പത്മഭൂഷണ്‍ പുരസ്‌കാര ജേതാവും ടെക്‌സ്‌റ്റൈല്‍ വ്യവസായിയുമായ എസ് പി ഓസ്വാളിനെ കബളിപ്പിക്കാന്‍ ഒരു സംഘം സൈബര്‍ തട്ടിപ്പ് സംഘം.
പത്മഭൂഷണ്‍ പുരസ്‌കാര ജേതാവും ടെക്‌സ്‌റ്റൈല്‍ വ്യവസായിയുമായ എസ് പി ഓസ്വാളിനെ കബളിപ്പിക്കാന്‍ ഒരു സംഘം സൈബര്‍ തട്ടിപ്പ് സംഘം. തട്ടിപ്പുകാരുടെ ഒരു സംഘം സി.ബി.ഐ ഓഫീസര്‍മാരെന്ന വ്യാജേന ഓണ്‍ലൈന്‍ സുപ്രീം കോടതി ഹിയറിങ്, വ്യാജ അറസ്റ്റ് വാറണ്ടുകള്‍, രണ്ട് ദിവസത്തെ ‘സ്‌കൈപ്പിലൂടെ ഡിജിറ്റല്‍ നിരീക്ഷണം’ എന്നിവ ഉള്‍പ്പടെയുള്ള വിപുലമായ പദ്ധതികള്‍ നടപ്പിലാക്കി.
സംഭവത്തില്‍ 2024 ഓഗസ്റ്റ് 31 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ തട്ടിപ്പുകാരായ അന്തര്‍ സംസ്ഥാന സംഘത്തെ പോലീസ് തിരിച്ചറിയുകയും ഗുവാഹത്തിയില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഘത്തില്‍ മൊത്തം ഒന്‍പത് പേരാണുള്ളത് മറ്റ് ഏഴ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അസം, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവരുടേതെന്ന് പോലീസ് വ്യക്തമാക്കുന്നു.
മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ചതാണെന്ന് അവകാശപ്പെട്ട വ്യാജ അറസ്റ്റ് വാറണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഓസ്വാളിനെ ഭീഷണിപ്പെടുത്തിയതായി പോലീസ് ചൂണ്ടിക്കാണിച്ചു. ‘ഏഴ് കോടി രൂപ ഒരു രഹസ്യ സൂപ്പര്‍വിഷന്‍ അക്കൗണ്ടിലേക്ക് (എസ്എസ്എ) അയക്കുക’ എന്ന വ്യാജ സുപ്രീം കോടതി ഉത്തരവും തട്ടിപ്പുകാര്‍ ഓസ്വാളിന് നല്‍കിയിരുന്നു, ഈ തുക കഴിഞ്ഞ ഓഗസ്റ്റില്‍ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.vardhman group chairman s p oswal duped inter state cybercrime gang.
ഓസ്വാളിന്റെ മൊഴി അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇഡി അറസ്റ്റ് ചെയ്ത ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒസ്വാളിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പണം തട്ടിയെടുത്തത്. തട്ടിപ്പുകാര്‍ സ്‌കൈപ്പ് കോള്‍ വഴി വ്യാജ സുപ്രീം കോടതി ഹിയറിംഗ് നടത്തി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡായി ആള്‍മാറാട്ടം നടത്തിയ ഒരാളാണ് കേസ് കേട്ടത് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പിന്നീട്, ‘യഥാക്രമം സ്റ്റാമ്പ് ചെയ്ത’ ഒരു വ്യാജ കോടതി ഉത്തരവ് ഓസ്വാളിന് വാട്ട്‌സ്ആപ്പ് വഴി അയച്ചു കൊടുത്തതായും എഫ് ഐ ആറിലുണ്ട്. vardhman group chairman s p oswal duped inter state cybercrime gang.
‘നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ ആരോപിച്ചു. ഞാന്‍ ഗോയലുമായി സംസാരിക്കുകയോ അദ്ദേഹത്തെ കാണുകയോ ചെയ്തിട്ടില്ല. എനിക്ക് അദ്ദേഹത്തെ അറിയില്ല. രാത്രി ഉറക്കത്തിലുള്‍പ്പെടെ രണ്ട് ദിവസത്തോളം ഞാന്‍ തട്ടിപ്പുകാരുടെ നിരീക്ഷണത്തില്‍ ആയിരുന്നു. സി.ബി.ഐ ഓഫീസറായി വേഷമിട്ടുകൊണ്ട്, ഉറക്കത്തിലും ഫോണിലെ സ്‌കൈപ്പ് ഓണാക്കി വയ്ക്കാന്‍ അവര്‍ എന്നോട് നിര്‍ദ്ദേശിച്ചു, രാത്രി മുഴുവന്‍ മറുവശത്ത് നിന്ന് ആരെങ്കിലും എന്നെ നിരീക്ഷിക്കാറുണ്ടായിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 30 വരെ നീണ്ടുനിന്ന തന്റെ കഷ്ടപ്പാടുകള്‍ പങ്കുവെച്ചുകൊണ്ട് ഓസ്വാള്‍ പറഞ്ഞു.
