ട്രംപ് ഭരണകൂടത്തില്‍ ‘ ഭയപ്പെട്ട്’ ഫെഡറല്‍ കോടതി ജഡ്ജിമാര്‍. സര്‍ക്കാരിനെതിരായി വരുന്ന ഉത്തരവുകള്‍ അവഗണിക്കപ്പെടുന്നതും, ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരേ പ്രതികാര നടപടികള്‍ക്ക് ആഹ്വാനം ഉയരുന്നതുമാണ് ന്യായധിപന്മാരെ ഭയപ്പെടുത്തുന്നത്. കുടിയേറ്റ നയത്തിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തുന്ന നാടുകടത്തിലിനെ ചോദ്യം ചെയ്യുന്നതാണ് കോടതികളെ ‘ പ്രതി’ സ്ഥാനത്ത് നിര്‍ത്തുന്നതിന് കാരണം.
നാടുകടത്തല്‍ നയങ്ങളില്‍ സര്‍ക്കാരിനെതിരായ വിധി പ്രസ്താവിച്ച ഒരു ഫെഡറല്‍ ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്നായിരുന്നു രോഷാകുലനായി പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെ ജഡ്ജിമാരെ കൈകള്‍ ബന്ധിച്ച് മാര്‍ച്ച് ചെയ്യിപ്പിക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ നിരവധി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പരിഹാസങ്ങള്‍ മാത്രമല്ല, ന്യായാധിപന്മാര്‍ക്കെതിരേ ഭീഷണികളും മുറുകുന്നുണ്ട്.
നിയമം ഉയര്‍ത്തിപ്പിടിക്കുന്ന ജോലി ചെയ്യുന്ന ജഡ്ജിയെ ലക്ഷ്യം വച്ച് പ്രസിഡന്റ് നടത്തിയ പ്രതികരണം ആശങ്കാജനകമാണെന്ന വിമര്‍ശമനവും ഉയര്‍ന്നിട്ടുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നിര്‍ണായകമാണ്. അതിനെതിരേയുണ്ടാകുന്ന ആക്രമണങ്ങള്‍ ജനാധിപത്യ തത്വത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് ട്രംപിനും അനുയായികളെയും ഓര്‍മപ്പെടുത്തുന്നത്. ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നത് അപൂര്‍വമായി നടക്കുന്ന കാര്യമാണ്. കൈക്കൂലി അല്ലെങ്കില്‍ കള്ളസാക്ഷ്യം പോലുള്ള ഗുരുതരമായ തെറ്റുകള്‍ കണ്ടെത്തുമ്പോഴാണ് ഒരു ജഡ്ജിക്കെതിരേ ശിക്ഷ നടപടികള്‍ ഉണ്ടാകുന്നത്. എന്നാല്‍ അവര്‍ നടത്തുന്ന വിധികളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നു പറഞ്ഞ് ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്യുന്നത് ശരിയല്ല. ജഡ്ജിമാരുടെ തീരുമാനങ്ങള്‍ക്ക് അവരെ ശിക്ഷിക്കാന്‍ ഇംപീച്ച്മെന്റ് ഉപയോഗിക്കരുതെന്ന് പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് എടുത്തുപറഞ്ഞ കാര്യങ്ങളാണിത്. ട്രംപ് ഭരണകൂടവും ജുഡീഷ്യറിയും തമ്മില്‍ നിലവില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷങ്ങളെയാണ് ഈ സാഹചര്യം കാണിക്കുന്നത്. ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ജനാധിപത്യ വിശ്വാസികള്‍ ഭയപ്പെടുന്നത്.
കഴിഞ്ഞ ദിവസം, സുപ്രിം കോടതി ജസ്റ്റിസ് ആമി കോണി ബാരറ്റിന്റെ സഹോദരി താമസിക്കുന്ന സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണിലുള്ള അവരുടെ വീട്ടിലേക്ക് ഒരു ഇമെയില്‍ ഭീഷണി വന്നിരുന്നു. അവരുടെ മെയില്‍ബോക്‌സില്‍ പൈപ്പ് ബോംബ് ഉണ്ടെന്നായിരുന്നു ഭീഷണി. മെയില്‍ ബോക്‌സ് തുറന്നാല്‍ ബോംബ് പൊട്ടുമെന്നും ഇമെയിലില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഈ സംഭവം ന്യായധിപന്മാര്‍ക്കിടയില്‍ ഭയത്തിന്റെതായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
പൈപ്പ് ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് തെളിയിച്ചെങ്കിലും സമീപ ദിവസങ്ങളിലായി ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും നേരിടുന്ന ഭീഷണികളും വിരട്ടലുകളും യാഥാര്‍ത്ഥ്യമാണെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ പല നയങ്ങളുടെയും നിയമസാധുതയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ ജുഡീഷ്യറി വിലയിരുത്തുകയാണ്. ഈ സാഹചര്യത്തില്‍ ജഡ്ജിമാര്‍ക്കെതിരായ അക്രമത്തിനുള്ള സാധ്യത വര്‍ദ്ധിച്ചുവരുന്നത് അമേരിക്കന്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.
