July 18, 2026 |
Share on

സാങ്കേതിക തകരാര്‍; തിരുവനന്തപുരം-ദുബൈ വിമാനം യാത്രക്കാരുമായി തിരിച്ചിറങ്ങി

അഴിമുഖം പ്രതിനിധി തിരുവനന്തപുരം-ദുബൈ എയര്‍ ഇന്ത്യ വിമാനം സങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കി. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 539 വിമാനത്തിനാണ് യാത്രക്കിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. 179 യാത്രക്കാര്‍ വിമാനത്തിനുള്ളിലുണ്ടായിരുന്നു. പറന്നുയര്‍ന്നശേഷമായിരുന്നു തകരാര്‍ ശ്രദ്ധയില്‍പെട്ടത്. വെകിട്ട് 5.55ന് പുറപ്പെട്ട വിമാനത്തിനാണ് തകരാര്‍. ഇന്ധനം കുറയ്ക്കുന്നതിന് വേണ്ടി വിമാനം ഏറെ നേരം എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്നു. പറന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുപറന്നെങ്കിലും ഇന്ധനം കൂടുതലുള്ള സമയത്ത് ലാന്‍ഡിങ് […]

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം-ദുബൈ എയര്‍ ഇന്ത്യ വിമാനം സങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കി. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 539 വിമാനത്തിനാണ് യാത്രക്കിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. 179 യാത്രക്കാര്‍ വിമാനത്തിനുള്ളിലുണ്ടായിരുന്നു. പറന്നുയര്‍ന്നശേഷമായിരുന്നു തകരാര്‍ ശ്രദ്ധയില്‍പെട്ടത്. വെകിട്ട് 5.55ന് പുറപ്പെട്ട വിമാനത്തിനാണ് തകരാര്‍. ഇന്ധനം കുറയ്ക്കുന്നതിന് വേണ്ടി വിമാനം ഏറെ നേരം എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്നു.

പറന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുപറന്നെങ്കിലും ഇന്ധനം കൂടുതലുള്ള സമയത്ത് ലാന്‍ഡിങ് അപകടമുണ്ടാക്കുമെന്നതിനാല്‍ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി തിരിച്ചറിക്കിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×