സ്‌കൈപ്പ് വഴിയുള്ള വ്യാജ സുപ്രീം കോടതി വിചാരണയ്ക്കിടെ, എനിക്ക് അദ്ദേഹത്തിന്റെ മുഖം കാണാന്‍ കഴിഞ്ഞില്ലെങ്കിലും വ്യാജ ജഡ്ജിയെ ജസ്റ്റിസ് ചന്ദ്രചൂഡ് എന്നാണ് പരിചയപ്പെടുത്തിയത്. പക്ഷെ അവന്‍ സംസാരിക്കുന്നതും മേശപ്പുറത്ത് ചുറ്റിക അടിക്കുന്നതും എനിക്ക് കേള്‍ക്കാമായിരുന്നു. രേഖാമൂലമുള്ള എസ്‌സി മുദ്രകുത്തപ്പെട്ടതായതിനാല്‍ വിശ്വസനീയമായിരുന്നു, അത് സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുകയും തുക ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. ഓസ്വാള്‍ കൂട്ടിച്ചേര്‍ത്തു.
‘എന്റെ പേരില്‍ മുംബൈയില്‍ കനറാ ബാങ്കില്‍ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അതില്‍ ക്രമക്കേടുകളുണ്ടെന്നും ഞാന്‍ നിയമവിരുദ്ധമായി ഒരു പാഴ്‌സല്‍ അയച്ചുവെന്നും അവര്‍ പറഞ്ഞു. ഇത് നിയമ ലംഘനമായി കണക്കാക്കപ്പെടുമെന്ന് അവര്‍ പറഞ്ഞതിനാല്‍ ഞാന്‍ അത് ആരുമായും പങ്ക് വച്ചില്ല.’അദ്ദേഹം പറഞ്ഞു.
‘ഞാന്‍ അവരുടെ ഡിജിറ്റല്‍ നിരീക്ഷണത്തിലായിരിക്കുമ്പോള്‍ ഞാന്‍ പാലിക്കേണ്ട 70 പോയിന്റുകള്‍ പ്രസ്താവിക്കുന്ന ’24*7 നിരീക്ഷണ നിയമങ്ങളും നിയന്ത്രണങ്ങളും’ എന്ന മറ്റൊരു രേഖയും എനിക്ക് തന്നിരുന്നു. എപ്പോഴും ക്യാമറക്ക് മുന്‍പില്‍ ഉണ്ടായിരിക്കുക, അനുവാദമില്ലാതെ വാചക സന്ദേശങ്ങള്‍ അയക്കാന്‍ പാടില്ല, അനുവാദമില്ലാതെ ഫോണ്‍ കോളുകള്‍ വിളിക്കുകയോ എടുക്കുകയോ ചെയ്യരുത്’ എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന ചിലതാണ്.’ അദ്ദേഹം വ്യക്തമാക്കി.
തന്നെ നരേഷ് ഗോയലിന്റെ കേസുമായി ബന്ധപ്പെട്ട കേസില്‍ ഡിജിറ്റല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു സിബിഐ ഉത്തരവ് തട്ടിപ്പുകാര്‍ ഓസ്വാളിന് നല്‍കിയിരുന്നു.
ആഗസ്റ്റ് 31 ന് ലുധിയാനയിലെ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനില്‍ ബിഎന്‍എസ്, ഐടി ആക്ട് എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്. ലുധിയാന പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിംഗ് ചാഹല്‍ വ്യക്തമാക്കി. ‘എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം, പണം വീണ്ടെടുക്കുന്നതിന് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ എത്രയും വേഗം മരവിപ്പിക്കുക എന്നതിനായിരുന്നു പോലീസ് മുന്‍ഗണന കൊടുത്തത്. പണം തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ വേഗത്തില്‍ സ്വീകരിച്ചിട്ടുണ്ട്.
നഷേടപ്പെട്ട പണത്തില്‍ നിന്നും 5.25 കോടി രൂപ തിരിച്ചുപിടിക്കുകയും ഓസ്വാളിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരികെ കൈമാറുകയും ചെയ്തതായി പോലീസ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥാപിച്ച ഇന്ത്യന്‍ സൈബര്‍ െ്രെകം കോര്‍ഡിനേഷന്‍ സെന്ററിനെ കണക്കുകള്‍ പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഇന്ത്യയിലെ എക്കാലത്തെയും വലിയ വീണ്ടെടുക്കലാണിതെന്ന് വ്യക്തമാകുന്നു.
