അക്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തങ്ങളുടെ പ്രവർത്തിയിൽ ഖേദിക്കുമെന്ന് പ്രധാനമന്ത്രി
യുകെയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ 150-ലധികം പേർ അറസ്റ്റിലായതിനെ തുടർന്ന് അടിയന്തര യോഗം ചേരുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. അഭയാർത്ഥികൾ താമസിച്ചിരുന്ന റോതർഹാമിലെ ഹോട്ടലിന് നേരെ നടന്ന ആക്രമണത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിക്കുകയും, ഉത്തരവാദികളായവർ കടുത്ത നിയമ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞു. uk anti immigrant riot
ഓഗസ്റ്റ് നാല് ഞായറാഴ്ച ടാംവർത്ത്, മിഡിൽസ്ബ്രോ, ഹൾ, തുടങ്ങിയ യുകെയുടെ പ്രദേശങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ പോലീസ് കാര്യക്ഷമമായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച സൗത്ത്‌പോർട്ടിൽ മൂന്ന് പെൺകുട്ടികൾ കുത്തേറ്റ് മരിച്ചിരുന്നു. അക്രമം ആരംഭിച്ച് ആറ് ദിവസത്തിന് ശേഷമാണ് അടിയന്തര യോഗം ചേരുന്നത്.
വൈറ്റ്ഹാളിലെ കാബിനറ്റ് ഓഫീസ് ബ്രീഫിംഗ് റൂം എയുടെ പേരിലുള്ള അടിയന്തര പ്രതികരണ സമ്മേളനങ്ങളാണ് കോബ്ര മീറ്റിംഗുകൾ. യോഗത്തിൽ മന്ത്രിമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും പോലീസ് ഇൻ്റലിജൻസ് ഓഫീസർമാരും കൂടാതെ മറ്റുദ്യോഗസ്ഥരും ചേർന്നാണ് പങ്കെടുക്കുക. ഓഗസ്റ്റ് അഞ്ചിന് നടത്തുന്ന കോബ്ര യോഗം നിലവിലെ അക്രമങ്ങളെക്കുറിച്ച് സർക്കാരിനെ ബോധ്യപ്പെടുത്തുകയും വരും ദിവസങ്ങളിൽ സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ചർച്ച ചെയ്യുകയും ചെയ്യും.
ഞായറാഴ്ച ടെലിവിഷൻ പ്രസംഗത്തിൽ, അക്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തങ്ങളുടെ പ്രവർത്തനങ്ങളിൽ ഖേദിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്തെ ജനങ്ങൾ സുരക്ഷിതരായിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിൽ പെടുന്നവരെ ആക്രമിക്കുക, പള്ളികൾ തകർക്കുക, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ വേർതിരിച്ച് ഒറ്റപ്പെടുത്തുക. പോലീസിന് നേരെയുള്ള ആക്രമണങ്ങൾ, വംശീയ അക്രമം തുടങ്ങിയവയെ അദ്ദേഹം അപലപിക്കുകയും, അക്രമങ്ങളെ “തീവ്ര വലതുപക്ഷ നിലപാടെന്നും” അദ്ദേഹം പറഞ്ഞു. uk anti immigrant riot
പള്ളികളുടെ സംരക്ഷണത്തിനായി ഹോം ഓഫീസ് പുതിയ നടപടികൾ പ്രഖ്യാപിക്കുകയും. കഴിയുന്നത്ര വേഗത്തിൽ വീണ്ടും ആരാധന പുനരാരംഭിക്കാൻ സഹായിക്കുന്നതിന് പള്ളികൾക്ക് സുരക്ഷ അഭ്യർത്ഥിക്കാൻ കഴിയുന്ന സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. റോതർഹാമിൽ, കുറഞ്ഞത് പത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പ്രക്ഷോഭകർ പോലീസുകാർക്കെതിരെ മരപ്പലകകൾ എറിയുകയും വലിയ രീതിയിലുള്ള അക്രമ സംഭവങ്ങൾ അഴിച്ച് വിടുകയും ചെയ്തതായി, സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു.
താൻ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറായിരിക്കെ 2011 -ൽ ഉണ്ടായ കലാപം കൈകാര്യം ചെയ്തതിന് സമാനമായിരിക്കും നിലവിലെ കലാപങ്ങളെയും അക്രമങ്ങളെയും കൈകാര്യം ചെയ്യുക എന്നും സർ കെയർ സ്റ്റാർമർ പരാമർശിച്ചു. അക്രമികളെ എത്രയും വേഗം വേഗത്തിൽ അറസ്റ്റ് ചെയ്യാനും ശിക്ഷ ഉറപ്പാക്കാനും സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കലാപത്തിന്റെ ഉത്തരവാദികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തൻ്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്ത് പറഞ്ഞു. 2011-ൽ ചെയ്തതുപോലെ, പ്രോസിക്യൂഷൻ വേഗത്തിലാക്കാൻ 24 മണിക്കൂറും കോടതികൾ പ്രവർത്തിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി. കൂടാതെ, അക്രമങ്ങൾ നേരിടാൻ പോലീസ് കൂടുതൽ ഉദ്യോഗസ്ഥരെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് എന്നും കെയർ സ്റ്റാർമർ വ്യക്തമാക്കി. j j j j j j j j j j j j j j j j
content summary; No 10 to hold Cobra meetingNo 10 to hold Cobra meeting after weekend of escalating violence in uk