June 06, 2026 |
Share on

ആർബിഐയിൽ നിന്ന് ബോബിയുടെ ഉദ്യോ​ഗസ്ഥനായി ‌മാറിയ വി. പഹല

വിരമിച്ച ഉടന്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗോള്‍ഡ് പാലസ് ലിമിറ്റഡില്‍ ജോയിന്റ് ഡയറക്ടറായി ചേര്‍ന്നു

ബോച്ചെയെന്ന കുത്തക മുതലാളിയുടെ ചെമ്മണൂർ സാമ്രാജ്യത്തിന്റെ അടിത്തറയിളകുന്ന വെളിപ്പെടുത്തലാണ് അഴിമുഖവും ന്യൂസ് മിനിറ്റ്സും ചേർന്ന് തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോർട്ട് പറയുന്നത്. എൽഎൽപികളെ സാമ്പത്തികശക്തിയും മറയുമാക്കിയാണ് ബോച്ചെ തന്റെ ആഡംബരം ജീവിതം പൊതുജനത്തിന് കാഴ്ച് വസ്തുവായി നൽകിയത്.

നഷ്ടത്തിലോടുന്ന തന്റെ കമ്പനികൾക്ക് കൊള്ളലാഭമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെയും തന്റെ ബിസിനസ് വളർച്ചയ്ക്ക് വേണ്ടി ഉപയോ​ഗിക്കുകയും തട്ടിപ്പിനിരയാക്കുകയാണ് ബോബി അക്ഷരാർത്ഥത്തിൽ ചെയ്തത്. മലങ്കര മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സഹകരണ ക്രെഡിറ്റ് സൊസൈറ്റികളില്‍ ഒന്നാണ്. മലങ്കര സൊസൈറ്റിയുമായി ചെമ്മണൂര്‍ ഗ്രൂപ്പിന് അടുത്ത ബന്ധമുണ്ട്. പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കു നല്‍കിയ കോടികളുടെ വായ്പകളുടെ വിവരങ്ങൾ മാത്രം മതി ഈ ബന്ധം വ്യക്തമാകാൻ. ബോബി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഉന്നതർക്ക് ഉൾപ്പെടെ അറിവും ബന്ധവുമുണ്ടായിരുന്നുവെന്നതാണ് മറ്റൊരു സത്യം.

അതിൽ ശ്രദ്ധേയനായ വ്യക്തിയാണ് വി. പഹല എന്ന മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ. ആര്‍.ബി.ഐ.യുടെ തിരുവനന്തപുരത്തെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗത്തില്‍ മാനേജരായിരുന്നു അദ്ദേഹം. 2017-ല്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നിയമവിരുദ്ധ നിക്ഷേപ പദ്ധതികളെക്കുറിച്ച് ആര്‍.ബി.ഐ. അന്വേഷിച്ചപ്പോള്‍, പഹല ഈ വിഭാഗത്തില്‍ അംഗമായിരുന്നു. 2019-ല്‍ വിരമിച്ച ഉടന്‍ അദ്ദേഹം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗോള്‍ഡ് പാലസ് ലിമിറ്റഡില്‍ ജോയിന്റ് ഡയറക്ടറായി ചേര്‍ന്നു, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡയറക്ടറായി. 2021-ല്‍ അദ്ദേഹം മലങ്കര സൊസൈറ്റിയിലും ഡയറക്ടറായിരുന്നു. ഇതേ വര്‍ഷമാണ് മലങ്കര സൊസൈറ്റി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗോള്‍ഡ് പാലസ് ലിമിറ്റഡിന് 60 കോടി രൂപ വായ്പ നല്‍കിയത്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സാധ്യതയുള്ള ഒരു ഉദ്യോഗസ്ഥന്‍ പിന്നീട് അവരോടൊപ്പം ചേരുന്നതിലെ ധാര്‍മ്മികതയെക്കുറിച്ച് ചോദിച്ചപ്പോള്‍, തങ്ങള്‍ക്ക് ‘വിദഗ്ധരെ’ ആവശ്യമുണ്ടായിരുന്നതിനാലാണ് പഹലയെ ക്ഷണിച്ചതെന്ന് ജിസ്സോ പറഞ്ഞ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിലെ മാർക്കറ്റ് ഇന്റലിജൻസ് വിഭാഗത്തിലെ മാനേജരായിരുന്നു വി. പഹല. വിപണിയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച്, നിയമലംഘനങ്ങൾ കണ്ടെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. 2017-ൽ, ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് സ്വർണം വാങ്ങുന്നതിന്റെ മറവിൽ അനധികൃത നിക്ഷേപ പദ്ധതികൾ നടത്തി നിയമം ലംഘിക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഉയർന്നു. ഈ വിഷയത്തിൽ ആർബിഐ അന്വേഷണം ആരംഭിച്ചപ്പോൾ, പഹല അതിന്റെ ഭാഗമായിരുന്നു. നിയമങ്ങൾ തെറ്റിക്കുന്ന സ്ഥാപനങ്ങളെ പിടികൂടാൻ ബാധ്യസ്ഥരായ റെഗുലേറ്ററി ടീമിലെ ഒരു കണ്ണി.

