ബിബിസിക്കെതിരേ നിയമ നടപടിക്കൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പ്രസംഗം തെറ്റിദ്ധാരണയുണ്ടാക്കുംവിധം എഡിറ്റ് ചെയ്തു സംപ്രേക്ഷണം ചെയ്തു എന്ന പരാതിയിലാണ് ട്രംപ് നടപടിക്കൊരുങ്ങുന്നത്. ഈ വിഷയത്തില്‍ ബിബിസി മാപ്പ് പറയുകയും, അവരുടെ സിഇഒ ഉള്‍പ്പെടെ രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും കൊണ്ട് തൃപ്തിപ്പെടില്ലെന്ന വാശിയിലാണ് ട്രംപ്. അടുത്തയാഴ്ച നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
വെള്ളിയാഴ്ച വൈകുന്നേരം എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെയാണ് ഒരു ബില്യണിനും അഞ്ചു ബില്യണ്‍ ഡോളറിനും ഇടയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരേ കേസെടുക്കുമൊന്ന് യു എസ് പ്രസിഡന്റ് പറഞ്ഞത്. ഒരുപക്ഷേ അടുത്തയാഴ്ച എപ്പോഴെങ്കിലും കേസ് ഫയല്‍ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. ചെയ്യണം.’
ട്രംപ് ഡോക്യുമെന്ററിയുടെ പേരില്‍ മെമ്മോ; എന്താണ് ബിബിസിയില്‍ സംഭവിച്ചത്?
തങ്ങള്‍ പ്രസിഡന്റ് ട്രംപിനെ വ്യക്തിപരമായി ക്ഷമാപണം അറിയിച്ചിരുന്നുവെന്നാണ് ബിബിസി പറയുന്നത്. അതുകൊണ്ട് തന്നെ തങ്ങള്‍ക്കെതിരേ കേസ് എടുക്കാന്‍ നിയമപരമായ അടിസ്ഥാനമില്ലെന്നും അവര്‍ വാദിക്കുന്നു.
മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകര്‍ 1 ബില്യണ്‍ ഡോളര്‍ (760 മില്യണ്‍ പൗണ്ട്) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഭാഗം അറിയിച്ചുകൊണ്ട് ബിബിസി രംഗത്ത് വന്നത്. നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ബിബിസി നിരസിക്കുകയാണുണ്ടായത്.
അതേസമയം വിവാദമായ ഡോക്യുമെന്ററി ഇനി സംപ്രേക്ഷണം ചെയ്യില്ലെന്ന് ബിബിസി സമ്മതിച്ചിട്ടുണ്ട്.
യു.കെ. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി കേസിന്റെ കാര്യം ഇതുവരെ സംസാരിച്ചിട്ടില്ലെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ ആഴ്ച്ച അവസാനത്തോടെ അങ്ങനെയൊരു ചര്‍ച്ച ഉണ്ടാകുമെന്ന വെല്ലുവിളിയും പ്രസിഡന്റ് നടത്തിയിട്ടുണ്ട്.
വിവാദ ഡോക്യുമെന്ററി ബിബിസി വലിയ പൊട്ടിത്തെറികള്‍ ഉണ്ടാക്കിയിരുന്നു. ട്രംപിന്റെ പ്രസംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന്റെ പേരില്‍ ഒരു ആഭ്യന്തര മെമ്മോ ആരോപിതര്‍ക്ക് നല്‍കിയിരുന്നു. ഇത് പുറത്തു വന്നതോടെ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും, ന്യൂസ് മേധാവി ഡെബോറ ടര്‍നെസും രാജിച്ചു.
യുഎസ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്തത്. ഈ പരിപാടിയില്‍ ട്രംപ് ജനക്കൂട്ടത്തോടായി പറഞ്ഞുവെന്ന തരത്തില്‍ കൂട്ടിച്ചേര്‍ത്ത ഒരു ക്ലിപ്പ് ഉണ്ടായിരുന്നു. അതില്‍ ട്രംപ് പറയുന്നതിങ്ങനെയാണ്; ‘നമ്മള്‍ കാപ്പിറ്റോളിലേക്ക് നടക്കും, ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും, നമ്മള്‍ പോരാടണം. നമ്മള്‍ മരണം വരെ പോരാടണം.’ ട്രംപിന്റെ പ്രസംഗത്തിന്റെ ഏകദേശം ഒരു മണിക്കൂര്‍ ഇടവിട്ടുള്ള ഭാഗങ്ങളില്‍ നിന്ന് എടുത്ത വാക്കുകളായിരുന്നു ഇതെന്നാണ് പറയുന്നത്.
Content Summary: US President Donald Trump said, he will take legal action against BBC
This post was last modified on November 15, 2025 8:33 am
Leave a Comment