സോഷ്യൽ മീഡിയയിലൂടെ കള്ളപ്രചരണങ്ങൾ നടത്തി സ്പർദ പടർത്തുന്ന നിരവധി പേർ രാജ്യത്തുണ്ട്. അതിന്റെ ഒരു ഉദാഹരണം മാത്രമാണ് തുഷാർ മേത്ത എന്ന ഓർത്തോപീഡിക് സർജൻ. ജനങ്ങൾക്കിടയിൽ ഇത്തരം കുപ്രചാരണം നടത്തുന്നവരിൽ സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ ഉള്ളവരാണ് എന്നതാണ് ഏറെ വൈരുധ്യം. Tushar Mehta insult to Muslim community
ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് കഴിഞ്ഞ കുറേ നാളുകളായി വർഗീയതയുടെ അതിര് തീർക്കുമ്പോൾ ഒറ്റപ്പെടുന്നത് ഒരു സമൂഹം മുഴുവനാണ്. അത്തരമൊരു സംഭവമാണ് ഡൽഹി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. അതും വിദ്യാസമ്പന്നനായ ഓർത്തോപീഡിക് സർജൻ സ്വന്തം വാച്ച് കളവ് പോയെന്ന വ്യാജ പരാതി രണ്ട് മുസ്ലീം നാമധാരികൾക്കെതിരെ ഉന്നയിച്ചത്.
ഡൽഹി ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് ആപ്പിൾ വാച്ച് മോഷണം പോയെന്ന ഗുരുഗ്രാം സ്വദേശി ഡോ. തുഷാർ മേത്തയുടെ ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് മോഷണാരോപണത്തെക്കുറിച്ച് തുഷാർ മേത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് മാറ്റുകയും എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഡൽഹി എയർപോർട്ടിലെ സുരക്ഷാ പരിശോധനയ്‌ക്ക് വിധേയമാകുന്നതിനിടെ മേത്ത തൻ്റെ ആപ്പിൾ വാച്ച് ഉൾപ്പെടെയുള്ള സാധനങ്ങൾ ട്രേയിൽ ഇട്ടുവെന്നും സുരക്ഷാ പരിശോധന മറികടന്നപ്പോഴാണ് ട്രേയിൽ നിന്ന് ആപ്പിൾ വാച്ച് നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു തുഷാർ മേത്തയുടെ ആരോപണം. അവിടെയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ തൻ്റെ ബാഗുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനിടയിൽ മുഹമ്മദ് സാഖിബ് എന്നൊരാൾ നടന്നു പോകുമ്പോൾ തന്നെ സംശയത്തോടെ നോക്കുന്നത് ശ്രദ്ധിച്ചുവെന്നും തുഷാർ മേത്ത എക്സിൽ കുറിച്ചു. തൻ്റെ ആപ്പിൾ വാച്ച് സിഐഎസ്എഫുകാരനും കൂട്ടരും ചേർന്ന് മോഷ്ടിച്ചുവെന്നും തുഷാർ മേത്ത ആരോപിച്ചു.
താൻ വാച്ചിന് വേണ്ടി തർക്കിക്കുകയും ഒടുവിൽ വാച്ച് തിരികെ കിട്ടുകയുമായിരുന്നുവെന്നും തുഷാർ മേത്ത കുറിച്ചിരുന്നു. പോസ്റ്റിൽ തുഷാർ മേത്ത കള്ളന്മാരുടെ പേരുകൾ എടുത്തുകാണിക്കുകയും അവർക്ക് മുസ്ലീം ഐഡൻ്റിറ്റി നൽകുകയും ചെയ്തു. തുഷാർ മേത്തയുടെ പോസ്റ്റ് വൈറലായതോടെ മുഖ്യധാരാ മാധ്യമങ്ങൾ ഉടൻ തന്നെ ആ വാർത്ത ഏറ്റെടുത്തു. എക്സിലും മറ്റ് സോഷ്യൽ മീഡിയകളിലും ട്രോളുകളും വരാൻ തുടങ്ങി.
എന്നാൽ സിഐഎസ്എഫും ഡൽഹി വിമാനത്താവള അധികൃതരും സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ സത്യങ്ങൾ പുറത്തുവരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സുരക്ഷാ പരിശോധനയ്ക്ക് ശേഷം മേത്ത തന്റെ വാച്ച് ധരിച്ചിരുന്നതായി കണ്ടു. തുടർന്ന് അദ്ദേഹം സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ഇടപഴകാതെ ബോർഡിങ് ഗേറ്റിലേക്ക് പോയി വിമാനത്തിൽ കയറി. അസ്വാഭാവികമായി മറ്റൊന്നും ഉണ്ടായില്ല, ഡൽഹി വിമാനത്താവള അധികൃതരും സിഐഎസ്എഫും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും അത് യാത്രക്കാരിൽ അനാവശ്യമായ ഉത്കണ്ഠകൾക്ക് കാരണമാവുമെന്നും സിഐഎസ്എഫ് കൂട്ടിച്ചേർത്തു.
സിസിടിവി ദൃശ്യങ്ങളുടെ പിന്തുണയോടെ മേത്തയുടെ ട്വീറ്റിന് താഴെ സിഐഎസ്എഫ് പ്രതികരിക്കുകയും മേത്തയുടെ കള്ളക്കഥ തള്ളിക്കളയുകയും ചെയ്തു. ഏജൻസികളിൽ നിന്ന് ഇത്രയും പെട്ടെന്നുള്ള പ്രതികരണം തുഷാർ മേത്ത പ്രതീക്ഷിച്ചിരിക്കില്ല.
തുഷാർ മേത്തയുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയിലെ ഡോക്ടർമാർക്ക് മുഴുവൻ തുഷാർ മേത്തയുടെ പ്രവൃത്തിയിൽ അപമാനം തോന്നണമെന്നും യുകെയിലോ മറ്റോ ആയിരുന്നെങ്കിൽ തുഷാർ മേത്തയുടെയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമായിരുന്നുവെന്നും സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ കുറിച്ചു.
ഒരു സമുദായത്തെ മുഴുവൻ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ എത്രത്തോളം വെറുപ്പ് അവരോട് ഒരാൾ കൊണ്ട് നടക്കുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനെതിരെ യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. Tushar Mehta insult Muslim community
Content Summary: Tushar Mehta’s lies and insult to Muslim community
Tushar Mehta gurugram surgeon delhi airport apple watch stolen