2019-ൽ, വി. പഹല ആർബിഐയിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം അവിടെ അവസാനിച്ചില്ല. വിരമിച്ച് അധികം താമസിയാതെ അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുതിയൊരു സ്ഥാനമേറ്റെടുത്തു. അദ്ദേഹം ചേർന്നത്, താൻ മുമ്പ് സാമ്പത്തിക ക്രമേക്കേടുകൾ ആരോപിച്ച് അന്വേഷണ വിധേയമാക്കിയ ചെമ്മണൂർ ഗ്രൂപ്പിലായിരുന്നു. ആദ്യം ചെമ്മണൂർ ഇന്റർനാഷണൽ ഗോൾഡ് പാലസ് ലിമിറ്റഡിൽ ജോയിന്റ് ഡയറക്ടറായി ചേർന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഡയറക്ടർ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

ചെമ്മണൂർ ഗ്രൂപ്പിന്റെ ചെയർമാനും എം.ഡി.യുമായ ജിസ്സോ ബേബി ഇതിനെ ന്യായീകരിച്ചത് ഇങ്ങനെയായിരുന്നു ഗ്രൂപ്പിന് വിദഗ്ധരെ ആവശ്യമുണ്ട്, അതിനാലാണ് പഹലയെ ക്ഷണിച്ചത്. ഗ്രൂപ്പിന്റെ ബിസിനസ് സാമ്രാജ്യത്തിലെ ഒരു നിർണായക ഘടകമായ മലങ്കര മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിലും പഹലയുടെ സ്വാധീനം വ്യക്തമായി. 2021ൽ അദ്ദേഹം മലങ്കര സൊസൈറ്റിയിലും ഡയറക്ടറായി ചേർന്നു. ഇതേ വർഷം തന്നെ മലങ്കര സൊസൈറ്റി, പഹല ഡയറക്ടറായ ചെമ്മണൂർ ഇന്റർനാഷണൽ ഗോൾഡ് പാലസ് ലിമിറ്റഡിന് 60 കോടി രൂപ വായ്പയായി അനുവദിച്ചു.

സിറോ-മലങ്കര കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലായിരുന്ന മലങ്കര സൊസൈറ്റി സാമ്പത്തിക തകർച്ച നേരിട്ടപ്പോൾ, ചെമ്മണൂർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക് സൊസൈറ്റിയെ കൊണ്ടുവരുന്നതിൽ ചർച്ചകൾക്ക് കളമൊരുക്കിയതിലും വി. പഹലയ്ക്ക് പങ്കുണ്ടായിരുന്നു. തന്റെ റെഗുലേറ്ററി പശ്ചാത്തലം ഉപയോഗിച്ച്, മലങ്കര സൊസൈറ്റിയെ ചെമ്മണൂർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കാനും, അതുവഴി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികൾക്ക് 157 കോടി രൂപയുടെ വൻ വായ്പകൾ അനായാസം നേടാനും അദ്ദേഹം സഹായിച്ചു. വി. പഹലയുടെ നിയമനം, വിദഗ്ധരെ നിയമിക്കുക എന്നതിലുപരിയായി റെഗുലേറ്ററി നിയമങ്ങളെയും നടപടിക്രമങ്ങളെയും മറികടക്കാൻ സഹായിക്കുന്ന ഒരു തന്ത്രപരമായ നീക്കം ആയിരുന്നു.

content summary: V. Pahala, the official who came to investigate the alleged irregularities in Bobby’s investments, how did he end up leading Chemmannur?

Leave a Reply

Your email address will not be published. Required fields are marked *

×