Continue reading “ബ്രിട്ടന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചടി”

" /> Continue reading “ബ്രിട്ടന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചടി”

"> Continue reading “ബ്രിട്ടന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചടി”

">

UPDATES

പ്രവാസം

ബ്രിട്ടന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചടി

                       

അഴിമുഖം പ്രതിനിധി

ബ്രിട്ടന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ ഒരുങ്ങുന്നു. കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിനേക്കാളും മൂന്നിരട്ടി അധികമാണ് രാജ്യത്തേക്കുള്ള കുടിയേറ്റമെന്നും അതിനാലാണ്‌ വിസാ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്നും ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് വ്യക്തമാക്കി.

യൂറോപ്പിനു പുറത്തുള്ള രാജ്യത്തില്‍ നിന്ന്‌ പഠനത്തിനും ജോലിക്കുമായി ബ്രിട്ടനിലെത്തുന്നവരെയാണ് പൊതുവില്‍ പുതിയ നിയമം ബാധിക്കുക. ഇതുകാരണം യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതില്‍ നിയന്ത്രണം വരും.

ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഭേദഗതി പ്രതികൂലമായി ബാധിക്കും. 2017 മുതല്‍ ബ്രിട്ടനിലെ ബാങ്കുകള്‍ നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