June 08, 2026 |
Share on

ഫിഡല്‍ കാസ്‌ട്രോ ക്രൂരനായ സ്വേച്ഛാധിപതി: ഡൊണാള്‍ഡ് ട്രംപ്

അഴിമുഖം പ്രതിനിധി ക്രൂരനായ സ്വേച്ഛാതിപധിയായിരുന്നു ഫിഡല്‍ കാസ്‌ട്രോയൊന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാസ്‌ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ക്യൂബക്കാര്‍ക്ക് ഇനി പുരോഗതിയിലേയ്ക്കും സ്വാതന്ത്ര്യത്തിലേക്കും എത്താമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. കാസ്‌ട്രോയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച ശേഷം ‘ഫിഡല്‍ കാസ്‌ട്രോ മരിച്ചു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഇറക്കിയ വിശദമായ പ്രസ്താവനയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സ്വന്തം ജനതയെ അടിച്ചമര്‍ത്തിയ ഭരണാധികാരിയായിരുന്നു കാസ്‌ട്രോയെന്നും ജനങ്ങളില്‍ ഭീതി വിതച്ച കാസ്‌ട്രോ ഭരണത്തില്‍ കൊള്ളയും ദുരിതവും […]

അഴിമുഖം പ്രതിനിധി

ക്രൂരനായ സ്വേച്ഛാതിപധിയായിരുന്നു ഫിഡല്‍ കാസ്‌ട്രോയൊന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാസ്‌ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ക്യൂബക്കാര്‍ക്ക് ഇനി പുരോഗതിയിലേയ്ക്കും സ്വാതന്ത്ര്യത്തിലേക്കും എത്താമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു.

കാസ്‌ട്രോയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച ശേഷം ‘ഫിഡല്‍ കാസ്‌ട്രോ മരിച്ചു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഇറക്കിയ വിശദമായ പ്രസ്താവനയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

സ്വന്തം ജനതയെ അടിച്ചമര്‍ത്തിയ ഭരണാധികാരിയായിരുന്നു കാസ്‌ട്രോയെന്നും ജനങ്ങളില്‍ ഭീതി വിതച്ച കാസ്‌ട്രോ ഭരണത്തില്‍ കൊള്ളയും ദുരിതവും ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ക്യൂബയിലുണ്ടായതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×