാത്രമേ കുതിരകള്‍ നൃത്തം ചെയ്തിരുന്നുള്ളൂ. രാവ്ലായില്‍ വ്യാവസായിക തലത്തില്‍ ടൂറിസം എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഒരു ഗ്രാമപ്രദേശത്തിന്റെ ഭംഗി നിങ്ങള്‍ക്ക് ഇവിടെ ആസ്വദിക്കാം.

2. ഡല്‍ഹിയില്‍ രുചിയേറിയ ഭക്ഷണങ്ങള്‍ കണ്ടെത്താം

മുഗളായി ഭക്ഷണവിഭവങ്ങള്‍ കഴിക്കാനാണ് ആഗ്രഹമെങ്കില്‍ നിസാമുദ്ദീന്‍ അല്ലെങ്കില്‍ ജുമാ മസ്ജിദിലെ കരീംസില്‍ പോകാം. മുഗള്‍ കാലഘട്ടത്ത് മുതലുള്ള ഭക്ഷണവിഭവങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ ലഭിക്കും.

3. മധ്യപ്രദേശിലെ സത്പുരയില്‍ കടുവ, മ്ലാവ് എന്നിവ കാണാം

1981-ലാണ് ഈ സംരക്ഷിത വനമേഖല നിര്‍മ്മിച്ചതെങ്കിലും ഇന്ത്യയില്‍ ഇന്നും ഇത് വലിയ പ്രശസ്തമല്ല. കടുവ, മ്ലാവ്, മുതല തുടങ്ങിയ വന്യമൃഗങ്ങള്‍ ഇവിടെയുണ്ട്. 2009-ല്‍ ഇത് വലിയ കടുവ സങ്കേതമാകുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നു. അതിനുള്ള ഒരുക്കങ്ങളും ചെയ്തിരുന്നു.

4. മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്തിലൂടെ ചുറ്റിക്കറങ്ങാം

മുംബൈയെയും ഗോവയെയും വേര്‍തിരിക്കുന്ന 400 കിലോമീറ്ററോളം നീണ്ട് കിടക്കുന്ന തീരപ്രദേശമാണ് കൊങ്കണ്‍. സഞ്ചാരികള്‍ ഇവിടെ കുറവാണ്. ടൂറിസ്റ്റ് ഹോട്ടലുകളും ഇവിടെയില്ല. ഇടുങ്ങിയ വഴികളാണ് മറ്റൊരു ആകര്‍ഷണം. കൊങ്കണ്‍ റയില്‍വേയില്‍ യാത്ര ചെയ്യുന്നതും നല്ലൊരു അനുഭവം ആയിരിക്കും.

പന മരങ്ങളും മറ്റും നിറഞ്ഞ മനോഹരമായ ബീച്ചുകളാണ് ഇവിടെയുള്ളത്. 17-18-ാം നൂറ്റാണ്ടിലെ കെട്ടിടാവശിഷ്ടങ്ങളും ഇവിടെയുണ്ട്. ഗണപതിപുലെയിലെ ഗണപതി ക്ഷേത്രത്തിലും സന്ദര്‍ശിക്കാവുന്നതാണ്. കോലാപുറില്‍ പോയാല്‍ മറാത്തി ഗുസ്തി കാണാം.

5. സീസണ്‍ അല്ലാത്ത സമയം പശ്ചിമഘട്ടം സന്ദര്‍ശിക്കുക


ജൂണ്‍-സെപ്റ്റംബര്‍ സമയത്ത് മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ പശ്ചിമഘട്ടം സന്ദര്‍ശിക്കുക. പച്ചപ്പും, തണുപ്പും, വെള്ളച്ചാട്ടവും, മഞ്ഞുമെല്ലാം ആസ്വദിക്കാന്‍ പറ്റിയ സമയമാണ് ഇത്.

6. കൊള്ളക്കാരോടൊപ്പം ചായ കുടിക്കാം, ചമ്പല്‍ താഴ്വര, രാജസ്ഥാന്‍

ഒരിക്കല്‍ കൊള്ളക്കാരെ കൊണ്ട് നിറഞ്ഞ് കിടന്നിരുന്ന രാജസ്ഥാനിലെ ചമ്പല്‍ താഴ്വര ട്രാവല്‍ ഭൂപടത്തില്‍ ഇടം നേടിയിരിക്കുകയാണ്. അവിടുത്തെ അധികൃതര്‍ ഇപ്പോള്‍ ഒരു ബന്‍ഡിത് ട്രെയില്‍ നിര്‍മ്മിക്കുകയാണ്. പഴയ കൊള്ളക്കാരാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഗൈഡായി എത്തുന്നതെന്നാണ് സൂചന. പഴയ കുറേ നല്ല ക്രൈം സ്റ്റോറികള്‍ കേള്‍ക്കുന്നതിനും, കൊള്ളക്കാരോടൊപ്പം ഇരുന്ന് ചായ കുടിക്കുന്നതിനും ഇവിടെ അവസരം ലഭിക്കും.

7. അസാമിലെ പാര്‍ട്ടി

ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ നദീദ്വീപായ മജുളിയിലെ റാസ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ മറക്കരുത്. ഈ ഉത്സവം നവംബറിലാണ് നടക്കുന്നത്. കൃഷ്ണനുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ ഉത്സവത്തില്‍ ദ്വീപ് നിവാസികളെല്ലാം പങ്കെടുക്കാറുണ്ട്.

8. മേഘാലയയില്‍ യതിയോടൊപ്പം നടക്കാം

മൂന്ന് മീറ്റര്‍ ഉയരമുള്ള മണ്ടേ ബാറുംങി(കാട്ടു മനുഷ്യന്‍)നെ പല തവണ ഗാരോ കുന്നുകളില്‍ വെച്ച് ആളുകള്‍ കണ്ടിരുന്നു. ഈ വര്‍ഷം അവിടെ നിന്ന് നിഗൂഡമായ ഒരു മുടി ലഭിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റില്‍ അത് ഒരു ആടിന്റെയാണെന്ന് തെളിഞ്ഞു. ഇപ്പോഴും ഇവിടെ അന്വേഷണം നടക്കുകയാണ്.

9. ഒറീസയിലെ ആദിവാസികളെ പരിചയപ്പെടാം

ഒറീസ, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 62 ആദിവാസി വിഭാഗങ്ങളാണ് താമസിക്കുന്നത്. ആധുനിക മാറ്റങ്ങളൊന്നും ഇവരിലേക്ക് എത്തിയിട്ടില്ല. ഇവര്‍ക്ക് അവരുടേതായ ആചാരങ്ങളും, വസ്ത്രങ്ങളുമൊക്കെയുണ്ട്. എല്ലാ ആഴ്ചയും നടക്കുന്ന ചന്തകളില്‍ അവരുടെ സാധനങ്ങള്‍ കൊടുത്ത് മറ്റ് സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ എത്തും. ഈ സമയത്ത് ഇവരെ കാണാവുന്നതാണ്. ബലിഗുഡ, റായഗാഡ, ജെയ്പോര്‍ എന്നിവിടങ്ങളിലെ ചന്തകളില്‍ ഇവരെ കാണാവുന്നതാണ്.

ഉദാഹരണത്തിന് റായ്ഗഡയില്‍ 40 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ചറ്റികോണയില്‍ ബുധനാഴ്ച പല നിറങ്ങളിലുള്ള വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ചു ഇവര്‍ വരുന്നത് കാണാം.

10. ആന്തമാന്‍ ദ്വീപുകളില്‍ ആഘോഷിക്കാം


മനോഹരങ്ങളായ ബീച്ചുകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും അതിശയിപ്പിക്കുന്ന പ്രകൃതിഭംഗിക്കും പേരുകേട്ട ആന്തമാന്‍ – നിക്കോബാര്‍ 572 ദ്വീപുകളുടെ ഒരു കൂട്ടമാണ്. നിക്കോബാറില്‍ ചില ദ്വീപുകള്‍ മാത്രമേ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിട്ടുള്ളൂ.

2004-ലെ സുനാമി, ദ്വീപിലെ ടൂറിസത്തെ ബാധിച്ചിരുന്നു. എന്നാല്‍, ആന്തമാന്‍ വളരെ വേഗം വീണ്ടും പഴയ പോലെ തന്നെ സജീവമായി. തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ പോകാം, പക്ഷി നിരീക്ഷണത്തിനായി ഹാവലോക്ക് ദ്വീപിലും, നെല്‍പ്പാടത്തിലൂടെ സൈക്കിള്‍ പോകാനായി നീല്‍ ദ്വീപിലോ നിങ്ങള്‍ക്ക് പോകാം.

കേപ് ടൗണിലെ ‘അടിമ കപ്പലി’ന്റെ രഹസ്യങ്ങള്‍ പുറത്ത് വിട്ട് ബിബിസി

ക്യൂന്‍ എലിസബത്തും ടോം ക്രൂയിസുമൊക്കെ എന്തിനാണ് ഈ ബോട്ടില്‍ എത്തിയതെന്ന് അറിയാമോ?

Share on

മറ്റുവാര്‍ത്തകള്‍