ജഡ്ജി എസ്തര്‍ സലാസ് തന്റെയും കുടുംബാംഗങ്ങളുടെയും ജീവിതത്തെക്കുറിച്ച് പങ്കുവച്ച ഉത്കണ്ഠയും ഭയവും ദി ന്യൂയോര്‍ക്ക് െൈടസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എസ്തറിന്റെ മകന്‍ ഡാനിയേല്‍ ആന്‍ഡേര്‍ലിനെ 2020 ല്‍ സ്വന്തം വീട്ടില്‍ വെച്ച് ആന്റി-ഫെമിനിസ്റ്റായ അഭിഭാഷകന്‍ റോയ് ഡെന്‍ ഹോളണ്ടര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തോടെ ജഡ്ജി എസ്തറിന്റെ സ്വകാര്യ ജീവിതവും പ്രൊഫഷണല്‍ ജീവിതവും അരക്ഷിതവും ഉത്കണ്ഠാകുലവുമായി തീര്‍ന്നു. റഷ്യന്‍ റൗലറ്റ് എന്ന ക്രൂരമായ ഗെയിമില്‍ എന്നപോലെ, തന്റെ ജീവനും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന പേടിയിലാണ് ഈ ന്യായധിപ കഴിയുന്നത്. ഞാനിത് അതിശയോക്തിപരമായി പറയുന്നതല്ലെന്നും, പല ജീവിതങ്ങളും ഇവിടെ ഭീഷണിയിലാണെന്ന് നേതാക്കള്‍ മനസിലാക്കണമെന്നുമാണ് ജഡ്ജി അപേക്ഷിക്കുന്നത്.
ഇപ്പോള്‍ ഉണ്ടാകുന്ന വെറും ഭീഷണികളും വിരട്ടലുകളും മാത്രമാണ്. ഇതുവരെയും ഭീഷണിയില്‍ പറയുന്നതുപോലെ അപകടകരമായ ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ ഭീഷണികള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഉപദേശകരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അമേരിക്കന്‍ നിയമവ്യവസ്ഥയുടെ നിയമസാധുതയെ ദിവസേന ചോദ്യം ചെയ്യുകയാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത്. പ്രധാനപ്പെട്ട കേസുകളില്‍ ജഡ്ജിമാര്‍ തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തില്‍ വിധികള്‍ പുറപ്പെടുവിച്ചതായി ഇതുവരെയും തെളിവുകള്‍ വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന തരം പ്രചാരണങ്ങള്‍ ജഡ്ജിമാരുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്. ജനങ്ങള്‍ ജഡ്ജിമാരെ സംശയിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.
പലവിധത്തിലാണ് ജഡ്ജിമാരെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത്. ബോംബ് ഭീഷണികളാണ് പ്രധാനം. ജഡ്ജിമാരെയും കുടുംബാംഗങ്ങളെയും കൂടുതല്‍ പേടിപ്പിക്കാന്‍ ഈ മാര്‍ഗം ഫലപ്രദമാകുന്നുണ്ട്. അജ്ഞാത കോളുകളാണ് അടുത്തത്. ജഡ്ജിമാര്‍ക്ക് ഭീഷണിയുണ്ടെന്ന് അറിയിച്ച് പൊലീസിലെ സ്വാറ്റ് ടീമിനാണ് ഫോണ്‍ വിളികള്‍ എത്തുന്നത്. ജഡ്ജിമാരുടെ വീട്ടിലേക്ക് ഉടനെത്തണമെന്ന് ആവശ്യപ്പെട്ടാണ് വിളികള്‍. ഇതുപലപ്പോഴും ജഡ്ജിമാര്‍ക്കും പൊലീസിനും ഒരുപോലെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. മറ്റൊരു ഭീഷണി മാര്‍ഗം പിസ ഡെലിവറി രൂപത്തിലാണ്. നിരുപദ്രവകരമായ ഒരു തമാശ എന്നാണ് പ്രത്യക്ഷത്തില്‍ തോന്നുന്നതെങ്കിലും, പിസ ഡെലിവറിയും ഒരു മുന്നറിയിപ്പാണ്. ജഡ്ജിമാരുടെയും അവരുടെ കുടുംബാംഗങ്ങളും എവിടെയാണ് താമസിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം, നിങ്ങളുടെയെല്ലാം മേല്‍വിലാസം കൈയിലുണ്ടെന്നാണ് ഇത്തരം ‘ തമാശ’യിലൂടെ നല്‍കുന്ന മുന്നറിയിപ്പ്.
‘നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും എവിടെയാണ് താമസിക്കുന്നതെന്ന് അവര്‍ക്കറിയാം,’ എന്നാണ് പിസ ഡെലിവറി കിട്ടിയ ഒരു ജഡ്ജി ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയത്. ട്രംപ് ഭരണകൂടത്തിനെതിരായ കേസ് പരിഗണിക്കുന്ന ജഡ്ജിയാണ് ഇദ്ദേഹം. തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ജഡ്ജി ടൈംസിനോട് സംസാരിച്ചത്.
ഇത്തരം ഭീഷണികള്‍ പല സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഡെമോക്രാറ്റിക്/ റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ നാമനിര്‍ദേശം ചെയ്തിട്ടുള്ള ജഡ്ജിമാര്‍ ഒരുപോലെ ഭീഷണി നേരിടുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ട്രംപ് ഭരണകൂടത്തിനെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജിമാര്‍ മാത്രമാണ് ഭീഷണി നേരിടുന്നതെന്ന്. ‘ഈ സംഭവങ്ങള്‍ വ്യാപകമായ മാധ്യമ കവറേജും പൊതുജനശ്രദ്ധയും നേടിയ പ്രമാദമായ കേസുകളുമായി ബന്ധപ്പെട്ടതാണെന്ന് ഞങ്ങള്‍ കരുതുന്നുവെന്നാണ്’ മാര്‍ഷല്‍സ് സര്‍വീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. US judges are facing threats due to orders against the Trump administration
Content Summary; US judges are facing threats due to orders against the Trump administration
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.