UPDATES

യാത്ര

ഒരു വര്‍ഷമെങ്കിലും ഈ നഗരത്തില്‍ താമസിക്കൂ, വീട്ടിലിരുന്ന് ജോലി ചെയ്ത് ഏഴ് ലക്ഷം രൂപ സമ്പാദിക്കാം

ജോര്‍ജ്ജ് കൈസര്‍ ഫാമിലി ഫൗണ്ടേഷനാണ് ടുള്‍സ റിമോട്ട് എന്ന ഈ പദ്ധതി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

                       

യുഎസിലെ ടുള്‍സ എന്ന ചെറുനഗരത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള പദ്ധതി ശ്രദ്ധേയമാവുകയാണ്. നഗരത്തില്‍ ഒരു വര്‍ഷമെങ്കിലും താമസിക്കാന്‍ തയ്യാറുള്ളവര്‍ക്ക്, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കും 10,000 ഡോളര്‍ (ഏതാണ്ട് ഏഴ് ലക്ഷം ഇന്ത്യന് രൂപ) പ്രതിഫലമാണ് വാഗ്ദാനം. വാടകയ്ക്കുള്ള സബ്‌സിഡിയും സ്റ്റൈപ്പെന്റുകളുമടക്കമാണിത്.

ചെറിയ നഗരങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ടുള്‍സയുടെ ഈ പദ്ധതി. വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ താമസിക്കുന്ന ജോലിക്കാരെ ആകര്‍ഷിക്കുന്നതിനാണ് ഈ വലിയ തുക ചിലവഴിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന് ശേഷം രാജ്യത്തെ പല നഗരങ്ങളും സാമ്പത്തിക ഭദ്രത നേടി. സാങ്കേതിക വിദ്യയുടെ വളര്‍ച്ച വികസിത നഗരങ്ങള്‍ക്കും പ്രയോജനകരമായെന്ന് ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പുറത്തിറക്കിയ സാമ്പത്തിക അസമത്വത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജോര്‍ജ്ജ് കൈസര്‍ ഫാമിലി ഫൗണ്ടേഷനാണ് ടുള്‍സ റിമോട്ട് എന്ന ഈ പദ്ധതി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ജികെഎഫ്എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്‍ ലെവിറ്റ് നല്‍കിയ വിവരം അനുസരിച്ച് ഈ മാസം ആദ്യം അവതരിപ്പിച്ച ഈ പദ്ധതിക്ക് ഇതുവരെ 6000 ആപ്ലിക്കേഷനുകളാണ് വെബ്‌സൈറ്റില്‍ ലഭിച്ചിരിക്കുന്നത്. ടുള്‍സ നഗരത്തിന്റെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് ശതമാനമാണ്. ആ മേഖലയിലെ മൊത്തം റാങ്കിംഗില്‍ 110മതാണ് ടുള്‍സയുടെ സ്ഥാനം. ദേശീയ തൊഴിലില്ലായ്മ നിരക്കായ 3.7ശതമാനത്തില്‍ താഴെയാണ് ടുള്‍സയുടേത്.

വിദ്യാഭ്യാസവും കഴിവുമുള്ള ജോലിക്കാരെ കിട്ടാനായി ടുള്‍സയും മറ്റ് ചെറിയ നഗരങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ കൂടുതലും മെട്രോ നഗരങ്ങളിലേക്കാണ് പോകുന്നതെന്ന് ബ്രൂക്കിംഗ്സ് ഇന്‍സ്്റ്റിറ്റിയൂഷനിലെ മെട്രോപോളിറ്റന്‍ പോളിസി പ്രോഗ്രാം ഫെല്ലോ ജെന്നി ഷുയെറ്റ്സ് പറഞ്ഞു.

ടുള്‍സ റിമോട്ട് പദ്ധതിയിലേക്ക് യോഗ്യത നേടണമെങ്കില്‍ അപേക്ഷകന് പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണം. അതിനൊപ്പം തന്നെ എവിടെയിരുന്നും ജോലി ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള തൊഴിലാളി ആയിരിക്കണം. ടുള്‍സ കൗണ്ടിയില്‍ താമസക്കാരല്ലാത്ത സംരംഭകര്‍ക്കും ഈ ആപ്ലിക്കേഷന്‍ അയയ്ക്കാം.

