കാസിനോകള്‍ ഗോവയിലെ പ്രധാന സമ്പത്ത് സ്രോതസ്സാണെന്ന് പുതിയ പഠനങ്ങള്‍. അതുകൊണ്ട് തന്നെ കാസിനോകള്‍ ഈ സംസ്ഥാനത്ത് നില നിന്നു പോകും. ഇന്ത്യയിലെ മിഡില്‍ ക്ലാസ് ടൂറിസത്തിന്റെ വളര്‍ച്ചയാണ് ഇതിന് പിന്നില്‍. സൗത്ത് ഗോവയിലെ റൊസാരി കോളേജ് ഓഫ് കൊമ്മേഴ്സ് ആര്‍ട്ട്സിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അല്‍ഫോണ്‍സോ ബോട്ടെല്‍ഹോ റിസേര്‍ച്ച് പേപ്പറിലാണ് ഈക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം സിസ്റ്റംസ് എന്ന ജേര്‍ണലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലാസ് വേഗാസിലെ നേവാദ ഗെയ്മിംങ് കമ്മീഷന്‍ പോലെ ഇവിടെയും കാസിനോകളെ നിയന്ത്രിക്കാന്‍ ഒരു അതോറിറ്റി രൂപീകരിക്കണമെന്ന് പഠനത്തില്‍ നിര്‍ദ്ദേശിക്കുന്നു. ഗോവയുടെ സാമ്പത്തിക നില നിയന്ത്രിക്കാന്‍ തക്ക നിലയിലേക്ക് കാസിനോകള്‍ വളര്‍ന്നു. കടലിനുള്ളിലേക്ക് സ്ഥിതി ചെയ്യുന്ന കാസിനോകള്‍ പനാജിയുടെ ഭൂപ്രകൃതി തന്നെ മാറ്റിയിരിക്കുകയാണ്. പഠനത്തില്‍ ലാസ് വേഗസ്, സിംഗപ്പൂര്‍, മക്കാവോ, മൊന്റേ കാര്‍ലോ എന്നീ സ്ഥലത്തെ കാസിനോ ഇന്‍ഡസ്ട്രിയെ പറ്റിയും അതുമൂലം ഉണ്ടായ സാമൂഹിക, സാമ്പത്തിക നേട്ടത്തെ പറ്റിയും ചര്‍ച്ച ചെയ്യുന്നു. 1992-ലാണ് ഗോവയിലെ ആദ്യ കാസിനോ പ്രവര്‍ത്തനം തുടങ്ങിയത്.
ഗോവ സര്‍ക്കാര്‍ കാസിനോകള്‍ക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും ചെയ്യുന്നുണ്ട്. വിനോദസഞ്ചാര മേഖലകളിലാണ് കൂടുതല്‍ കാസിനോകളുമുള്ളത്. കാരണം ഇത് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതോടൊപ്പം നിരവധി ആളുകള്‍ക്ക് ജോലിയും നല്‍കുന്നു. മക്കാവോ, ഗോവ പോലെയുള്ള സ്ഥലങ്ങളിലെ കാസിനോകള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്നതിനാല്‍ അവിടുത്തെ സര്‍ക്കാരിന് നല്ല വരുമാനമാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്.
കാസിനോ ഉടമകളുടെയും മറ്റ് വിദഗ്ദരുടെയും അഭിപ്രായം അനുസരിച്ച് വിദേശ സഞ്ചാരികളുടെയും, സ്വദേശ സഞ്ചാരികളുടെയും ഒഴുക്കിനനുസരിച്ചാണ് ഇതിന്റെ വളര്‍ച്ച. ലാസ് വേഗാസിലെ എന്‍ജിസി പോലെ ഗോവയിലെ കാസിനോകളെ നിയന്ത്രിക്കാനും അടിയന്തിരമായ ഒരു അതോറിറ്റി രൂപീകരിക്കണമെന്ന് അവര്‍ പറയുന്നു. 1976-ലെ പബ്ലിക് ഗാംബ്ലിക് ആക്ട് പ്രകാരമാണ് 1992-ല്‍ ഗോവയിലെ ആദ്യത്തെ കാസിനോകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 26 വര്‍ഷമായി കാസിനോകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ വ്യക്തമായ നിയമം ഇല്ലാത്തതിനാല്‍ ആളുകള്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നു.
കാസിനോകള്‍ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഗോവയിലെ ആളുകള്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ടു തന്നെ ഇത് സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. എത്രയും പെട്ടെന്ന് ഒരു ഗെയ്മിംങ് കമ്മീഷണറെ നിയമിക്കണം. കാസിനോകളുടെ ജോലിക്കാരുടെ പ്രായപരിധി ഉയര്‍ത്തണം. കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തുക എന്നീ നിലപാടുകള്‍ സര്‍ക്കാര്‍ എടുക്കേണ്ടതാണ്. നേപ്പാള്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയത് പോലെ പ്രാദേശിക ആളുകള്‍ കാസിനോകളില്‍ കയറാനുള്ള അനുമതി നിഷേധിക്കുകയും, പ്രവേശന ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്നും പഠനത്തില്‍ നിര്‍ദ്ദേശിക്കുന്നു.