ലോകത്തെ അതിമനോഹരമായ അഞ്ച് വലിയ മുസ്ലീം പള്ളികള്‍ ഏതൊക്കെയെന്ന് നോക്കാം. ഈ പള്ളികളുടെ മനോഹരമായ രൂപകല്‍പന നിങ്ങളെ ആകര്‍ഷിക്കും.
1. അല്‍-ഹറാം മോസ്‌ക്, മെക്ക
ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മെക്കയിലെ അല്‍-ഹറാം മോസ്‌കില്‍ രാത്രിയിലാണ് വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനെത്തുക. 40 ലക്ഷം പേര്‍ക്ക് ഇവിടെ പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമുണ്ട്.
2. അല്‍-സെയിത്തുന മോസ്‌ക്, ടുണീഷ്യ
ടുണീഷ്യന്‍ തലസ്ഥാനമായ ടുണീസിലുള്ള അല്‍-സെയിത്തുന മോസ്‌ക്. 116 ഹിജ്രി (731സി .ഇ)യിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
3. അല്‍ സുല്‍ത്താന്‍ ഹസന്‍ മസ്ജിദ്, കെയ്റോ, ഈജിപ്ത്
ഈജിപ്തിലെ കെയ്റോയില്‍ സ്ഥിതി ചെയ്യുന്ന അല്‍ സുല്‍ത്താന്‍ ഹസന്‍ മസ്ജിദിലാണ് ഇവിടുത്തെ ഇസ്ലാം മത വിശ്വാസികള്‍ സന്ധ്യാ പ്രാര്‍ത്ഥനയായ ‘തരാവീയ്ക്ക്’ (Tarawih) എത്തുന്നത്. 1356-1363 കാലഘട്ടത്തിലാണ് ഇത് നിര്‍മ്മിച്ചത്. 150 മീറ്റര്‍ നീളമുള്ള ഈ മസ്ജിദ് ലോകത്തിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ്.
4. ഒമര്‍ അലി സൈഫുദ്ദീന്‍ മോസ്‌ക്, ബ്രൂണെ
ബ്രൂണെയിലെ ബന്ദര്‍ സെരി ബെഗാവനിന്റെ മദ്ധ്യത്തിലാണ് ഒമര്‍ അലി സൈഫുദ്ധീന്‍ മോസ്‌ക് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ 28-മത്തെ സുല്‍ത്താന്റെ പേരാണ് ഇതിന് ലഭിച്ചിരിക്കുന്നത്. 1958ലാണ് ഇതിന്റെ നിര്‍മ്മാണം കഴിഞ്ഞത്. മനുഷ്യനിര്‍മ്മിതമായ കായലും ഇതിന് ചുറ്റിനുമുണ്ട്.
5. ഷാഹ് ഫൈസല്‍ മോസ്‌ക്, ഇസ്ലാമബാദ്
ഇത് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷാഹ് ഫൈസല്‍ മോസ്‌ക്. മാര്‍ഗള്ള കുന്നുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ മസ്ജിദ് 1976-1986 കാലഘട്ടത്തിലാണ് നിര്‍മ്മിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായ ഇതിന് ഏകദേശം ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാനാകും.