May 20, 2025 |
Share on

ട്രംപിന്റെ ചെലവ് ചുരുക്കൽ നടപടി; ഡെമോക്രാറ്റുകൾ വഴങ്ങിയതോടെ ഫണ്ടിംഗ് ബിൽ പാസാക്കി യുഎസ് സെനറ്റ്

54-46 വോട്ടുകൾക്കാണ് ബിൽ പാസായത്

ഫെഡറൽ തൊഴിലാളികളെ വെട്ടിക്കുറക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നയത്തിനെതിരെയുള്ള തർക്കത്തിൽ നിന്ന് ഡെമോക്രാറ്റുകൾ പിൻമാറിയതോടെ ഷട്ട്ഡൗൺ സമയപരിധിക്ക് മണിക്കൂറുകൾക്ക് മുമ്പ് ഫണ്ടിംഗ് ബിൽ പാസാക്കി യുഎസ് സെനറ്റ്. നിയമത്തിൽ ഒപ്പിടുന്നതിനായി ട്രംപിന് അയക്കുകയും ചെയ്തു. 54-46 വോട്ടുകൾക്കാണ് ബിൽ പാസായത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിട്ടുവിടാനുള്ള ഉത്തരവെന്നാണ് ട്രംപിന്റെ വാദം.

സെപ്റ്റംബര്‍ അവസാനം വരെ സര്‍ക്കാരിന് ധനസഹായം നല്‍കുന്നതിനുള്ള പ്രമേയം ചൊവ്വാഴ്ച സഭ അംഗീകരിച്ചിരുന്നു. സെപ്റ്റംബർ 30 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ചെലവ് ഏകദേശം 6.75 ട്രില്യൺ ഡോളറായി നിലനിർത്താനുള്ളതായിരുന്നു ബിൽ. തുടർന്ന് വെട്ടിക്കുറക്കലിനുള്ള ബില്ലിനെ ഡെമോക്രാറ്റുകൾ എതിർത്തു.

ചക്ക് ഷൂമറിന്റെ നേതൃത്വത്തിലുള്ള സെനറ്റ് ഡെമോക്രാറ്റുകൾ തുടക്കത്തിൽ ബില്ലിനെ എതിർത്തെങ്കിലും പിന്നീട് തീരുമാനം അം​ഗീകരിക്കുകയായിരുന്നു. ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ഇലോൺ മസ്‌കും ചെലവ് ചുരുക്കൽ നടപടികൾ വേ​ഗത്തിലാക്കുന്നത് അടച്ചുപൂട്ടൽ നടപടികളിലേക്ക് നയിക്കുമെന്നും അത് കൂടുതൽ വഷളാകുമെന്നും ചക്ക് ഷൂമർ ആശങ്ക അറിയിച്ചു.

ഷട്ട്ഡൗണ്‍ ബില്ലാണെങ്കിലും ഫണ്ടിങ് ബില്ലാണെങ്കിലും രണ്ട് ഫലങ്ങളും മോശമാണെന്ന് ഡി-ഗവണ്‍മെന്റിലെ സെനറ്റര്‍ റാഫേല്‍ വാര്‍നോക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പുകള്‍ക്ക് അനന്തരഫലങ്ങളുണ്ട്, പക്ഷേ ഇത് ഒരു അതിരുകടന്ന ബില്ലാണ്. ഇത് പാസായാല്‍, അത് നിരവധി സാധാരണക്കാരെ ദോഷകരമായി ബാധിക്കും. സര്‍ക്കാര്‍ അടച്ചുപൂട്ടുകയാണെങ്കില്‍, അതും ദോഷകരമായി ബാധിക്കുക സാധാരണക്കാരെയാണ്. തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും അതാണെന്ന് റാഫേല്‍ വാര്‍നോക്ക് പറഞ്ഞു.

ബില്ല് പാസായതോടെ അവസാന നിമിഷത്തെ അടച്ചുപൂട്ടൽ തയ്യാറെടുപ്പുകൾ നിർത്തിവച്ചു, 800,000 ത്തിലധികം ഫെഡറൽ ജീവനക്കാരെ ശമ്പളമില്ലാതെ നാട്ടിലേക്ക് അയയ്ക്കില്ലെന്ന് ഉറപ്പാക്കി. ട്രംപ് പ്രധാന യുഎസ് സഖ്യകക്ഷികളുമായി വ്യാപാര യുദ്ധം തുടരുന്നതിനിടെയാണ് ഈ സംഭവവികാസം.

അവസാന നിമിഷം ബില്ലിനെ അം​ഗീകരിച്ച ചക്ക് ഷൂമറിന്റെ തീരുമാനത്തെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. സെനറ്റർ ഷൂമറിനെ ഞാൻ അഭിനന്ദിക്കുന്നു, അദ്ദേഹം ശരിയായ കാര്യം ചെയ്തുവെന്നും അതിൽ തനിക്ക് സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു.

ഫെഡറൽ ഗവൺമെന്റിനെ ഗണ്യമായി ചുരുക്കാൻ ശ്രമിക്കുന്ന എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്രംപിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിനോടുള്ള (DOGE) എതിർപ്പിനെ കേന്ദ്രീകരിച്ചായിരുന്നു ഫണ്ടിങ്ങ് തർക്കം. ഈ വർഷം ഫെഡറൽ ചെലവിൽ 1 ട്രില്യൺ ഡോളർ കുറയ്ക്കാനാണ് ‍ഡോജ് ലക്ഷ്യമിടുന്നത്.

Content Summary: U.S. Senate Passes Funding Bill Just Hours Before Shutdown Deadline
Donald trump U.S. Senate 

Leave a Reply

Your email address will not be published. Required fields are marked *

×