10,000 ഡോളര്‍ ആണ് മൊത്തം പാക്കേജ്. ഇതില്‍ 2500 ഡോളര്‍ (1.75ലക്ഷം രൂപ) യാത്രചിലവിനും, മാസം 500 ഡോളര്‍ (35,000 രൂപ) താമസചിലവിനും മറ്റും, ഒരു വര്‍ഷം തുടര്‍ച്ചയായി താമസിച്ച് കഴിയുമ്പോള്‍ 1500 ഡോളര്‍ (1ലക്ഷം രൂപ) ലഭിക്കുമെന്നും ലെവിറ്റ് പറയുന്നു. ചില പ്രത്യേക സാഹചര്യത്തില്‍ മാസം 300ഡോളര്‍ (21000രൂപ) അധികവും ലഭിക്കുന്നതായിരിക്കും. അപേക്ഷകര്‍ക്കായി ഒരു വീഡിയോ ഇന്റര്‍വ്യൂ ആയിരിക്കും ആദ്യം നടത്തുക. ഓഫര്‍ അംഗീകരിക്കുന്നതിന് മുന്‍പ് അപേക്ഷകര്‍ക്ക് ഈ നഗരം സന്ദര്‍ശിക്കാവുന്നതാണ്. ടുള്‍സയില്‍ എത്തുന്ന ആളുകള്‍ക്ക് ജോലി ചെയ്യാനും ബിസിനസ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നതായിരിക്കുമെന്നും ലെവിറ്റ് പറയുന്നു.

മാറി താമസിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇതുപോലെയുള്ള പല ഓഫറുകളും മറ്റ് നഗരങ്ങളും നല്‍കുന്നുണ്ട്. മിഷിഗണിലെ സെന്റ് ക്ലെയര്‍ നഗരവും വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരത്തിലുള്ള ഒരു ഓഫറാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ STEAM (science, technology, engineering, art or math) പ്രോഗ്രാമില്‍ ബിരുദമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ഓഫ് സെന്റ്.ക്ലെയര്‍ വിദ്യാര്‍ത്ഥികളുടെ വായ്പകള്‍ അടയ്ക്കാനായി 15,000 ഡോളര്‍ (10.5 ലക്ഷം) നല്‍കുന്നു. 3.9ശതമാനമാണ് സെന്റ്.ക്ലെയേഴ്സിന്റെ തൊഴിലില്ലായ്മ നിരക്ക്.

ഒഹിയോയിലെ ഹാമില്‍ട്ടണ്‍ നഗരത്തില്‍ ജോലിയുള്ള ആളുകള്‍ക്ക് അവിടെ താമസിക്കാനായി ഹാമില്‍ട്ടണ്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ 5000 ഡോളര്‍ ( 3.5ലക്ഷം) നല്‍കുന്നുണ്ട്. അവിടുത്തെ തൊഴിലില്ലായ്മ നിരക്ക് 3.7ശതമാനമാണ്. അതുപോലെ തന്നെ ന്യൂ ഹെവനില്‍ ആദ്യമായി വീട് വെയ്ക്കുന്നവര്‍ക്ക് അവരുടെ പലിശ രഹിത വായ്പയ്ക്ക് 10,000 ഡോളര്‍ (7ലക്ഷം രൂപ) ലഭിക്കും. 3.9ശതമാനമാണ് ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക്. മാത്രമല്ല ന്യൂഹെവനിലെ പബ്ലിക് സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഇന്‍-സ്റ്റേറ്റ് കോളേജ് ട്യൂഷനായി 40,000 ഡോളര്‍ ( 28 ലക്ഷം) ലഭിക്കും.

‘സെന്റ് ക്ലെയേഴ്സിന്റെ കം ഹോം പ്രോഗ്രാം നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപകാരപ്പെടുന്നത്. ഞങ്ങള്‍ പണം മുടക്കാവുന്നതിനേക്കാള്‍ കൂടുതല്‍ ആപ്ലിക്കേഷനാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 50-ഓളം ആപ്ലിക്കേഷന്‍ ലഭിച്ചു. ഇതില്‍ 11എണ്ണം അംഗീകരിച്ചു.’- സെന്റ് ക്ലെയര്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ പ്രസിഡന്റ് റാന്‍ഡി മെയേഴ്സ് പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