June 07, 2026 |

കുട്ടികൾക്കെതിരായ അതിക്രമം; യുഎൻ പട്ടികയിൽ ഇസ്രയേൽ

ഗാസ യുദ്ധത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടിരുന്നു.

കുട്ടികൾക്കെതിരെ അതിക്രമങ്ങൾ അഴിച്ചുവിടുന്ന സായുധ സംഘങ്ങളുടെയും, രാജ്യങ്ങളുടെയും പേരിൽ ഇസ്രയേലിനെ ഉൾപ്പെടുത്തി യുഎൻ. യുഎൻ പ്രതിനിധി ഗിലാഡ് എർദാനാണ് ഇതുസംബന്ധിച്ച പ്രസ്താവനകൾ പുറത്തുവിട്ടിരിക്കുന്നത്. എട്ട് മാസത്തോളമായി ഗാസയിൽ നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് 36,500 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിൽ 13,000-ലധികം കുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്നാണ് ഇസ്രായേലിനെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേൽ ഒരു സ്കൂളിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. UN Lists Israel child Violation

മനുഷ്യാവകാശ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ 1,200 ഓളം പേർ കൊല്ലപ്പെട്ടു. കൂടാതെ കുട്ടികളെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതിന് റിപ്പോർട്ടിൽ ഹമാസിൻ്റെ പേരുമുണ്ട്. അടുത്ത വെള്ളിയാഴ്ച യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിക്കാനിരിക്കുന്ന കുട്ടികളെയും സായുധ സംഘട്ടനങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടിൻ്റെ ഭാഗമായ ഈ വർഷത്തെ പട്ടികയാണിത്. ഇസ്രയേലിനെ ഉൾപ്പെടുത്തിയെന്ന് ഘടകം “ലജ്ജാകരമായ” വസ്തുതയാണെന്നും, ഇതിൽ തനിക്ക് ഞെട്ടലും വെറുപ്പും തോന്നിയതായി എർദാൻ പറഞ്ഞു.

കുട്ടികളെ കൊല്ലുക, അംഗഭംഗം വരുത്തുക, ലൈംഗികമായി ദുരുപയോഗം ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ,സഹായം നിഷേധിക്കൽ, സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണം എന്നിവ ഈ റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. യുഎൻ സെക്രട്ടറി ജനറലിൻ്റെ കുട്ടികൾക്കും സായുധ സംഘട്ടനത്തിനുമുള്ള പ്രത്യേക പ്രതിനിധി വിർജീനിയ ഗാംബയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിൽ ചേർത്തിട്ടുള്ള പട്ടിക, കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ലോകത്തിന് മുന്നിൽ കൊണ്ടുവരാനായാണ്. അക്രമത്തിനും കൊലപാതകത്തിനും ഉത്തരവാദികളെന്ന് താൻ കരുതുന്ന ഹമാസിനെ പിന്തുണച്ചതിലൂടെ ചരിത്രത്തിൻ്റെ നിഷേധാത്മകമായ ഭാഗവുമായി യുഎൻ അണിനിരക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയെ വിമർശിച്ചു.

ഇതിനകം തന്നെ വഷളായ യുഎന്നുമായുള്ള തൻ്റെ രാജ്യത്തിൻ്റെ ബന്ധത്തെ ഈ തീരുമാനം ബാധിക്കുമെന്ന് ഇസ്രായേലിൻ്റെ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഗാസ, വെസ്റ്റ് ബാങ്ക്, ജോർദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ പലസ്തീൻ അഭയാർത്ഥികൾക്ക് സഹായം എത്തിക്കുന്ന പ്രധാന സംഘടനയായ യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയുമായി (അൻർവ) ഇടപെടാൻ ഇസ്രയേൽ വിസമ്മതിക്കുന്നുണ്ട്. ഇസ്രയേൽ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് മുൻ വർഷങ്ങളിൽ കുറ്റവാളികളുടെ പട്ടികയിൽ നിന്ന് ഇസ്രയേലിനെ ഒഴിവാക്കിയതായി യുഎൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു. ഏതാനും വർഷങ്ങളായി ഇസ്രയേൽ സർക്കാർ സേനയും പലസ്തീൻ സായുധ സംഘങ്ങളും കുട്ടികൾക്കതിരെ അവകാശ ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മനുഷ്യാവകാശ ഗ്രൂപ്പായ വാച്ച്‌ലിസ്റ്റ് ഓൺ ചിൽഡ്രൻ ആൻ്റ് ആംഡ് കോൺഫ്ലിക്റ്റ് ഡയറക്ടർ എസെക്വൽ ഹെഫെസ് പറഞ്ഞു. എന്നിരുന്നാലും, ഈ ലംഘനങ്ങൾക്ക് ഔദ്യോഗികമായി പട്ടികപ്പെടുത്തിയിട്ടില്ല.

നിയമങ്ങൾ ലംഘിച്ചതിന് ഒരു രാജ്യത്തേയോ ഗ്രൂപ്പിനെയോ യുഎൻ റിപ്പോർട്ടിൽ പരാമർശിക്കുമ്പോൾ, ഭാവിയിലെ ലംഘനങ്ങൾ തടയാൻ യുഎൻ അവരുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഹെഫെസ് പറഞ്ഞു. സംഘട്ടനങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്തുന്നതിനായി ഘൂകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനായി ഇസ്രയേൽ പ്രതിരോധ സേനയുമായും (ഐഡിഎഫ്) പലസ്തീൻ സായുധ സംഘങ്ങളുമായും യുഎൻ മുൻ വർഷങ്ങളിൽ ചർച്ച നടത്തിയിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് ഓഫ് സ്റ്റാഫ് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിനെ ഈ തീരുമാനത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിൽ അദ്ദേഹം തൻ്റെ പ്രതികരണം അറിയിച്ചുവെന്നും എർദാൻ പറയുന്നു. UN Lists Israel child Violation

Content summary; UN adds Israel to list of states committing violations against children

Leave a Reply

Your email address will not be published. Required fields are marked *

×