February 19, 2025 |
Share on

ഗംഗയില്‍ മുങ്ങിക്കുളിച്ച് ട്രംപും മസ്‌കും; വൈറലായി കുംഭമേളയില്‍ എ ഐ ക്രിയേറ്റിവിറ്റി

ആർട്ടിഫിഷ്യൽ ബുദ്ധി എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

മഹാകുംഭമേളയിൽ നദിയിൽ മുങ്ങിയെഴുന്നേൽക്കുന്ന സെലിബ്രിറ്റികളുടെ എഐ ജനറേറ്റഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇലോൺ മസ്ക് മുതൽ വിൽ സ്മിത്ത് വരെ പുണ്യസ്നാനം ചെയ്യുന്ന വീഡിയോ ഏകദേശം ആറ് മില്ല്യൺ പേരാണ് കണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാ​ഗ്രാജിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന സം​ഗമമാണ് മഹാകുംഭമേള.

ഇലോൺ മസ്ക്, ഡൊണാൾഡ് ട്രംപ്, ലയണൽ മെസി, ക്രിസ്റ്റ്യനോ റൊണാൾഡോ, വിൽ സ്മിത്ത്, നരേന്ദ്ര മോദി, ജോർജിയ മെലോണി, ഋഷി സുനക് , സെൻഡയ, ടോം ഹോളണ്ട്, ജോൺസീന, ജസ്റ്റിൻ ട്രൂഡോ,വ്ലാഡിമിർ പുടിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ് എഐ ജനറേറ്റഡ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

 

View this post on Instagram

 

A post shared by Artificial Budhi (@artificialbudhi)

മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോക്ക് ലഭിച്ചത്. നിരവധി പേർ വീഡിയോക്ക് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു മാസ്റ്റർപീസ് ആണെന്നും വളരെ ഭംഗിയായി ചെയ്തുവെന്നും ഒരാൾ കമൻ് ചെയ്തു. ഇത് ചെയ്ത എഡിറ്ററിന് ഓസ്കാർ അവാർഡ് നൽകണെമന്നായിരുന്നു മറ്റൊരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ആർട്ടിഫിഷ്യൽ ബുദ്ധി എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുംഭമേളയുടെ ആദ്യ നാല് ദിവസങ്ങളിൽ ആറ് കോടിയിലധികം ഭക്തരാണ് സംഗമത്തിൽ എത്തിയത്. ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കുന്ന 45 ദിവസത്തെ ഉത്സവമാണിത്. തീർത്ഥാടന സം​ഗമം അവസാനിക്കുമ്പോൾ 40 കോടി ഭക്തരെങ്കിലും സം​ഗമത്തിൽ ചടങ്ങുകൾക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ താപനിലആറ് ഡിഗ്രി സെൽഷ്യസായി കുറഞ്ഞെങ്കിലും അത് ഭക്തരെ പുണ്യസ്നാനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല.

Content summary: Trump and Musk take a dip in the Ganges; AI creativity at Kumbh Mela goes viral
Donald trump elon musk narendra modi 

×