July 09, 2025 |
Share on

മെലാനിയ ട്രംപിന്റെ പ്രതിമ വീണ്ടും നഷ്ടപ്പെട്ടു; അസ്വഭാവിക തിരോധാനം അന്വേഷിച്ച് പൊലീസ്‌

മെലാനിയയുടെ ജന്മനാടായ സ്ലോവേനിയയിലാണ് പ്രതിമ നഷ്ടപ്പെട്ടത്‌

മെലാനിയ ട്രംപിന്റെ പ്രതിമ വീണ്ടും നഷ്ടപ്പെട്ടു! അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ പത്‌നി മെലാനിയയുടെ പ്രതിമയുടെ ‘ മിസ്സിംഗ്’ ഇപ്പോള്‍ വലിയൊരു ചര്‍ച്ച തന്നെയായി മാറിയിരിക്കുകയാണ്. അമേരിക്കയില്ല മെലാനിയ പ്രതിമ കാണാതായത്. അവരുടെ സ്വന്തം രാജ്യമായ സ്ലോവേനിയായിലാണ്. ആദ്യം സ്ഥാപിച്ചിരുന്ന ഒരു പ്രതിമ തീപിടുത്തത്തില്‍ നശിച്ചു പോയിരുന്നു. അതിനുശേഷം വെങ്കലത്തില്‍ മറ്റൊന്ന് ഉണ്ടാക്കി വച്ചിരുന്നു. അതാണിപ്പോള്‍ കാണാതായത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

2020 ലാണ് അമേരിക്കന്‍ പ്രഥമ വനിതയുടെ അതേ നീളത്തിലും വണ്ണത്തിലുമുള്ള ഒരു വെങ്കല പ്രതിമ അവര്‍ ജനിച്ചു വളര്‍ന്ന പട്ടണമായ സെവ്‌നിക്കയില്‍ സ്ഥാപിക്കുന്നത്. വെങ്കല പ്രതിമയ്ക്ക്് മുമ്പ് മരം കൊണ്ടുള്ളതായിരുന്നു. ഒരു വയലിന് മുകളിലായി മരക്കുറ്റിയില്‍ സ്ഥാപിച്ച തരത്തിലുള്ള ആ പ്രതമയാണ് തീപിടുത്തത്തില്‍ നശിച്ചത്.

മേയ് 13 നാണ് മെലാനിയയുടെ പ്രതിമ നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടനടി പൊലീസ് സ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിമ അതിന്റെ കണങ്കാലില്‍ നിന്നും മുറിച്ചു മാറ്റിയാണ് കടത്തിയിരിക്കുന്നതെന്നാണ് പൊലീസും, ശില്‍പി ബ്രാഡ് ഡൗണും പറയുന്നത്. അമേരിക്കന്‍ ശില്‍പ്പിയാണ് ഡൗണ്‍. മറ്റൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് ജര്‍മനിയില്‍ ഉള്ളപ്പോഴാണ് പ്രതിമ നഷ്ടമായതിനെ കുറിച്ച് അറിയുന്നതെന്നും, വിഷമമുണ്ടാക്കുന്ന കാര്യമാണതെന്നുമാണ് ഡൗണി എഎ്പിയോട് പ്രതികരിച്ചത്. ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടാകുമോയെന്ന സംശയവും ശില്‍പ്പിക്കുണ്ട്.

നീല വസ്ത്രത്തില്‍, ഹീല്‍സുള്ള പാദരക്ഷ ധരിച്ചതായിരുന്നു ആദ്യത്തെ പ്രതിമ. പ്രാദേശിക കലാകാരനായ അലേഷ് സുപെവ്ക് ആയിരുന്നു മരത്തടിയില്‍ നിന്നും നേരിട്ട് ആ പ്രതിമ കൊത്തിയെടുത്തത്. സെവ്‌നികയില്‍ ഒരു സ്വകാര്യ പുരയിടത്തിലായിട്ടായിരുന്നു വെങ്കല പ്രതിമ സ്ഥാപിച്ചിരുന്നത്. കോണ്‍ക്രീറ്റും മെറ്റല്‍ബാറുകളും ഉപയോഗിച്ച് ഉറപ്പിച്ചതായിരുന്നു പ്രതിമ. അതിന്റെ സുരക്ഷ കൂടി കണക്കിലെടുത്തായിരുന്നു ഇത്. ട്രംപിന്റെ ആദ്യ ടേമിന്റെ അവസാന നാളുകളിലായിരുന്നു പ്രതിമ സ്ഥാപിക്കുന്നത്. ഇവിടെ കേന്ദ്രീകരിച്ചായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ട്രംപ് തുടങ്ങിയതും. സ്ലോവേനിയന്‍ ലസ്ഥാനമായ ലുബ്ലിയാനയില്‍ നിന്ന് 90 കിലോമീറ്റര്‍ കിഴക്കുള്ള സെവ്നിക്കയിലെ കേക്കുകളും ചോക്ലേറ്റുകളും ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രഥമ വനിതയുടെ പേര് നല്‍കിയിട്ടുണ്ട്. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായശേഷം മെലിനായ തന്റെ ജന്മനാട്ടില്‍ സന്ദര്‍ശനം നടത്തുമെന്ന് സ്ലോവേനിയ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല.  US first lady Melania Trump Bronze statue disappearance,Slovenia 

Content Summary; US first lady Melania Trump Bronze statue disappearance,Slovenia

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×