പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സി യുഎസില്‍ നിന്ന് ആന്റിഗ്വയിലേയ്ക്ക് കടന്നത് സിബിഐയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. ദ ക്വിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെഹുല്‍ ചോക്‌സി യുഎസിലുണ്ടെന്ന് മേയില്‍ സിബിഐയ്ക്ക് അറിയാമായിരുന്നു. ജൂലായ് എട്ടിനാണ് ചോക്‌സി ആന്റിഗ്വയിലേയ്ക്ക് രക്ഷപ്പെട്ടത്. ചോക്‌സി ആന്റിഗ്വയിലെത്തിയ ശേഷം ജൂലായ് ഒമ്പതിനാണ് അയാളെ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സിബിഐയുടെ എക്‌സ്ട്രാഡിഷന്‍ റിക്വസ്റ്റ്, യുഎസ് ഏജന്‍സികള്‍ക്ക് കിട്ടിയത്.
യുഎസ് അന്വേഷണ ഏജന്‍സികള്‍ ചോക്‌സിയുടെ രണ്ട് അഡ്രസുള്‍ ഇന്റര്‍പോള്‍ വഴി സിബിഐയ്ക്ക് നല്‍കിയിരുന്നു. ഇതിലൊന്ന് ചോക്‌സിയുടെ ബന്ധുവിന്റേതാണ്. എന്നാല്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇത്തരത്തില്‍ ചോക്‌സി യുഎസിലുണ്ടെന്നറിഞ്ഞ സമയത്ത് തന്നെ എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കിയിരുന്നെങ്കില്‍ അയാള്‍ യുഎസ് വിട്ടുപോകുന്നത് തടയാമായിരുന്നു.
എക്‌സ്ട്രാഡിഷന്‍ നടപടിക്കായി അന്വേഷണ ഏജന്‍സി, വിട്ടുകിട്ടേണ്ടയാളുടെ പേരില്‍ കുറ്റപത്രം ഫയല്‍ ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മേയ് 14ന് മെഹുല്‍ ചോക്‌സിക്കും നിരവ് മോദിക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മെഹുല്‍ ചോക്‌സിയെ വിട്ടുകിട്ടുന്നതിനായുള്ള എക്‌സ്ട്രാഡിഷന്‍ അപേക്ഷ യുഎസിന്റെ പരിഗണനയിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ നല്‍കാനാവില്ലെന്നുമാണ് സബിഐ വക്താവ് അഭിഷേക് ദയാല്‍ പ്രതികരിച്ചതെന്ന് ക്വിന്റ് പറയുന്നു.
ജൂണ്‍ 27നും ജൂലായ് രണ്ടിനും യുഎസ് അധികൃതര്‍ ഇന്റര്‍പോള്‍ വഴി ഇന്ത്യക്ക് നല്‍കിയ വിവരം ചോക്‌സി യുഎസിലില്ലെന്നാണ് എന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ചോക്‌സിക്കെതിരെ ഇന്‍ര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിരവ് മോദിക്കെതിരെ ജൂലായ് രണ്ടിന് ആര്‍സിഎന്‍ പുറപ്പെടുവിച്ചിരുന്നു. ചോക്‌സിക്കെതിരായ ആര്‍സിഎന്നിനായി ഇന്‍ര്‍പോളിനോട് ആവശ്യപ്പെടുന്നത് വൈകിപ്പിക്കുന്നത് സംബന്ധിച്ച് സിബിഐയ്ക്ക് വിശദീകരണമില്ല.