കൈയില്‍ സുഭദ്രം എന്നു കരുതിയിരുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് പിഴയ്ക്കുന്നു. ‘ ഇന്ത്യ’ സംഖ്യം വ്യക്തമായ മുന്നേറ്റമാണ് ഹിന്ദി ഹൃദയഭൂമികയില്‍ നടത്തുന്നത്. സമാജ് വാദ് പാര്‍ട്ടിയുടെ തിരിച്ചുവരവാണ് പ്രത്യേകം എടുത്തു പറയേണ്ടത്. പ്രതിപക്ഷം 42 സീറ്റുകളിലാണ് ഇവിടെ മുന്നേറുന്നത്. ഇതില്‍ 34 സീറ്റുകളില്‍ എസ് പിയും എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. 35 സീറ്റുകളില്‍ മാത്രമാണ് ബിജെപി നിലവില്‍ ഉത്തര്‍പ്രദേശില്‍ മുന്നിട്ടു നില്‍ക്കുന്നത്. uttar pradesh election results 2024 india block leading
ഉത്തര്‍പ്രദേശിലെ വരാണസയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒരു ഘട്ടത്തില്‍ പിന്നിലേക്കു പോയിരുന്നു. ഏറ്റവുമൊടുവിലത്തെ ലീഡ് നിലയനുസരിച്ച് മോദി 23,635 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നുണ്ട്. യുപിയില്‍ ബിജെപിക്ക് ഉണ്ടായിരിക്കുന്ന മറ്റൊരു തിരിച്ചടി അമേഠിയിലാണ്. രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് 2019 ല്‍ മണ്ഡലം സ്വന്തമാക്കിയ സ്മൃതി ഇറാനിക്ക് ഇത്തവണ കാലിടറുകയാണ്. കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയെക്കാള്‍ 17,000 വോട്ടുകള്‍ക്ക് പിന്നിലാണ് സ്മൃതിയിപ്പോള്‍.
പാര്‍ലമെന്റില്‍ ഏറ്റവമധികം സീറ്റുകള്‍ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. യുപി പിടിക്കുന്നവര്‍ ഇന്ത്യയുടെ ഭരണം പിടിക്കുമെന്നതാണ് കീഴ്‌വഴക്കം. 2019 ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 62 സീറ്റുകളാണ് യുപിയില്‍ നിന്നും നേടിയെടുത്തത്. രണ്ടാം മോദി സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റാന്‍ ഏറ്റവും വലിയ പിന്തുണ നല്‍കിയതും യുപി ആയിരുന്നു. ഇത്തവണയും അതേ പ്രതീക്ഷയില്‍ തന്നെയായിരുന്നു ബിജെപി. പ്രത്യേകിച്ച് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഒരുവിധത്തില്‍ പൂര്‍ത്തിയാക്കി, തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തിരിക്കു പിടിച്ച് ഉത്ഘാടനം നടത്തി വോട്ട് ഉറപ്പാക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ ജനഹിതം തിരിച്ചാണുണ്ടായിരിക്കുന്നതെന്നാണ് പുറത്തു വരുന്ന ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.
സമാജ്‌വാദി പാര്‍ട്ടിയോട് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വലിയ തിരിച്ചുവരവാണ് ഇത്തവണ യുപിയില്‍ നടത്തിയിരിക്കുന്നത്. 2019 ല്‍ സോണിയ ഗാന്ധി മത്സരിച്ച റായ് ബലേറിയില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. ഇത്തവണ റായ് ബലേറിയില്‍ രാഹുല്‍ ഗാന്ധിയാണ് നില്‍ക്കുന്നത്. രാഹുല്‍ വ്യക്തമായ ഭൂരിപക്ഷവുമായി മുന്നേറുകയാണ്.
Content Summary; Uttar pradesh election results 2024 india block leading