April 20, 2025 |
Share on

41 രാജ്യങ്ങള്‍ക്ക് യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം

ദേശീയ സുരക്ഷയെ മുന്‍ നിര്‍ത്തി മൂന്നു ഗ്രൂപ്പുകളായി രാജ്യങ്ങളെ തരംതിരിച്ചാണ് നടപടി ആലോചിക്കുന്നത്

അമേരിക്കയിലേക്ക് എത്തുന്നതിന് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാ വിലക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ചില സ്രോതസ്സുകളില്‍ നിന്നും ആഭ്യന്തര മെമ്മോ രേഖകള്‍ പരിശോധച്ചത് അനുസരിച്ചും യാത്ര വിലക്ക് മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് 41 രാജ്യങ്ങളെ ബാധിക്കുമെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രൂപ്പില്‍ ഒന്നില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ, ക്യൂബ, ഉത്തര കൊറിയ എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങള്‍ക്ക് പൂര്‍ണമായ വിസ വിലക്ക് ഏര്‍പ്പെടുത്തും. രണ്ടാമത്തെ ഗ്രൂപ്പില്‍, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങള്‍ ഉള്‍പ്പെടും. ഇവര്‍ക്ക് ഭാഗികമായ വിലക്ക് നേരിടേണ്ടിവരും. ഇത് ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളെയും മറ്റ് കുടിയേറ്റ വിസകളെയും വിലക്കും നിയന്ത്രണങ്ങളും ബാധിക്കും. എന്നാല്‍ ചില കേസുകള്‍ നിയന്ത്രണ പരിധിയില്‍ നിന്നും ഒഴിവാക്കും. ഗ്രൂപ്പ് രണ്ടില്‍ കടുത്ത പരിശോധനകളും നേരിടേണ്ടി വരും. മൂന്നാമത്തെ ഗ്രൂപ്പില്‍, ബെലാറസ്, പാകിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവയുള്‍പ്പെടെ മൊത്തം 26 രാജ്യങ്ങള്‍ ഉള്‍പ്പെടും. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ’60 ദിവസത്തിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍’, യുഎസ് വിസ നല്‍കുന്നത് ഭാഗികമായി നിര്‍ത്തിവയ്ക്കുന്നത് പരിഗണിക്കുമെന്നാണ് ആഭ്യന്തര മെമ്മോയില്‍ പറയുന്നത്.ദേശീയ സുരക്ഷയും കുടിയേറ്റ നയങ്ങളും കര്‍ശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിരോധനം കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെയൊരു തീരുമാനം പരിഗണനയില്‍ ഉണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ ഉള്‍പ്പെടെ അംഗീകാരം കിട്ടേണ്ടതുണ്ട്. നത്തില്‍ ഭേദഗതി വരുത്താന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്.

യുഎസിലേക്ക് പ്രവേശിക്കുന്ന വിദേശികള്‍ക്കുള്ള സുരക്ഷ പരിശോധനാ വര്‍ദ്ധിപ്പിച്ചു ദേശീയ സുരക്ഷ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒരു എക്‌സിക്യൂട്ടൂവ് ഉത്തരവ് ജനുവരി 20 ന് ഒപ്പുവച്ചിരുന്നു. ഈ ഉത്തരവുമായി ബന്ധപ്പെട്ടതാണ് യാത്ര വിലക്കിനെ കുറിച്ച് പറയുന്ന മെമ്മോ. ഇതൊരു ഉത്തരവാകുന്നതിന് കാബിനറ്റ് അംഗങ്ങള്‍, അപര്യാപ്തമായ ‘പരിശോധനയും സ്‌ക്രീനിംഗ് വിവരങ്ങളും’ ഉള്ള രാജ്യങ്ങളെ തിരിച്ചറിയുകയും, ആ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം ഭാഗികമായോ പൂര്‍ണ്ണമായോ നിര്‍ത്തിവയ്ക്കാന്‍ ശുപാര്‍ശ ചെയ്യുകയും വേണം.

കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കുമെന്ന് രണ്ടാം ടേമില്‍ സ്ഥാനമേറ്റെടുക്കുമ്പോള്‍ തന്നെ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. പുതിയ യാത്ര നിയന്ത്രണങ്ങളില്‍ ട്രംപിന്റെ തീരുമാനങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം കൊടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുടിയേറ്റ നിയമങ്ങള്‍ ശക്തിപ്പെടുത്തുക, അതിര്‍ത്തി സുരക്ഷ വര്‍ദ്ധിപ്പിക്കുക, നിയമവിരുദ്ധ കുടിയേറ്റം കുറയ്ക്കുക എന്നിങ്ങനെ കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ നടപ്പിലാക്കുമെന്നാിരുന്നു പ്രസിഡന്റിന്റെ വാഗ്ദാനങ്ങള്‍. ഇത് നിറവേറ്റുക എന്നതാണ് ഈ പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.

2017ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത്, മുസ്ലീം ജനസംഖ്യ കൂടുതലുള്ള പലരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുസ്ലിം നിരോധനം എന്നായിരുന്നു അന്ന് ട്രംപും അനുകൂലികളും യാത്ര വിലക്കിനെ വിശേഷിപ്പിച്ചത്. വ്യാപകമായ പ്രതിഷേധമാണ് അതുമൂലം ട്രംപിനെതിരേ ഉയര്‍ന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ സാന്‍ ബെര്‍ണാര്‍ഡിനോ ആക്രമണത്തിന് 14 മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന. മുസ്ലിങ്ങള്‍ യുഎസിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണമായും തടയണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. 2015 ഡിസംബര്‍ 2 നായിരുന്നു കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ സയ്യിദ് റിസ്വാന്‍ ഫാറൂക്ക്, തഷ്ഫീന്‍ മാലിക്ക് എന്നി ഐഎസ് തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  Trump administration is considering imposing new travel restrictions on citizens from dozens of countries

Content Summary; Trump administration is considering imposing new travel restrictions on citizens from dozens of countries

Leave a Reply

Your email address will not be published. Required fields are marked *

×