June 18, 2025 |

അമേരിക്കന്‍ ജനത സത്യം തിരിച്ചറിയട്ടെ ; കെന്നഡി വധത്തിലെ രഹസ്യരേഖകള്‍ പുറത്തുവിടാന്‍ ട്രംപ്

അവരുടെ കുടുംബങ്ങളും അമേരിക്കന്‍ ജനതയും സുതാര്യതയും സത്യവും അര്‍ഹിക്കുന്നു’

ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരകണക്കിന് രഹസ്യ ഫയലുകള്‍ പുറത്തുവിടാന്‍ ട്രംപ്. റോബര്‍ട്ട് എഫ് കെന്നഡിയുടെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെയും കൊലപാതകങ്ങളെക്കുറിച്ചുള്ള ഫെഡറല്‍ രേഖകള്‍ തരംതിരിക്കാനും ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് ലക്ഷ്യമിടുന്നുണ്ട്.kennedy

പതിറ്റാണ്ടുകളായി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് ആക്കം കൂട്ടിയ ജോണ്‍ എഫ് കെന്നഡിയുടെ 1963 ലെ കൊലപാതകത്തെക്കുറിച്ചുള്ള ആയിരക്കണക്കിന് രഹസ്യസര്‍ക്കാര്‍ രേഖകള്‍ പുറത്തുവിടാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്. റോബര്‍ട്ട് എഫ് കെന്നഡിയുടെയും റവ.മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന ഫെഡറല്‍ രേഖകള്‍ തരംതിരിക്കാനുമാണ് പ്രസിഡന്റ് വ്യാഴാഴ്ച ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നത്. ട്രംപിന്റെ രണ്ടാം ടേമില്‍ ആദ്യ ആഴ്ച തന്നെ സ്വീകരിച്ച എക്‌സിക്യൂട്ടീവ് നടപടികളുടെ ഒപ്പമാണ് ഈ ഉത്തരവ്.

‘പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി, സെനറ്റര്‍ റോബര്‍ട്ട് എഫ് കെന്നഡി, റവ. ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, ജൂനിയര്‍ എന്നിവരുടെ കൊലപാതകത്തിന് 50 വര്‍ഷത്തിലേറെയായി, ഫെഡറല്‍ ഗവണ്‍മെന്റ് ആ സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല.’ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രസ്താവിച്ചു.

‘അവരുടെ കുടുംബങ്ങളും അമേരിക്കന്‍ ജനതയും സുതാര്യതയും സത്യവും അര്‍ഹിക്കുന്നു. ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കാലതാമസം കൂടാതെ പുറത്തുവിടുന്നതാണ് ദേശീയ താല്‍പ്പര്യമാണെന്നും ഉത്തരവില്‍ പറയുന്നു.

എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതൊരു
വലിയ കാര്യമാണെന്നും അദ്ദേഹം ഉത്തരവില്‍ ഒപ്പിടുമ്പോള്‍ കൂട്ടിച്ചേര്‍ത്തു.

പതിറ്റാണ്ടുകളായി ജനങ്ങളെ മാറ്റിമറിച്ച ഡാലസിലെ കെന്നഡിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള രഹസ്യരേഖകളെല്ലാം പരസ്യമാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ആദ്യ ടേമില്‍ ഇതിന് കഴിയാതിരുന്നത് ചില രേഖകള്‍ തടഞ്ഞുവെച്ച സിഐഎ, എഫ്ബിഐ എന്നിവയുടെ അപ്പീലുകള്‍ മൂലമാണ്.

റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ പുതിയ ഭരണകൂടത്തില്‍ ആരോഗ്യ സെക്രട്ടറിയായി ട്രംപ് നാമനിര്‍ദേശം ചെയ്തു. കെന്നഡിയുടെ പിതാവ് റോബര്‍ട്ട് എഫ് കെന്നഡി 1968 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നു. റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ 1963 ലെ തന്റെ അമ്മാവന്റെ കൊലപാതകത്തിലും സംശയം പ്രകടിപ്പിച്ചു.

ജോണ്‍ എഫ് കെന്നഡിയുടെ ശേഷിക്കുന്ന രേഖകള്‍ 15 ദിവസത്തിനുള്ളിലും മറ്റ് രണ്ട് കേസുകള്‍ക്കായി 45 ദിവസത്തിനുള്ളിലും ഒരു പദ്ധതി വികസിപ്പിക്കാന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറോടും അറ്റോര്‍ണി ജനറലിനോടും ഉത്തരവ് നിര്‍ദേശിച്ചിട്ടുണ്ട്. രേഖകള്‍ എപ്പോള്‍ പുറത്തുവിടുമെന്ന് വ്യക്തമല്ല.

അതേസമയം ട്രംപിന്റെ ഏറ്റവും പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവിനെ കെന്നഡിയുടെ ചെറുമകന്‍ ജാക്ക് ഷ്‌ലോസ്‌ബെര്‍ഗ് അപലപിച്ചു. സത്യം മിഥ്യയേക്കാള്‍ വളരെ സങ്കടകരമാണ്. സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ്. ജീവനോടെ ഇല്ലാതിരുന്ന ഇവരെ കുറിച്ചുള്ള രേഖകള്‍ പുറത്തുവിടുന്നതില്‍ വീരോചിതമായൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെന്നഡി 1963 നവംബര്‍ 22 ന് ഡാലസ് നഗരത്തിലെ ടെക്‌സസ് സ്‌കൂള്‍ ബുക്ക് ഡെപ്പോസിറ്ററി കെട്ടിടത്തിന് മുന്നിലൂടെ മോട്ടോര്‍ കേഡ് കടന്നുപോകവെ വെടിയേറ്റാണ് കൊല്ലപ്പെടുന്നത്. 24 കാരനായ കൊലയാളി ലീ ഹാര്‍വി ഓസ്വാള്‍ഡ് ആ പ്രദേശത്തുണ്ടായിരുന്നു. കെന്നഡി കൊല്ലപ്പെട്ട രണ്ട് ദിവസത്തിന് ശേഷം ജയില്‍ മാറ്റത്തിനിടെ നിശാ ക്ലബ് ഉടമ ജാക്ക് റൂബി ഓസ്വാള്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.

1990 കളുടെ തുടക്കത്തില്‍ കൊലപാതകവുമായ ബന്ധപ്പെട്ട എല്ലാ രേഖകളും നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് റെക്കോര്‍ഡ്‌സ് അഡ്മിനിസ്‌ട്രേഷനില്‍ സൂക്ഷിക്കണമെന്ന് ഗവണ്‍മെന്റ് നിര്‍ബന്ധിച്ചു. ശേഖരത്തിലെ പ്രധാനപ്പെട്ട രേഖകള്‍ പ്രസിഡന്റിന് പുറത്തുവിടാന്‍ കഴിയുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നില്ല. നികുതി റിട്ടേണുകള്‍ ഉള്‍പ്പെടെ 500 ഓളം രേഖകള്‍ 2017 ല്‍ പുറത്തുവിടാന്‍ സാധിച്ചിട്ടില്ല. കൂടാതെ പതിറ്റാണ്ടുകളായുള്ള രേഖകളും നശിപ്പിക്കപ്പെട്ടുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.kennedy

content summary; Uncover the Truth: Release the Kennedy Assassination Documents says trump

Leave a Reply

Your email address will not be published. Required fields are marked *

×