ബോളിവുഡിനെ പ്രണയിക്കാന്‍ പഠിപ്പിച്ചത് യഷ് ചോപ്രയാണെന്ന് ബി ടൗണില്‍ ചൊല്ലുണ്ട്. ബോളിവുഡില്‍ വമ്പന്‍ പ്രണയ സിനിമകള്‍ നിര്‍മ്മിച്ച് ആരാധകരെ കീഴടക്കിയ യഷിന്റെ പ്രിയപ്പെട്ട ഇടം സ്വിറ്റ്‌സര്‍ലന്‍ഡായിരുന്നു. രാജ്കപൂര്‍, ദേവാനന്ദ് സിനിമകളില്‍ നിറഞ്ഞിരുന്ന സ്വിറ്റ് സര്‍ലന്‍ഡിനെ ഇന്ത്യാക്കാരുടെ ഒരു പ്രണയ വികാരയിടമാക്കി മാറ്റിയത് യഷ് രാജ് സിനിമകളായിരുന്നു. കാജലും ഷാരൂഖ് ഖാനും പ്രണയിച്ച് തകര്‍ത്ത് ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന പടത്തോട് കൂടി ഇന്ത്യന്‍ യാത്രികരുടെ പ്രിയപ്പെട്ട ഇടമായി മാറി.
ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന ഒരുയിടമുണ്ട്. ബോളിവുഡിന്റെ പ്രിയപ്പെട്ട ജംഗ്ഫ്രാജോച്ച് ആണ് ആ സ്വര്‍ഗം. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന റയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന, ജര്‍മനിയുടെ ബ്ലാക്ക് ഫോറസ്റ്റ് വരെ കാണാന്‍ സാധിക്കുന്ന, കടലുപോലെ നീണ്ടുകിടക്കുന്ന മലനിരകള്‍ നിറഞ്ഞ ഇടമാണ് ജംഗ്ഫ്രാജോച്ച്.
സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് 11000 അടി ഉയരത്തിലാണ് ജംഗ്ഫ്രാജോച്ച്. ദില്‍വാലേയിലെ രാഹുലും സിമ്രാനും പ്രണയിച്ചു നടന്ന റയില്‍വേ സ്‌റ്റേഷനും സ്ഥലങ്ങളുമൊക്കെ ജംഗ്ഫ്രാജോച്ചിലായിരുന്നു. തുരങ്ക പാതകളിലൂടെ ഗ്ലേയിസര്‍ നിറഞ്ഞ മലനിരകള്‍ ആസ്വാദിച്ചുള്ള ട്രെയിന്‍ യാത്ര മനോഹരമായ ഒരു അനുഭവം തന്നെയാണ്. ഈ ഇടങ്ങളില്‍ പലതും ഹിന്ദി സിനിമകള്‍ ഒപ്പിടെയടുത്ത് കഴിഞ്ഞിട്ടും സഞ്ചാരികള്‍ക്കായി കാഴ്ചകള്‍ ഒരുപ്പാടുണ്ട്.
എവറസ്റ്റിന്റെ ഏതാണ്ട് പകുതിയോളം പൊക്കത്തിലാണ് ജംഗ്ഫ്രാജോച്ചിലെ മഞ്ഞുമലനിരകള്‍. ട്രക്കിംഗ്, ബോബ് റണ്‍, കേബിള്‍ കാര്‍. സ്‌കേറ്റിംഗ്, വെള്ളച്ചാട്ടം, മ്യൂസിയം, അലട്ട്‌സ് ഗ്ലേയിസര്‍ യാത്ര, സാഹസിക യാത്രകള്‍ അങ്ങനെ പല കാര്യങ്ങളും സഞ്ചാരികള്‍ക്കായി ജംഗ്ഫ്രാജോച്ചിലുണ്ട്. പ്രധാനമായും റോമന്റിക് മൂഡില്‍ ചുറ്റിയടിക്കാനുള്ള പ്രകൃതി ദത്തമായ പശ്ചാത്തലമാണ് ഇവിടുത്തെ പ്രധാന സവിശേഷത.
Read: പ്രണയ ഭാഗ്യം തേടി ‘ലൗവ്’ ട്രെയിനില്‍ യാത്ര ചെയ്തത് ഒറ്റക്കായി പോയ ആയിരത്തോളം യുവതി യുവാക്കള്‍