അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിന്റെ വലിപ്പം ഓരോ ദിവസം കൂടും തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്ന ചിത്രങ്ങളിൽ ഒരു ജനസാഗരം തന്നെ കമലയുടെ വാക്കുകൾക്കായി തടിച്ചു കൂടിയിരിക്കുന്നത് കാണാം. എന്നാൽ ട്രംപ് ഉൾപ്പെടെ, ഈ ആൾക്കൂട്ടം എഐ സൃഷ്ടിയാണെന്ന് വാദിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം വാദം ചർച്ചയായിരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ജനക്കൂട്ടത്തിൻ്റെ വ്യാജ ചിത്രങ്ങളും വീഡിയോകളും ഉണ്ടാക്കിയതായാണ് ആരോപിക്കുന്നത്. Trump Claims Crowd Harris Rallies AI
ഡിട്രോയിറ്റിലെ പോലെ കമല ഹാരിസിൻ്റെ പരിപാടികളിലെ ജനക്കൂട്ടത്തെ ആയിരക്കണക്കിന് ആളുകൾ നേരിട്ട് കണ്ടതാണ്. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അവരുടെ ക്യാംപെയ്നിൽ പങ്കെടുത്തു എന്ന് അവകാശപ്പെടുന്ന ആളുകൾ യഥാർത്ഥത്തിൽ അവിടെ എത്തിയ ആളുകളുടെ എണ്ണവുമായി പൊരുത്തപ്പെടുന്നുണ്ട്. എന്നാൽ ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നത്” അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല, എന്നാൽ നിങ്ങൾ കണ്ട ചിത്രങ്ങളിലെ ആളുകൾ എ.ഐ വച്ച് സൃഷ്ടിച്ചതാണെന്ന് പകൽ പോലെ വ്യക്തമാണ്.” ട്രംപ് തൻ്റെ സോഷ്യൽ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലിലാണ് ഈ ആരോപണം ഉന്നയിച്ചത്.
സമ്മർദ്ദത്തിനൊടുവിൽ പ്രസിഡൻ്റ് ബൈഡൻ മാറിനിൽക്കാൻ തീരുമാനിച്ചതോടെയാണ് കമല ഹാരിസ് ഡെമോക്രാറ്റിക് ടിക്കറ്റിൽ ട്രംപിനെതിരെ കളത്തിലിറങ്ങിയത്. കമലയുടെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ ട്രംപിന്റെ വീര്യം ചോരുന്നതായാണ് വിദദ്ധർ വിലയിരുത്തിയത്. കറുത്ത വംശജരായ പത്രപ്രവർത്തകർക്കായുള്ള കോൺഫറൻസിൽ ഹാരിസിൻ്റെ വംശീയ വ്യക്തിത്വത്തെ ട്രംപ് ചോദ്യം ചെയ്തിരുന്നു. പിന്നീട്, ജോർജിയയിലെ റിപ്പബ്ലിക്കൻ ഗവർണറായ ബ്രയാൻ കെമ്പിനെയും അദ്ദേഹം വിമർശിച്ചു. പല പ്രധാന സംസ്ഥാനങ്ങളിലും ട്രംപ് കമല ഹാരിസിനേക്കാൾ പിന്നിലാണെന്നാണ് സമീപകാല സർവേകൾ വ്യക്തമാക്കുന്നത്.
ട്രംപിന്റെ ഈ വാദങ്ങൾക്ക് എതിരായി ഫീനിക്സ് ഏരിയയിൽ കമലയുടെ പരിപാടിയിൽ വെള്ളിയാഴ്ച 15,000-ത്തിലധികം ആളുകൾ ഉണ്ടായിരുന്നുവെന്ന് ഡെമോക്രാറ്റിക്കുകൾ ചൂണ്ടിക്കാട്ടി. ജനക്കൂട്ടത്തിൻ്റെ വലുപ്പത്തെക്കുറിച്ചല്ല ശ്രദ്ധിക്കന്നതെന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മിനസോട്ടയിലെ ഗവർണർ ടിം വാൾസ് പറയുന്നു.
“കമല ഹാരിസ് യഥാർത്ഥത്തിൽ ഒരു വഞ്ചകയാണ്. അവരുടെ റാലിക്ക് വേണ്ടി ആരും കാത്തുനിന്നിട്ടില്ല. പക്ഷെ അവിടെ 10,000 ലധികം വരുന്ന ആൾക്കൂട്ടം നിങ്ങൾക്ക് കാണാൻ ചിത്രത്തിലൂടെ കാണാൻ കഴിയും. അവരുടെ പ്രസംഗങ്ങളിൽ, വ്യാജ ‘ആൾക്കൂട്ട’ത്തിനും സംഭവിക്കുന്നത് അതുതന്നെയാണ്. തട്ടിപ്പിലൂടെയാണ് ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ സൃഷ്ടിച്ചതിന് കമല ഹാരിസിനെ അയോഗ്യയാക്കണം” ട്രംപ് കുറിച്ചു.
എന്നാൽ ഈ ആരോപണത്തിന് മറുപടിയായി ഒരു പൊതുജന റാലിയിൽ പങ്കെടുക്കാനായി വിമാനം ഇറങ്ങുന്ന കമലയുടെയും, വാൾസിന്റെയും ചിത്രവും, അവരെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Content summary; Trump Falsely Claims That the Crowds Seen at Harris Rallies Are Fake and AI Trump Claims Crowd Harris Rallies AI