ബിക്കാനീറിനെ സംരക്ഷിക്കുന്നത് കബാസ് എന്ന ഈ വിശുദ്ധ എലികളാണെന്നാണ് വിശ്വാസം.
എലികള്‍ സംരക്ഷിക്കുന്ന ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? സംഭവം സത്യമാണ്. രാജസ്ഥാനിലെ കര്‍ണിമാതാ ക്ഷേത്രം സംരക്ഷിക്കുന്നത് 25000-ഓളം വരുന്ന വിശുദ്ധ എലികളാണ്. ദുര്‍ഗാദേവിയാണ് കര്‍ണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള ദേഷ്‌നോക്കിലാണ് കര്‍ണിമാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബിക്കാനീറിനെ സംരക്ഷിക്കുന്നത് കബാസ് എന്ന ഈ വിശുദ്ധ എലികളാണെന്നാണ് വിശ്വാസം.
ക്ഷേത്രത്തെക്കുറിച്ചും എലികളെകുറിച്ചുമുള്ള ഐതിഹ്യം ഇങ്ങനെയാണ്, 15ാം നൂറ്റാണ്ടില്‍ ദുഷ്ടനായ ഒരു രാജാവ് പശ്ചാത്തപിച്ച് തനിക്കും തന്റെ വംശത്തിനും മാപ്പ് നല്‍കണമെന്ന് കര്‍ണിമാതാ ദേവിയോട് അപേക്ഷിച്ചു. മാപ്പുനല്‍കിയ ദേവി ആ വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തില്‍ അഭയം നല്‍കി. തുടര്‍ന്ന് എല്ലാകാലവും ഗ്രാമത്തിന്റെ കാവല്‍ക്കാരായി തുടരാന്‍ അവരോട് ദേവി ആവശ്യപ്പെട്ടെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലെ കബാസ് എന്ന് വിളിക്കുന്ന ഈ വിശുദ്ധഎലികളെ കൊന്നാല്‍ അതിന് പ്രായശ്ചിത്തമായി സ്വര്‍ണം കൊണ്ട് തീര്‍ത്ത ഒരു എലിയെ ക്ഷേത്രത്തില്‍ നല്‍കണം. ക്ഷേത്രത്തിലെ കാല്‍ ലക്ഷത്തിലധികം എലികളില്‍ രണ്ടെണ്ണം വെളുത്ത എലികളാണ്. ഇവ അപൂര്‍വമായി മാത്രമെ പുറത്തുവരുകയുള്ളൂ. ഈ എലിളെ കാണുകയോ ഇവ, പാദങ്ങളില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ദേവി നിങ്ങളില്‍ സംപ്രീതയായി എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
കര്‍ണിമാതാക്ഷേത്രം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നതില്‍ ഇവിടുത്തെ വാസ്തുകലയ്ക്കും പങ്കുണ്ട്. വെണ്ണക്കല്ലില്‍ കൊത്തുപണികള്‍ തീര്‍ത്ത തൂണുകളും, ശില്‍പ ചാതുരിയും ക്ഷേത്രത്തെ മനോഹരമാക്കുന്നു.