February 14, 2025 |
Share on

രാധയുടെ കുടുംബത്തിന് 11 ലക്ഷം നഷ്ടപരിഹാരം, ഫെന്‍സിങ് നടപടി വേഗത്തില്‍

മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നാളെ ഹര്‍ത്താല്‍

വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ച് കൊന്ന കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ പത്ത് മണിയോടെ കാപ്പി പറിക്കുവാന്‍ പോയ ആദിവാസിയായ സ്ത്രീ ആണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും.tribal woman died in tiger attack, 11 lakhs compensation for the family 

രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു അറിയിച്ചു. അഞ്ച് ലക്ഷം രൂപ ഇന്നുതന്നെ നല്‍കും. കൂടാതെ കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭയില്‍ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

കടുവയെ പിടികൂടുന്നതിനായി കൂട് നിര്‍മിച്ച് സ്ഥലത്ത് ആര്‍ആര്‍ടിയെ നിയോഗിക്കാനാണ് നീക്കം. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ കടുവയെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പ്രകാരമാകും നടപടികള്‍ സ്വീകരിക്കുക.

കടുവയെ പിടികൂടുന്നതിനായി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള വിദഗ്ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും എത്തിക്കും. ഇതിനായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപയെ ചുമതലപ്പെടുത്തി. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് വനിതാ താരം മിന്നു മണിയുടെ അമ്മായിയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ. ഫേസ്ബുക്കിലൂടെ മിന്നു മണി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്രമകാരിയായ കടുവയെ എത്രയും വേഗം പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മിന്നുവിന്റെ പോസ്റ്റ്.tribal woman died in tiger attack, 11 lakhs compensation for the family 

Content Summary: tribal woman died in tiger attack, 11 lakhs compensation for the family

×