April 20, 2025 |
Share on

ഓട്ടോപെൻ ഉപയോ​ഗിച്ചു; ജോ ബൈഡന്റെ മാപ്പപേക്ഷകൾ റദ്ദാക്കി ട്രംപ്

മാപ്പ് ലഭിച്ചവർ കുറ്റകൃത്യം ചെയ്തിരിക്കാമെന്ന് ട്രംപ്

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ മാപ്പപേക്ഷകൾ റദ്ദാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡന്റെ നേരിട്ടുള്ള അനുമതിയില്ലാതെ ഓട്ടോപെൻ ഉപയോ​ഗിച്ചാണ് മാപ്പ് നൽകിയതെന്നും മാപ്പ് ലഭിച്ചവർ കുറ്റക്കാരായിരിക്കാമെന്നും ട്രംപ് ആരോപിച്ചു.

മാപ്പപേക്ഷകളുടെ നിയമസാധുതയെ ചോദ്യം ചെയ്ത ട്രംപ് ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്റെ ഭാ​ഗമായി ഒപ്പുവെച്ച മാപ്പപേക്ഷകളെയും ട്രംപ് വിമർശിച്ചു. ഓട്ടോപെൻ ഉപയോ​ഗിച്ച് ഒപ്പുവെച്ചതിനാലാണ് ബൈഡൻ ഒപ്പുവെച്ച മാപ്പപേക്ഷകളെയെല്ലാം റദ്ദാക്കിയതെന്നും അവയെക്കുറിച്ച് ബൈഡൻ അറിഞ്ഞിട്ട് പോലുമില്ലെന്നും ട്രംപ് പറഞ്ഞു.

മാപ്പുനൽകലിനെക്കുറിച്ച് ബൈഡന് ശരിയായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അത് അംഗീകരിച്ചിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. മാപ്പ് ലഭിച്ചവർ കുറ്റകൃത്യം ചെയ്തിരിക്കാമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ജനുവരി 6 ലെ കമ്മിറ്റി തെളിവുകൾ ഇല്ലാതാക്കിയതായും അവർ ഉന്നതതല അന്വേഷണം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബൈഡന്റെ അറിവില്ലാതെ മാപ്പുനൽകലുകളിൽ ഒപ്പുവെച്ചതിന് കുറ്റപ്പെടുത്തിയ ട്രംപ് ബൈഡനെ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് എന്ന് വിളിച്ചു.

പ്രസിഡന്റ് പദവിയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, ബൈഡൻ തന്റെ സഹോദരന്മാരായ ജെയിംസ്, ഫ്രാൻസിസ് ബൈഡൻ, സഹോദരി വലേരി ബൈഡൻ ഓവൻസ്, അവരുടെ ഇണകൾ എന്നിവരുൾപ്പെടെ നിരവധി പേർക്ക് മുൻകൂർ മാപ്പ് നൽകി. തന്റെ കുടുംബം അന്യായമായ രാഷ്ട്രീയ ആക്രമണങ്ങൾ നേരിട്ടുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഈ നീക്കത്തെ ന്യായീകരിക്കുകയും ചെയ്തു.

ജനുവരി 6 ലെ ആക്രമണം അന്വേഷിച്ച ഡോ. ആന്റണി ഫൗസി, വിരമിച്ച ജനറൽ മാർക്ക് മില്ലി, ഹൗസ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും ബൈഡൻ മാപ്പ് നൽകി. അദ്ദേഹം ഓഫീസ് വിടുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് നൽകിയ മാപ്പ്, ട്രംപിന്റെ ഭരണത്തിൻ കീഴിലുള്ള നിയമനടപടികളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് കണക്കാക്കപ്പെട്ടത്.

Content summary: Trump Nullifies Biden’s Pardons, Citing Autopen Signing
Donald trump joe biden autopen us 

Leave a Reply

Your email address will not be published. Required fields are marked *

×