June 03, 2026 |
Share on

ഹിന്ദു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത മുസ്ലിം യുവാവിനെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു

മര്‍ദ്ദിക്കുന്നതിനൊപ്പം ജയ് ശ്രീരാം എന്ന് വിളിച്ചു പറയുന്നുമുണ്ടായിരുന്നു

ഹിന്ദു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത മുസ്ലിം യുവാവിനെ പുറത്തേക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാനിലെ ബര്‍മാര്‍ ജില്ലയിലാണ് സംഭവം. ഇവിടുത്തെ മാനസരോവര്‍ ഹോട്ടലില്‍ മുറിയെടുത്ത ഉടന്‍ രാജ്പുത് സമുദായക്കാരിയായ സ്ത്രീയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തുകയായിരുന്നു.

സ്ത്രീയുടെ ബന്ധുക്കളെ കൂടാതെ പ്രദേശത്തെ ശിവസേന അംഗങ്ങളും യുവാവിനെ ആക്രമിക്കാനുണ്ടായിരുന്നെന്ന് ഹോട്ടല്‍ ഉടമയായ മുള്‍ട്ടാന്‍ പരിഹാര്‍ അറിയിച്ചു. ലൗവ് ജിഹാദ് ആണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. 25കാരനായ പദു ഖാന്‍ മധ്യവയസ്‌കയായ സ്ത്രീയ്‌ക്കൊപ്പമാണ് രാവിലെ പത്ത് മണിക്ക് ഹോട്ടലില്‍ മുറിയെടുത്തത്. രാജസ്ഥാനി പരമ്പരാഗത വസ്ത്രം ധരിച്ചാണ് സ്ത്രീ എത്തിയത്. ഏകദേശം അര മണിക്കൂറിന് ശേഷം ഇവര്‍ ഹോട്ടലിലുണ്ടെന്ന് അറിഞ്ഞെത്തിയ അഞ്ച് പേരാണ് ആക്രമണം തുടങ്ങിയത്.

താന്‍ ഉടന്‍ പുറത്തേക്ക് പോയെങ്കിലും പിന്നീട് ശിവസേന പ്രവര്‍ത്തകരുടെ വലിയ സംഘം ഹോട്ടലിലെത്തിയതായി ജീവനക്കാര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് തിരികെയെത്തുകയായിരുന്നു. ഇവര്‍ പദു ഖാനെ ഹോട്ടലില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു. മര്‍ദ്ദിക്കുന്നതിനൊപ്പം ജയ് ശ്രീരാം എന്ന് വിളിച്ചു പറയുന്നുമുണ്ടായിരുന്നു. പോലീസ് വന്ന് ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചതായും പരിഹാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×