തൊഴില്‍ നിഷേധിച്ചതിന് നിയമ പോരാട്ടവുമായി പണിയ വിഭാഗത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ പ്രകൃതി ഹൈക്കോടതിയിലേക്ക്. വയനാട് ജില്ലയിലെ നൂല്‍പ്പുഴ തേര്‍വയല്‍ സ്വദേശിനിയായ പ്രകൃതി തനിക്ക് അര്‍ഹതപ്പെട്ട ജോലിയോ താല്‍ക്കാലിക നിയമനമോ പോലും ലഭിക്കുന്നില്ല എന്ന ആരോപണവുമായാണ് കോടതിയെ സമീപിക്കുന്നത്. tribal trans woman teacher seeks court intervention for job
വയനാട് ജില്ലയിലെ അടിയ, പണിയ, ഊരാളി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മെന്റര്‍ ടീച്ചര്‍ എന്ന പ്രത്യേക തസ്തികയുണ്ട്. എന്നാല്‍ അനര്‍ഹര്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നതിനാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പ്രകൃതി വ്യക്തമാക്കുന്നത്. അവര്‍ക്കായുള്ള പ്രത്യേക വിഭാഗത്തില്‍ പോലും സാമ്പത്തികമായും സാമൂഹികമായും മുന്നിട്ട് നില്‍ക്കുന്നവര്‍ അനധികൃതമായി ജോലി ചെയ്യുന്നതായും പ്രകൃതി ചൂണ്ടിക്കാണിച്ചു. പട്ടിക വര്‍ഗ വിഭാഗത്തിന് ലഭിക്കുന്ന സംവരണങ്ങളില്‍ നിന്നെല്ലാം ഊരാളി, പണിയ വിഭാഗത്തില്‍പ്പെടുന്നവര്‍ തഴയപ്പെടുന്നുവെന്നും പ്രകൃതി പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് ഏഴിന് മെന്റര്‍ ടീച്ചര്‍ തസ്തികയില്‍ ഒഴിവുണ്ട് എന്നറിഞ്ഞ പ്രകൃതി അപേക്ഷ ഫോറം വാങ്ങിക്കുന്നതിനായി ബന്ധപ്പെട്ട ഓഫീസില്‍ എത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒഴിവുകളൊന്നുമില്ല നോട്ടിഫിക്കേഷന്‍ കൈതട്ടി വന്നതാണ് എന്നതായിരുന്നു അവിടെ നിന്ന് ലഭിച്ച മറുപടി. ആവിശ്യമായ യോഗ്യതയുള്ള നിരവധി ആളുകള്‍ ഈ വിഭാഗത്തിലുണ്ട്. എങ്കിലും മറ്റുള്ളവര്‍ ഇതെല്ലാം കയ്യടക്കി വച്ചിരിക്കുന്നതിനാല്‍ തങ്ങള്‍ ദുരിതത്തിലാണെന്നും പ്രകൃതി പറയുന്നു. tribal trans woman teacher seeks court intervention for job
240 മെന്റര്‍ ടീച്ചര്‍മാരാണ് നിലവില്‍ ജോലിയിലുള്ളത്. 2017 ല്‍ ബത്തേരി താലൂക്കില്‍ ജോലിക്ക് കയറിയവര്‍ ഇപ്പോഴും അവിടെ തന്നെ ജോലി ചെയ്യുകയാണ്, എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷം മാത്രമാണ് ജോലിയുടെ കാലാവധി. 2018-19 കാലഘട്ടത്തില്‍ കല്‍പ്പറ്റയില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പുകളും അര്‍ഹതപ്പെട്ടവരിലേക്ക് എത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ ഉദേശിച്ച ലക്ഷ്യത്തില്‍ എത്തുക
വാലുമ്മല്‍ ഐടിഐയില്‍ നിന്നും 2019ലാണ് പ്രകൃതി ഡി ഇല്‍ ഇഡി കോഴ്‌സ് പൂര്‍ത്തിയാക്കിയാക്കിയത്. അമ്മ വളരെ കഷ്ടപ്പെട്ട് കൂലിപ്പണിയെടുത്താണ് തന്നെ പഠിപ്പിച്ചത്. അര്‍ഹതപ്പെട്ട ജോലി പോലും ലഭിക്കാത്തത് അന്യായമാണ്. ജോലിയില്ലാതെ ഇനി പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും പ്രകൃതി പറയുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തേര്‍വയലിലെ തന്റെ വീട്ടിലേക്ക് വരുമ്പോള്‍ ആശങ്കയും ഭയവുമുണ്ടായിരുന്നു പ്രകൃതിക്ക്, വസ്ത്രത്തോടൊപ്പം തന്റെ എല്ലാ ഐഡന്റിറ്റിയും മാറിയിരിക്കുന്നു, പുതിയ പേരു പോലും- പ്രകൃതി. എന്‍ വി. അമ്മയും അനിയനും ഉള്‍പ്പെടുന്ന കുടുംബം തന്നെ തിരിച്ചറിഞ്ഞുവെങ്കിലും പെട്ടെന്ന് ഒരു സ്ത്രീയായി മാറിയത് അംഗീകരിക്കാന്‍ അപ്പോള്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല, അവര്‍ക്ക് ഇപ്പോഴും പ്രകൃതി വിജേഷ് തന്നെയാണ്.
കഷ്ടപ്പാടിന്റെ നദിയില്‍ തന്നെയാണ് പ്രകൃതി ഇപ്പോഴും ജീവിക്കുന്നത്. അര്‍ഹതപ്പെട്ട ജോലി ലഭിക്കുക എന്നതാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം.
content summary; tribal trans woman teacher seeks court intervention for job