June 04, 2026 |
Share on

മലയാളി താരം കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി

381 പന്തില്‍ നിന്നും 32 ബൗണ്ടറികളുടെയും നാല് സിക്സറിന്റെയും സഹായത്തോടെയാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി താരം സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയ ബഹുമതി ഇനി കരുണ്‍ നായര്‍ക്ക്. ചെന്നൈയിലെ ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്തോടെ മലയാളികള്‍ക്കും അഭിമാനനേട്ടമായി.

381 പന്തില്‍ നിന്നും 32 ബൗണ്ടറികളുടെയും നാല് സിക്സറിന്റെയും സഹായത്തോടെയാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 79.53 സ്‌ട്രൈക്ക് റേറ്റുമായിട്ടാണ് കരുണ്‍ മുന്നൂറ് കടന്നത്. ഇതോടെ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലെത്തി. കരുണ്‍ ട്രിപ്പിള്‍ തികച്ചത്തോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 282 റണ്‍സിന്റെ ലീഡുമായി ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×