‘ആഗസ്റ്റ് 28, 29 തീയതികളില്‍, സിബിഐ ഓഫീസര്‍മാരെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രതികള്‍ ഓസ്വാളിനെ തന്റെ സ്വകാര്യ കോണ്‍ടാക്റ്റ് നമ്പറില്‍ ബന്ധപ്പെട്ടിരുന്നു. ഓസ്വാള്‍ കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈയിലെ ചില ഉദ്യോഗസ്ഥര്‍ ഒരു പാഴ്‌സല്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും ആരോപിച്ചുകൊണ്ട് പ്രതികള്‍ അദ്ദേഹത്തിന് വ്യാജ അറസ്റ്റ് വാറണ്ടും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവും അയച്ചു. സംശയാസ്പദമായ ഒരു പാഴ്‌സല്‍ ഓസ്വാള്‍ വിദേശത്തേക്ക് അയച്ചതായും അവര്‍ അവകാശപ്പെട്ടിരുന്നു. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട്, ലുധിയാന പോലീസിന്റെ സൈബര്‍ െ്രെകം സെല്‍ ഇന്‍ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ ജതീന്ദര്‍ സിംഗ് വ്യക്തമാക്കി.
‘ഔപചാരിക വസ്ത്രങ്ങള്‍ ധരിച്ച് കഴുത്തില്‍ ഐഡി കാര്‍ഡൊക്കെ ധരിച്ച്, ഒരു അന്വേഷണ ഏജന്‍സിയുടെ ഓഫീസില്‍ ഇരിക്കുന്നതായി തോന്നിപ്പിക്കാന്‍ പശ്ചാത്തലത്തില്‍ ചില പതാകകള്‍ ഒക്കെ പ്രദര്‍ശിപ്പിച്ചാണ് പ്രതികള്‍ പരാതിക്കാരനെ സ്‌കൈപ്പില്‍ വീഡിയോ കോളുകള്‍ ചെയ്തത്,’ ഇന്‍സ്‌പെക്ടര്‍ സിംഗ് പറഞ്ഞു.
‘പരാതിക്കാരന്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 7 കോടി രൂപ കൈമാറി, ഒരു ഗഡുവായി 4 കോടി രൂപയും ഒരു കോടി രൂപ വീതമുള്ള മൂന്ന് ഘട്ടങ്ങളിലായി 3 കോടി രൂപയുമാണ് നല്‍കിയത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഒരു കമ്പനിയിലെ മുതിര്‍ന്ന അംഗത്തോട് ഈ കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഓസ്വാള്‍ പോലീസിനെ സമീപിച്ചത്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണം ആരംഭിച്ചു. ‘ഞങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്തു. അസം, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. ഇവരെ പിടികൂടാന്‍ ഗുവാഹത്തിയിലേക്കും മറ്റ് നഗരങ്ങളിലേക്കും പോലീസ് സംഘത്തെ അയച്ചു. സംഘാംഗങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 5.25 കോടി രൂപ കണ്ടെടുക്കുകയും ഈ പണം ഓസ്വാളിന്റെ അക്കൗണ്ടിലേക്ക് തിരികെ കൊടുക്കുകയും ചെയ്തു,’ ഇന്‍സ്‌പെക്ടര്‍ സിംഗ് പറഞ്ഞു.
അതനു ചൗധരി, ആനന്ദ് കുമാര്‍ എന്നിവരാണ് ഗുവാഹത്തിയില്‍ നിന്ന് അറസ്റ്റിലായ രണ്ട് പ്രതികള്‍. ഇരുവരും ചെറുകിട വ്യവസായികളാണെന്നും എളുപ്പം പണം നേടുന്നതിനായി കണ്ടെത്തിയ വിദ്യയാണിതെന്നും സിംഗ് പറഞ്ഞു.
സംഘത്തിലെ ബാക്കിയുള്ള ഏഴ് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്: നിമ്മി ഭട്ടാചാരി (ഗുവാഹത്തി), അലോക് രംഗി, ഗുലാം മൊര്‍ത്താസ (മാള്‍ഡ, പശ്ചിമ ബംഗാള്‍), സഞ്ജയ് സൂത്രധാര്‍ (ഹസാരപര്‍, അസം), റിന്റു (നല്‍ബാരി, അസം), റൂമി കലിത (ഗുവാഹത്തി), ഒരു സക്കീറും എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്. റൂമി കലിത ഒരു മുന്‍ ബാങ്ക് ജീവനക്കാരനാണ്, അതുകൊണ്ട് തന്നെ ഇത്തരം ഇടപാടുകള്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും സിംഗ് ചൂണ്ടിക്കാണിച്ചു.
Content Summary; vardhman group chairman s p oswal duped inter state cybercrime gang.