June 03, 2026 |
Share on

മരുഭൂമിയിലെ നക്ഷത്രങ്ങള്‍ക്കൊപ്പം: താര്‍ മരുഭൂമിയില്‍ ഓപ്പണ്‍ സ്‌കൈ ഫെസ്റ്റിവല്‍ ഈ മാസം

പുതിയ നൊമാഡിക് ജീവിതം ആസ്വദിക്കാനുള്ള അസുലഭ അവസരമാണ് ഓപ്പണ്‍ സ്‌കൈ ഫെസ്റ്റിവല്‍ ഒരുക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

ശൈത്യകാലത്തോടനുബന്ധിച്ച് രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ നടക്കുന്ന മഹീന്ദ്ര ഓപ്പണ്‍ സ്‌കൈ ഫെസ്റ്റിവല്‍ ഈ മാസം തുടങ്ങുന്നു. ജോധ്പൂരിലെ ഓസിയനില്‍ നവംബര്‍ 24 മുതല്‍ 26 വരെയാണ് ഓപ്പണ്‍ സ്‌കൈ ഫെസ്റ്റിവല്‍. പുതിയ നൊമാഡിക് ജീവിതം ആസ്വദിക്കാനുള്ള അസുലഭ അവസരമാണ് ഓപ്പണ്‍ സ്‌കൈ ഫെസ്റ്റിവല്‍ ഒരുക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. രാത്രി ആകാശത്തെ നക്ഷത്രങ്ങള്‍ കണ്ട് സംഗീതം ആസ്വദിക്കാം. മരുഭൂമിയുടെ സൗന്ദര്യത്തിലേയ്ക്കും സാഹസികതകളിലേയ്ക്കും ഇറങ്ങാം. സംഗീത പ്രതിഭകളുമായി സംവദിക്കാം. നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാന അടക്കമുള്ളവര്‍ ഇവിടെയുണ്ടാകും. പങ്കെടുക്കുന്നവര്‍ ക്യാമ്പുകളുണ്ടാക്കും. 500 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം കിട്ടുക.

Leave a Reply

Your email address will not be published. Required fields are marked *

×