March 24, 2025 |
Share on

ധോണി കോച്ചാവട്ടെ, ടീമില്‍ നിന്ന് പുറത്താകാന്‍ കാക്കണ്ട: എന്‍എസ് മാധവന്‍

കോഹ്ലി അടക്ക്മുള്ള യുവതാരങ്ങളുടെ ‘സിക്‌സ് പാക് കായികക്ഷമത’ പഴയ തലമുറയുടെ ചിന്തകള്‍ക്ക് അപ്പുറത്താണെന്നും എന്‍ എസ് മാധവന്‍ പറയുന്നു.

മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാകുന്നത് ഉചിതമായിരിക്കുമെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഇന്ത്യന്‍ ടീമിന്‍ നിന്ന് പുറത്താകുന്നത് വരെ അദ്ദേഹം പടിയിറങ്ങാന്‍ കാത്തുനില്‍ക്കേണ്ടെന്നും എന്‍എസ് മാധവന്‍ അഭിപ്രായപ്പെടുന്നു. ടീമിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. ബുദ്ധിമാനായ ക്രിക്കറ്ററാണ് ധോണി – എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ഫുട്‌ബോളില്‍ കോച്ചിനുള്ള റോള്‍ അല്ല ക്രിക്കറ്റിലുള്ളത്. അനില്‍ കുംബ്ലെ ഇക്കാര്യം മനസിലാക്കിയില്ല. അതേസമയം കുംബ്ലെ – കോഹ്ലി വിവാദത്തില്‍ ഒരല്‍പ്പം പരിഹാസവും യുവതാരങ്ങള്‍ക്കെതിരെ എന്‍എസ് മാധവന്‍ കലര്‍ത്തുന്നുണ്ട് വിരാട് കോഹ്ലി അടക്കമുള്ള പുതുതലമുറയെ ക്രിക്കറ്റിന്റെ ധാര്‍മ്മിക പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഗവാസ്‌കറിനേയും കുംബ്ലെയേയും പോലുള്ള പഴയ തലമുറ ശ്രമിക്കേണ്ടതില്ല. അവരുടെ സിക്‌സ്പാക്ക് കായികക്ഷമത പഴയ തലമുറയുടെ ചിന്തകള്‍ക്ക് അപ്പുറത്താണെന്നും എന്‍എസ് മാധവന്‍ അഭിപ്രായപ്പെടുന്നു. 1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കോച്ച് മാന്‍ സിംഗ് എന്നൊരാളായിരുന്നു. അന്ന് അദ്ദേഹത്തെ മാനേജരെന്നാണ് വിളിച്ചിരുന്നതെന്നും ബിസിസിഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ജോലിയെന്നും എന്‍എസ് മാധവന്‍ പരിഹസിക്കുന്നു.

എന്‍എസ് മാധവന്റെ ട്വീറ്റുകള്‍:

×