പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാനൊരുങ്ങി യുപിഎസ്‌സി. ഓരോ ഉദ്യോഗാർത്ഥിയുടെയും ഐഡൻ്റിറ്റി പരിശോധിക്കാൻ ഫിംഗർപ്രിൻ്റ് സ്കാനിംഗ്, ആരാണ് പരീക്ഷ എഴുതുന്നതെന്ന് സ്ഥിരീകരിക്കാൻ സാങ്കേതികവിദ്യ, നിരീക്ഷണത്തിനായി എഐ പവർ ചെയ്യുന്ന സിസിടിവി ക്യാമറകൾ എന്നിവ ഉപയോഗിക്കും. പരീക്ഷാ സമയത്ത് വഞ്ചന, ആൾമാറാട്ടം, എന്നിവ തടയാനാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.UPSC exam system
ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ കേസിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷയുടെ സുതാര്യതയും, വിശ്വാസ്യതയും വർധിപ്പിക്കാനുള്ള പുതിയ നടപടിയുമായി യുപിഎസ്‌സി രംഗത്തെത്തിയിരിക്കുന്നത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് വ്യാജ ഐഡൻ്റിറ്റി ചമച്ചുവെന്ന കേസിലാണ് പൂജ ഖേദ്കർ അന്വേഷണം നേരിട്ടുകൊണ്ടരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ നീറ്റ് -യുജി, നെറ്റ് പരീക്ഷകളിൽ ചോദ്യപ്പേർ ചോർച്ച അടക്കമുള്ള പിഴവുകൾ സംഭവിച്ചിരുന്നു. ഇതിനു പിന്നാലെ യുപിഎസ്‌സിയുടെ സുപ്രധാന പരീക്ഷയെ ചൊല്ലിയും ആരോപണം ഉയർന്നത്.
യുപിഎസ്‌സി അവരുടെ പരീക്ഷകൾക്ക് വിവിധ സാങ്കേതിക സേവനങ്ങൾ നൽകുന്നതിന് പൊതുമേഖലാ കമ്പനികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചിരുന്നു. ഡിജിറ്റൽ ഫിംഗർപ്രിൻ്റ് ക്യാപ്ചറിംഗ്, ഉദ്യോഗാർത്ഥികളുടെ മുഖം തിരിച്ചറിയൽ, ഇ-അഡ്മിറ്റ് കാർഡുകളുടെ ക്യുആർ കോഡ് സ്കാനിംഗ്, തത്സമയ എ ഐ അടിസ്ഥാനമാക്കിയുള്ള സിസിടിവി നിരീക്ഷണം എന്നി സേവനങ്ങളാണ് ഇതിലുണ്ടായിരുന്നത്.
പരീക്ഷാ ഷെഡ്യൂൾ, പരീക്ഷാ വേദികളുടെ വിശദമായ പട്ടിക, ഓരോ വേദിയിലെയും ഉദ്യോഗാർത്ഥികളുടെ എണ്ണം എന്നിവ പരീക്ഷയ്ക്ക് രണ്ടോ മൂന്നോ ആഴ്‌ച മുമ്പ് യുപിഎസ്‌സി ഈ സാങ്കേതിക സേവനങ്ങൾ നൽകുന്ന കമ്പനിക്ക് നൽകുമെന്നും ടെൻഡർ രേഖകളിൽ പറയുന്നു. ഫിംഗർപ്രിൻ്റ് ആധികാരികതയിലും മുഖം തിരിച്ചറിയുന്നതിലും ഉപയോഗിക്കുന്നതിന് പരീക്ഷയ്ക്ക് ഏഴ് ദിവസം മുമ്പ് അപേക്ഷകരുടെ വിശദാംശങ്ങളും (പേര്, റോൾ നമ്പർ, ഫോട്ടോ മുതലായവ) യുപിഎസ്‌സി നൽകും.
ഓരോ പരീക്ഷാ കേന്ദ്രത്തിലും ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ കഴിയുന്ന ഹാൻഡ് ഹെൽഡ് ഉപകരണങ്ങൾ ടെൻഡർ എടുക്കുന്ന കമ്പനികൾ ഉപയോഗിക്കേണ്ടതുണ്ട്. ഇത് കൈകാര്യം ചെയ്യാൻ അവർക്ക് മതിയായ ജീവനക്കാരും ആവശ്യമാണ്. ഒരു ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡ് സ്കാൻ ചെയ്യുമ്പോൾ, യുപിഎസ്‌സിയുടെ ഡാറ്റാബേസിൽ നിന്ന് ക്യുആർ കോഡ് അവരുടെ വിശദാംശങ്ങൾ സ്വയമേവ ശേഖരിക്കും. ഓരോ സ്ഥാനാർത്ഥിയെയും വേഗത്തിലും കൃത്യമായും പരിശോധിക്കാൻ ഇത് സഹായിക്കുന്നു. സിവിൽ സർവീസസ് പരീക്ഷ (സിഎസ്ഇ) ഉൾപ്പെടെ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് ടെസ്റ്റുകളും ഇൻ്റർവ്യൂകളും സഹിതം യുപിഎസ്‌സി ഒരു വർഷത്തിൽ 14 പരീക്ഷകൾ നടത്തുന്നു.
Content sumamry; UPSC to overhaul its exam system amid NEET-UG and Puja Khedkar rowsUPSC exam system