June 07, 2026 |
Share on

ധനുഷ് – വെട്രിമാരന്‍ ടീം വീണ്ടും; ‘വട ചെന്നൈ’ ടീസര്‍ പുറത്തിറക്കി

 ദേശീയ തലത്തില്‍ ശ്രദ്ധേയമായ ആടുകളം, വിസാരണൈ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വാടാ ചെന്നെയിലൂടെ വീണ്ടും ഒരുമിക്കുന്നത്.

ധനുഷ് ഗാങ്ങ്സ്റ്റര്‍ ഗറ്റപ്പിലെത്തുന്ന വട ചെന്നൈയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കി. ധനുഷ് – വെട്രിമാരന്‍ ടീമിന്റെതായി പുറത്തിറങ്ങുന്ന അഞ്ചാമത്ത ചിത്രമായ വട ചെന്നൈയുടെ ടീസര്‍ ധനുഷിന്റെ ജന്‍മ ദിനമായ ജൂലൈ 28 നാണ് പുറത്തിറക്കിയത്.
ഒരുമിനിറ്റാണ് ടീസറിന്റെ ദൈര്‍ഘ്യം.

കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ആഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ഫുള്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം. ഒന്നിലധികം ഗറ്റപ്പുകളിലാണ് ചിത്രത്തില്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ ആടുകളം, വിസാരണെ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വട ചെന്നൈയിലൂടെ വീണ്ടും ഒരുമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×